Headlines

പത്തനാപുരത്ത് രണ്ട് പേർ സ്പിരിറ്റ് കഴിച്ച് മരിച്ച സംഭവം; എക്‌സൈസ് അന്വേഷണം ആരംഭിച്ചു

  കൊല്ലം പത്തനാപുരത്ത് രണ്ട് പേർ സ്പിരിറ്റ് കഴിച്ച് മരിച്ച സംഭവത്തിൽ എക്‌സൈസ് സംഘം അന്വേഷണം ആരംഭിച്ചു. അടഞ്ഞുകിടന്ന ആശുപത്രിയിൽ സ്പിരിറ്റ് സൂക്ഷിക്കാൻ ഇടയായ സാഹചര്യമടക്കം അന്വേഷിക്കും. പത്തനാപുരം എം വി എം ആശുപത്രിയിൽ വർഷങ്ങളായി സൂക്ഷിച്ചിരുന്ന സർജിക്കൽ സ്പിരിറ്റ് കഴിച്ചാണ് രണ്ട് പേർ മരിച്ചത് ഏറെക്കാലമായി ഈ ആശുപത്രി അടഞ്ഞുകിടക്കുകയാണ്. കൊവിഡ് ചികിത്സക്ക് വേണ്ടിയാണ് ഇത് പഞ്ചായത്ത് അധികൃതർക്ക് തുറന്നു നൽകിയത്. ആശുപത്രിയിലെ താത്കാലിക വാച്ചറായിരുന്ന മുരുകാനന്ദന് എങ്ങനെ സ്പിരിറ്റ് ലഭിച്ചു, ഇയാൾ മോഷ്ടിച്ചതാണോ എന്നൊക്കെയുള്ള…

Read More

സുധാകരന്റെ സ്ഥാനാരോഹണ ചടങ്ങിലെ ആൾക്കൂട്ടം; പ്രവർത്തകർ ആവേശത്തിലായിരുന്നുവെന്ന് സതീശൻ

  കെ സുധാകരൻ കെ പി സി സി പ്രസിഡന്റായി സ്ഥാനമേറ്റെടുക്കുന്ന ചടങ്ങിൽ കൊവിഡ് മാനദണ്ഡങ്ങളൊക്കെ കാറ്റിൽപ്പറത്തി ആളുകൾ തടിച്ചു കൂടിയതിനെതിരായ വിമർശനങ്ങളെ പ്രതിരോധിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കെപിസിസി ആസ്ഥാനത്തെ തിരക്ക് ഒഴിവാക്കാൻ പരമാവധി ശ്രമിച്ചിരുന്നതായും ഗേറ്റ് വരെ അടച്ച് തിരിക്കൊഴിവാക്കാൻ ശ്രമിച്ചിരുന്നതായും സതീശൻ പറഞ്ഞു പ്രവർത്തകർ ആവേശത്തിലായിരുന്നു. വിവിധ ഭാഗങ്ങളിൽ നിന്ന് ഡിസിസി പ്രസിഡന്റുമാർ അടക്കമുള്ളവർ തലസ്ഥാനത്ത് എത്തിയിരുന്നു. ആളുകളെ നിയന്ത്രിക്കാനായി വാതിലിന് സമീപത്ത് വരെ ആൾക്കാരെ നിർത്തിയിരുന്നുവെന്നും സതീശൻ ന്യായീകരിച്ചു…

Read More

സംസ്ഥാനത്തെ മദ്യശാലകൾ തുറന്നു; സാമൂഹിക അകലം പാലിച്ച് മദ്യം വാങ്ങാൻ ആളുകളുടെ നീണ്ട നിര

  കൊവിഡ് വ്യാപനത്തെ തുടർന്ന് ഒരു മാസത്തിലേറെയായി അടഞ്ഞുകിടന്നിരുന്ന സംസ്ഥാനത്തെ മദ്യശാലകൾ വീണ്ടും തുറന്നു. രാവിലെ ഒമ്പത് മണിക്കാണ് ബീവറേജസ്, കൺസ്യൂമർഫെഡ് ഔട്ട് ലെറ്റുകളും തുറന്ന് പ്രവർത്തിക്കാൻ ആരംഭിച്ചത്. വലിയ തിരക്കാണ് പലയിടങ്ങളിലും അനുഭവപ്പെടുന്നത്. അതേസമയം സാമൂഹിക അകലമൊക്കെ പാലിച്ചാണ് ആളുകൾ വരി നിൽക്കുന്നത് 11 മണിയോടെ ബാറുകളും ബിയർ വൈൻ പാർലറുകളും തുറന്നു പ്രവർത്തിക്കും. ഔട്ട്‌ലെറ്റുകളിലും ബാറുകളിലും പോയി മദ്യം നേരിട്ട് വാങ്ങാം. മൊബൈൽ ആപ്പ് വഴി നേരത്തെ ബുക്ക് ചെയ്യേണ്ടതില്ല. അതേസമയം സാമൂഹിക അകലം…

