Headlines

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ: സുന്ദരയുടെ രഹസ്യമൊഴി മജിസ്‌ട്രേറ്റ് ഇന്ന് രേഖപ്പെടുത്തും

  മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസിൽ കെ സുന്ദരയുടെ രഹസ്യമൊഴി മജിസ്‌ട്രേറ്റ് ഇന്ന് രേഖപ്പെടുത്തും. ബി എസ് പി സ്ഥാനാർഥിയായിരുന്ന സുന്ദരക്ക് സ്ഥാനാർഥിത്വം പിൻവലിക്കാൻ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ രണ്ടര ലക്ഷം രൂപയും ഫോണും കോഴ നൽകിയെന്നതാണ് കേസ്. സുരേന്ദ്രനാണ് കേസിലെ പ്രതി രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനായി അന്വേഷണ സംഘം കാസർകോട് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. സുന്ദരയെ സ്വാധീനിച്ച് മൊഴി മാറ്റാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് രഹസ്യമൊഴി കൊടുപ്പിക്കുന്നത്. സുന്ദര നൽകുന്ന രഹസ്യമൊഴിയുടെ…

Read More

മരം മുറിക്കൽ: ക്രൈംബ്രാഞ്ച് സംഘം ഇന്ന് വയനാട്ടിൽ എത്തി അന്വേഷണം ആരംഭിക്കും

  മരം മുറിക്കൽ കൊള്ളയെ കുറിച്ച് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഇന്ന് വയനാട്ടിൽ എത്തും. എ ഡി ജി പി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വയനാട്ടിൽ എത്തുന്നത്. സംസ്ഥാനത്ത് ഏറ്റവുമധികം മരംകൊള്ള നടന്ന മുട്ടിൽ സൗത്ത് വില്ലേജിലെ വിവിധയിടങ്ങളിൽ സംഘം സന്ദർശിക്കും. പട്ടയ ഭൂമിയിൽ നിന്ന് ഈട്ടിമരം മുറിച്ചുമാറ്റിയ സ്ഥലങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ സന്ദർശിക്കും. ഭൂവുടമകളായ ആദിവാസികൾ, കർഷകർ എന്നിവരിൽ നിന്ന് വിവരം തേടും. മരം മോഷണം പോയെന്ന് പരാതി നൽകിയവരെയും കാണും. ക്രൈംബ്രാഞ്ച് അന്വേഷണത്തിനൊപ്പം തന്നെ…

Read More

പെട്രോൾ വില നൂറിലേക്ക് കുതിക്കുന്നു

  തിരുവനന്തപുരം: പെട്രോൾ വില നൂറിലേക്ക് കുതിക്കുന്നു. ഇന്ന് പെട്രോളിന് 25 പൈസയും ഡീസലിന് 14 പൈസയും വർധിപ്പിച്ചു. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 98.70 രൂപയും ഡീസൽ വില 93.93 രൂപയും എത്തി. കഴിഞ്ഞ 6 മാസത്തിനിടയിൽ 46 തവണയാണ് ഇന്ധനവില വർധിപ്പിച്ചത്. 180 ദിവസത്തിനിടയിൽ പെട്രോളിന് 11.99 രൂപയും ഡീസലിന് 13.21 രൂപയും വർധിച്ചു. രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക, ബിഹാർ, മണിപ്പൂർ, ജമ്മു കാശ്മീർ, ലഡാക്ക് എന്നീ രാജ്യങ്ങളിൽ…

Read More

തിരിച്ചു വരാനാവാതെ അസമില്‍ കുടുങ്ങിയ ടൂറിസ്റ്റ് ബസിലെ ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പായി അതിഥി തൊഴിലാളികളുമായി അസമിലേക്ക് പോയി തിരിച്ചു വരാനാവാതെ കുടുങ്ങിയ ടൂറിസ്റ്റ് ബസിലെ ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി അഭിജിത്താണ് അസമിലെ നഗോറയില്‍ ടൂറിസ്റ്റ് ബസിനുള്ളില്‍ ആത്മഹത്യ ചെയ്തത്. തെരഞ്ഞെടുപ്പ് പ്രമാണിച്ച് അതിഥി തൊഴിലാളികളുമായി വടക്കൻ സംസ്ഥാനങ്ങളിലേക്ക് നിരവധി ടൂറിസ്റ്റ് ബസുകള്‍ പോയിരുന്നു. എന്നാൽ, കേരളത്തില്‍ കോവിഡ് രണ്ടാം തരംഗവും ലോക്ക്ഡൗണും കാരണം തൊഴിലാളികള്‍ തിരിച്ചു വരാന്‍ മടി കാണിച്ചു. ഇതോടെ ബസുകളും ജീവനക്കാരും അവിടെ കുടുങ്ങുകയായിരുന്നു ഒരു വശത്തേക്ക് മാത്രമുള്ള…

