മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ വഴിത്തിരിവ്. കെ സുരേന്ദ്രൻ നാമനിർദേശ പത്രിക പിൻവലിക്കാൻ കെ സുന്ദരക്ക് നൽകിയെന്ന് പറയുന്ന രണ്ടര ലക്ഷത്തിൽ ഒരു ലക്ഷം രൂപ പോലീസ് കണ്ടെത്തി. ബിജെപി തനിക്ക് രണ്ടര ലക്ഷം രൂപയും ഫോണും നൽകിയെന്നായിരുന്നു സുന്ദരയുടെ മൊഴി
ഒരു ലക്ഷം രൂപ സുഹൃത്തിനെ സൂക്ഷിക്കാൻ ഏൽപ്പിച്ചുവെന്നായിരുന്നു സുന്ദര പറഞ്ഞത്. ഈ പണം സുന്ദരയുടെ സുഹൃത്ത് ബാങ്കിൽ നിക്ഷേപിച്ചു. ഇതിന്റെ വിവരമാണ് പോലീസിന് ലഭിച്ചത്. ബാക്കിയുള്ള ഒന്നര ലക്ഷം രൂപ ചെലവായി പോയെന്നും സുന്ദര പറയുന്നു. സുന്ദരക്ക് ഫോൺ വാങ്ങി നൽകിയ കടയിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചിരുന്നു