Read More

കൊവിഡ് രോഗിയുടെ ബന്ധുവായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ആംബുലൻസ് ഡ്രൈവ്രർ അറസ്റ്റിൽ

കൊവിഡ് രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ബന്ധുവായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ. കൊല്ലം ചവറ തെക്കുഭാഗം സജികുട്ടനാണ് അറസ്റ്റിലായത്. ജൂൺ മൂന്നിനാണ് കൊവിഡ് രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആംബുലൻസുമായി സജികുട്ടൻ എത്തിയത്. ബന്ധുക്കൾ ആരെങ്കിലും കൂടെ വരണമെന്ന് ഇയാൾ ആവശ്യപ്പെട്ടു. ഇതോടെ ബന്ധുവായ യുവതിയും ഒപ്പം കയറി. രോഗിയെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ച് സജി കുട്ടൻ ഗ്ലൗസ് എടുക്കാനായി ആശുപത്രിയിലേക്ക് പോയി. തിരികെ വന്ന് യുവതിയെ കടന്നുപിടിക്കുകയായിരുന്നുവെന്നാണ് പരാതി. യുവതി മുഖ്യമന്ത്രിക്ക് പരാതി…

Read More

സംസ്ഥാനത്ത് മദ്യവിൽപ്പന ഇന്ന് മുതൽ പുനരാരംഭിക്കും; ബീവറേജസ് ഔട്ട് ലെറ്റുകളില്‍ നേരിട്ടെത്തി മദ്യം വാങ്ങാം

  സംസ്ഥാനത്തെ മദ്യവിൽപ്പന ഇന്ന് മുതൽ പുനരാരംഭിക്കും. രാവിലെ 9 മണി മുതൽ വൈകുന്നേരം ഏഴ് മണി വരെയാണ് പ്രവൃത്തി സമയം. ബെവ് ക്യൂ ആപ്പ് ഒഴിവാക്കി ബീവറേജസ് ഔട്ട്‌ലെറ്റുകളിലും ബാറുകളിലും നേരിട്ടെത്തി മദ്യം വാങ്ങാം. സാമൂഹിക അകലം ഉറപ്പാക്കും തിരക്ക് നിയന്ത്രിക്കാനുള്ള ചുമതല പോലീസിനാണ്. 265 ബെവ്‌കോ ഔട്ട് ലെറ്റുകളും 32 കൺസ്യൂമർ ഫെഡ് ഔട്ട് ലെറ്റുകളും 604 ബാറുകളുമാണ് സംസ്ഥാനത്തുള്ളത്. ടിപിആർ 20 ശതമാനത്തിൽ താഴെയുള്ള പ്രദേശങ്ങളിൽ മാത്രമായിരിക്കും മദ്യവിൽപ്പന. കൊവിഡ് വ്യാപനത്തെ തുടർന്ന്…

Read More

കെ.എസ്.ആര്‍.ടി.സി സര്‍വീസ് സംബന്ധിച്ച സര്‍ക്കുലര്‍ ഇറങ്ങി

  തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്താനൊരുങ്ങി കെ.എസ്.ആര്‍.ടി.സി. സംസ്ഥാന വ്യാപകമായി കെ.എസ്.ആര്‍.ടി.സി പരിമിതമായ രീതിയില്‍ സര്‍വീസ് നടത്തും. ഇതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ പുറത്തിറക്കി. യാത്രക്കാര്‍ കൂടുതലുള്ള സ്ഥലങ്ങളിലേക്കാണ് കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ നടത്തുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാകും ബസുകള്‍ സര്‍വീസ് നടത്തുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സി, ഡി എന്നീ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയ പ്രദേശങ്ങളില്‍ ബസുകള്‍ക്ക് സ്റ്റോപ്പ് ഉണ്ടാകില്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തില്‍ കൂടുതലുള്ള പ്രദേശങ്ങളെയാണ്…

Read More

തിരുവനന്തപുരം ആർ സി സിയിൽ ലിഫ്റ്റ് തകർന്നുവീണ് പരുക്കേറ്റ യുവതി മരിച്ചു

  തിരുവനന്തപുരം ആർ സി സിയിൽ ലിഫ്റ്റ് തകർന്നുവീണ് പരുക്കേറ്റ യുവതി മരിച്ചു. കൊല്ലം പത്തനാപുരം സ്വദേശി നദീറയാണ് മരിച്ചത്. 22 വയസ്സായിരുന്നു. മെയ് 15നാണ് അപകടം സംഭവിച്ചത്. ചികിത്സയിൽ കഴിയുന്ന അമ്മയെ കാണാനെത്തിയപ്പോഴാണ് ലിഫ്റ്റ് തകർന്ന് നദീറക്ക് തലച്ചോറിയും തുടയെല്ലിനും പരുക്കേറ്റത് അറ്റുകുറ്റപ്പണിക്കായി തുറന്നിട്ടിരുന്ന ലിഫ്റ്റിൽ അപായ സൂചനകളൊന്നും നൽകിയിരുന്നില്ല. രണ്ടുനില താഴ്ചയിലേക്ക് വീണാണ് നദീറക്ക് പരുക്കേറ്റത്. മെഡിക്കൽ കോളജിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Read More