Read More

അൺലോക്കിലേക്ക് കേരളം: ഇളവുകൾ എന്തെല്ലാമെന്ന് അറിയാം

സംസ്ഥാനത്ത് ജൂൺ 17 മുതൽ പൊതുഗതാഗതം മിതമായ തോതിൽ അനുവദിക്കും. അതേസമയം ശനി, ഞായർ ദിവസങ്ങളിൽ കർശന നിയന്ത്രണങ്ങൾ ആയിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു വ്യാവസായിക, കാർഷിക മേഖലകളിലെ പ്രവർത്തനങ്ങൾ എല്ലാ തദ്ദേശ സ്വയം ഭരണ പ്രദേശങ്ങളിലും അനുവദിക്കും. ഈ മേഖലകളിലെ തൊഴിലാളികൾക്ക് ഗതാഗതം അനുവദിക്കും. അവശ്യ വസ്തുക്കളുടെ കടകൾ എല്ലാ ദിവസവും രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ഏഴ് മണി വരെ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കും. അക്ഷയ കേന്ദ്രങ്ങൾ തിങ്കൾ മുതൽ വെള്ളി വരെ പ്രവർത്തിക്കാം…

Read More

റവന്യൂ ഭൂമിയിലെ റിസര്‍വ് ചെയ്ത ഈട്ടിമരം മുറിക്കാനുള്ള പ്രത്യേക ഉത്തരവ് നല്‍കണമെന്നാവശ്യപ്പെട്ട് കല്‍പ്പറ്റ മുന്‍ എം. എല്‍. എ സി.കെ ശശീന്ദ്രന്‍ മുഖ്യമന്ത്രി നൽകിയ കത്ത് പുറത്ത്

റവന്യൂ ഭൂമിയിലെ റിസര്‍വ് ചെയ്ത ഈട്ടിമരം മുറിക്കാനുള്ള പ്രത്യേക ഉത്തരവ് നല്‍കണമെന്നാവശ്യപ്പെട്ട് കല്‍പ്പറ്റ മുന്‍ എം. എല്‍. എ സി.കെ ശശീന്ദ്രന്‍ മുഖ്യമന്ത്രി നൽകിയ കത്ത് പുറത്ത്. പ്രത്യേക പാക്കേജായി പരിഗണിച്ച് ഇത്തരം മരങ്ങൾ വെട്ടാനുള്ള അനുമതി തേടിയുള്ള വയനാട്ടിലെ പട്ടയ സംരക്ഷണ സമിതിയുടെ ആവശ്യം സി.കെ.ശശീന്ദ്രൻ ആണ് മുഖ്യമന്ത്രിക്ക് കൈമാറിയത്. വയനാട്ടിലെ റവന്യൂ പട്ടയഭൂമി സംരക്ഷണസമിതിയുടെ ഈട്ടിമരം മുറിക്കാനുള്ള അനുവാദം നല്‍കണമെന്ന നിവേദനത്തെ തുടര്‍ന്നാണ് എംഎല്‍എ മുഖ്യമന്ത്രിക്ക് ഇത്തരത്തില്‍ കത്തു നല്‍കിയത്. 2020 ഫെബ്രുവരി 12…

Read More

ടാങ്കര്‍ ലോറി ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ സഹോദരങ്ങള്‍ മരിച്ചു

കൊയിലാണ്ടി: ദേശീയ പാതയില്‍ കൊല്ലം ടൗണില്‍ ടാങ്കര്‍ ലോറി ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ സഹോദരങ്ങള്‍ മരിച്ചു. മുചുകുന്ന് ഓട്ടു കമ്പനിയക്ക് സമീപം ചെറുവത്ത് അലിയുടെ മകന്‍ മുഹമ്മദ് ഫാസിലും(25 ),സഹോദരിയും കൊയിലോത്തും പടി ഷമീറിന്റെ ഭാര്യയുമായ ഫാസില(27)യുമാണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കറ്റ ഇരുവരെയും ഉടന്‍ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ മുഹമ്മദ് ഫാസില്‍ ധരിച്ച ഹെല്‍മെറ്റ് പൊട്ടിച്ചിതറി. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറിന് കാര്യമായ കേടുപാട് സംഭവിച്ചിട്ടില്ല. കൊല്ലം…

