റേഷന്‍ കാര്‍ഡ് അനര്‍ഹമായി കൈവശം വച്ചവര്‍ പൊതുവിഭാഗത്തിലേക്ക് മാറ്റിയില്ലെങ്കില്‍ പിഴ ; അവസാന തീയതി ജൂണ്‍ 30

 

റേഷന്‍ കാര്‍ഡ് അനര്‍ഹമായി കൈവശം വച്ചവര്‍ 30നകം പൊതുവിഭാഗത്തിലേക്കു മാറ്റിയില്ലെങ്കില്‍ വന്‍ പിഴ ഈടാക്കുമെന്ന് സര്‍ക്കാര്‍. എന്നുമുതലാണോ അനര്‍ഹമായി ഭക്ഷ്യധാന്യം വാങ്ങുന്നതെന്നു കണ്ടെത്തി അന്നു മുതലുള്ള തുകയായിരിക്കും ഈടാക്കുക. വാങ്ങിയ ഓരോ കിലോഗ്രാം അരിക്കും 40 രൂപ പിഴയിനത്തില്‍ ഈടാക്കും. ഗോതമ്പിനു കിലോഗ്രാമിന് 29 രൂപയും പഞ്ചസാരയ്ക്കു 35 രൂപയും മണ്ണെണ്ണ ലീറ്ററിനു 71 രൂപയും ഈടാക്കും.
നിലവില്‍ അനര്‍ഹരായവര്‍ പൊതുവിഭാഗത്തിലേക്കു മാറ്റി പിഴയില്‍ നിന്നു രക്ഷപ്പെടാം. ഇതിനായി അതതു താലൂക്ക് സപ്ലൈ ഓഫിസുകളിലേക്ക് അപേക്ഷകര്‍ റേഷന്‍ കാര്‍ഡിന്റെ പേജ് സ്‌കാന്‍ ചെയ്ത് ഇ മെയില്‍ ചെയ്യാം. അല്ലെങ്കില്‍ താലൂക്ക് ഓഫിസിലോ റേഷന്‍ കടയുടമയെയോ സമീപിച്ചും