രാവിലെ ഉണര്‍ന്നയുടന്‍ ഇളം ചൂടുവെള്ളത്തില്‍ നാരങ്ങവെള്ളം കുടിക്കുകയാണെങ്കില്‍…

വേനല്‍ക്കാലത്താണ് നാരങ്ങവെള്ളത്തോട് നമ്മള്‍ അമിതാവേശം കാണിക്കാറ്. നല്ല തണുത്ത വെള്ളത്തില്‍ ചെറുനാരങ്ങയും ഉപ്പും പഞ്ചസാരയുമെല്ലാം ചേര്‍ത്ത് തയ്യാറാക്കുന്ന ‘ലെമണ്‍ ജ്യൂസി’നാണ് ആരാധകരേറെയുള്ളത്. വീട്ടില്‍ തന്നെ ഇത് തയ്യാറാക്കി എപ്പോഴും കഴിക്കുന്നവരും നിരവധിയാണ്. എന്നാല്‍ ഇളം ചൂടുവെള്ളത്തില്‍ നാരങ്ങവെള്ളം തയ്യാറാക്കുമെന്ന് പോലും പലര്‍ക്കുമറിവുണ്ടാകില്ല. ഇതിന് രുചി കാണുമോ, എന്തിനാണ് ചൂടുവെള്ളം ഉപയോഗിക്കുന്നത് എന്നെല്ലാം സ്വാഭാവികമായി സംശയവും വന്നേക്കാം. വൈറ്റമിന്‍-സി, ധാതുക്കള്‍ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു എന്നതിനാല്‍ രാവിലെ തന്നെ ചെറുനാരങ്ങാ വെള്ളം കുടിക്കുമ്പോള്‍ അത് ദഹനപ്രവര്‍ത്തനങ്ങള്‍ അടക്കമുള്ള ഉപാപചയ…

Read More

തിരുവനന്തപുരത്ത് ആറ് പഞ്ചായത്തുകളില്‍ സമ്പൂര്‍ണ അടച്ചിടല്‍: പ്രാദേശികാടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനവ്യാപകമായി നടപ്പിലാക്കിയിരുന്ന ലോക് ഡൗൺ നിയന്ത്രണങ്ങൾ ഇന്ന് അവസാനിക്കുകയാണ്. എന്നാൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതൽ ഉള്ള പ്രദേശങ്ങളിൽ കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാദേശികാടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. തിരുവനന്തപുരം ജില്ലയിലെ പുതിയ നിയന്ത്രണങ്ങളെക്കുറിച്ചു കലക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ടു ശതമാനത്തിനു താഴെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ‘എ’ കാറ്റഗറിയിലും എട്ടു മുതല്‍ 20 വരെ ‘ബി’ കാറ്റഗറിയിലും 20 മുതല്‍ 30…

Read More

മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി; ലോക്ഡൗണുള്ള സ്ഥലത്തേക്ക് യാത്രക്ക് പാസ് വേണം

ഈ രണ്ട് വിഭാഗത്തില്‍പെട്ട സ്ഥലങ്ങളില്‍ നിന്നും സമ്പൂര്‍ണ ലോക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങളിലേയ്ക്ക് മെഡിക്കല്‍ ആവശ്യങ്ങള്‍, വിവാഹച്ചടങ്ങുകള്‍, മരണാനന്തരച്ചടങ്ങുകള്‍, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, വ്യാവസായിക ആവശ്യങ്ങള്‍ മുതലായവയുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുന്നവര്‍ക്ക് പൊലീസ് പാസ് ആവശ്യമാണ്. സമ്പൂര്‍ണ ലോക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങളില്‍ നിന്ന് ഭാഗിക ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ സ്ഥലത്തേയ്ക്കും നിയന്ത്രണങ്ങള്‍ ഒഴിവാക്കിയ സ്ഥലത്തേയ്ക്കും മേല്‍ പറഞ്ഞ ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യുന്നതിനും പാസ് ആവശ്യമാണ്. പാസ് ലഭിക്കാന്‍ ബുദ്ധിമുട്ടുളളവര്‍ക്ക് ആവശ്യമായ രേഖകള്‍ സഹിതം വെളള പേപ്പറില്‍ അപേക്ഷ തയ്യാറാക്കി നല്‍കിയാല്‍ ബന്ധപ്പെട്ട…

Read More