Read More

യുവതിയെ ഫ്‌ളാറ്റില്‍ പൂട്ടിയിട്ട് ക്രൂര പീഡനം: പ്രതി മാര്‍ട്ടിനെ പോലിസ് കസ്റ്റഡിയില്‍ വിട്ടു

കൊച്ചി:കണ്ണൂര്‍ സ്വദേശിനിയായ യുവതിയെ ഫ്‌ളാറ്റില്‍ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി മാര്‍ട്ടിന്‍ ജോസഫിനെ നാലു ദിവസം കോടതി പോലിസ് കസ്റ്റഡിയില്‍ വിട്ടു. എറണാകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡിയില്‍ വിട്ടത്. ഏഴു ദിവസത്തെ കസ്റ്റഡിയാണ് പോലിസ് ആവശ്യപ്പെട്ടത്.യുവതിയെ പൂട്ടിയിട്ട് പീഡിപ്പിച്ച മറൈന്‍ ഡ്രൈവിലെ ഫ്‌ളാറ്റിലും ഇയാള്‍ ഒളിച്ചു താമസിച്ച കാക്കനാട് ഫ്‌ളാറ്റിലും തെളിവെടുപ്പ് നടത്തും. യുവതിയുടെ നഗ്ന വീഡിയോ എടുത്തതുസംബന്ധിച്ചും പണമിടപാട് സംബന്ധിച്ചും ബാങ്ക് അക്കൗണ്ടുകള്‍ സംബന്ധിച്ചും പോലിസ് അന്വേഷിക്കും. തൃശൂരില്‍ ഒളിവില്‍ കഴിഞ്ഞ…

Read More

ആരാധനാലയങ്ങൾ ഇപ്പോൾ തുറക്കില്ല; കുറച്ചു ദിവസം കൂടി കാത്തിരിക്കണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ലോക്ക് ഡൗൺ ലഘൂകരിക്കുമെങ്കിലും ആരാധനാലയങ്ങൾ തുറക്കാൻ കുറച്ചുദിവസം കൂടി കാത്തിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആളുകൾ കൂട്ടം കൂടുന്നത് ഒരുതരത്തിലും ഈ ഘട്ടത്തിൽ അനുവദിക്കാനാകില്ല ആരാധനാലയങ്ങൾ പ്രവർത്തിക്കാൻ അനുമതി വേണമെന്ന് വിശ്വാസികൾ ആഗ്രഹിക്കുന്ന കാര്യമാണ്. എന്നാൽ കുറച്ചു ദിവസം കൂടി നമുക്കതിന് കാത്തിരിക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ. സംസ്ഥാനത്തെ നാലായി തിരിച്ചാണ് ലോക്ക് ഡൗൺ ലഘൂകരിക്കുക. അന്തർജില്ലാ പൊതുഗതാഗതത്തിന് ഇപ്പോൾ തീരുമാനം എടുത്തിട്ടില്ല. ഓട്ടോ റിക്ഷകൾക്കും ടാക്‌സികൾക്കും ചില വ്യവസ്ഥകളോടെ അനുമതി നൽകും. ബാർബർ ഷോപ്പുകൾക്ക് അനുമതിയുണ്ടാകും….

Read More

അണ്‍ലോക്കിലേക്ക് കേരളം: ഇനി മുതൽ പ്രാദേശിക ലോക്ക് ഡൗൺ; പൊതുഗതാഗതം മിതമായി അനുവദിക്കും

സംസ്ഥാനം അൺലോക്കിലേക്ക് നീങ്ങുന്നു. മെയ് 8ന് ആരംഭിച്ച ലോക്ക് ഡൗൺ ജൂൺ 16 മുതൽ ലഘൂകരിക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഏപ്രിൽ മാസം അവസാനത്തോടെ ആരംഭിച്ച രണ്ടാം തരംഗം മെയ് മാസത്തിൽ സംസ്ഥാനത്ത് വളരെ ശക്തമായി. ജൂൺ തുടക്കത്തിൽ രോഗവ്യാപനം കുറഞ്ഞു തുടങ്ങി. എങ്കിലും ലോക്ക് ഡൗൺ പിൻവലിക്കാൻ പര്യാപ്തമായ തോതിലെത്തിയിരുന്നില്ല. ഇപ്പോൾ ആശ്വാസകരമായ സ്ഥിതി കൈവരിച്ചതുകൊണ്ടാണ് പൂർണമായിട്ടല്ലെങ്കിലും കൂടുതൽ ഇളവുകൾ അനുവദിച്ച് ലോക്ക് ഡൗൺ ലഘൂകരിക്കാൻ തീരുമാനിച്ചത് മെയ് 6ന് 42,000ന് മുകളിലാണ്…

Read More