Headlines

ഹോട്ടലിലെ ചില്ല് മേശ കൈ കൊണ്ട് തല്ലിത്തകർത്തു; ഞരമ്പ് മുറിച്ച യുവാവ് രക്തം വാർന്നു മരിച്ചു

  ഹോട്ടലിലെ ചില്ലു മേശ കൈ കൊണ്ട് തല്ലിത്തകർത്ത യുവാവ് ഞരമ്പ് മുറിഞ്ഞ് രക്തം വാർന്നുമരിച്ചു. പാലക്കാട് കൂട്ടുപാതയിൽ ഇന്നലെ അർധരാത്രിയിലാണ് സംഭവം. കല്ലിങ്കൽ കളപ്പക്കാട് ശ്രീജിത്ത് എന്ന 25കാരനാണ് മരിച്ചത്. അഞ്ച് സുഹൃത്തുക്കൾക്കൊപ്പമാണ് ശ്രീജിത്ത് ഭക്ഷണം കഴിക്കാനെത്തിയത്. മീൻ കറിയെ ചൊല്ലി തർക്കമുണ്ടാകുകയും ശ്രീജിത്ത് ചില്ലു കൊണ്ടുള്ള തീൻ മേശ തല്ലി തകർക്കുകയുമായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവം നടന്ന ഹോട്ടൽ പോലീസ് പൂട്ടിച്ചു

Read More

ചെന്നിത്തല ഡൽഹിയിലെത്തി; രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച ഉച്ചയ്ക്ക്

മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രാഹുൽ ഗാന്ധിയും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന്. ചെന്നിത്തല ഇന്നലെ ഉച്ചയോടെ തന്നെ ഡൽഹിയിൽ എത്തിയിരുന്നു. ഉച്ചയോടെയാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച. പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് തന്നെ നീക്കിയതിലുള്ള അതൃപ്തി ചെന്നിത്തല തുറന്നുപറഞ്ഞ സാഹചര്യത്തിലാണ് കൂടിക്കാഴ്ച വി ഡി സതീശനെ പ്രതിപക്ഷ നേതാവാക്കിയ സാഹചര്യം രാഹുൽ വിശദീകരിക്കും. ചെന്നിത്തലക്ക് പുതിയ ചുമതലകൾ നൽകുന്ന കാര്യത്തിലും കൂടിക്കാഴ്ചയിൽ തീരുമാനമായേക്കും.

Read More

തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കാൻ ഡിസംബർ വരെ സമയം വേണമെന്ന് അദാനി ഗ്രൂപ്പ്

തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കാൻ ഡിസംബർ വരെ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് എയർപോർട്ട് ഓഫ് ഇന്ത്യക്ക് കത്ത് നൽകി. കൊവിഡ് രണ്ടാം വ്യാപനത്തെ തുടർന്നുണ്ടായ പ്രതിസന്ധികൾ കാരണമാണ് ഏറ്റെടുക്കൽ വൈകുന്നതെന്ന് അദാനി ഗ്രൂപ്പ് കത്തിൽ പറയുന്നു. ജയ്പൂർ, ഗുവാഹത്തി വിമാനത്താവളങ്ങൾ ഏറ്റെടുക്കാനും കൂടുതൽ സമയം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട് കരാർ പ്രകാരം 180 ദിവസത്തിനുള്ളിൽ വിമാനത്താവളങ്ങൾ ഏറ്റെടുക്കണമെന്നതായിരുന്നു. ജനുവരി 19നാണ് എയർപോർട്ട് ഓഫ് ഇന്ത്യയുമായി അദാനി ഗ്രൂപ്പ് കരാർ ഒപ്പിടുന്നത്. സമയപരിധി ഈ മാസം അവസാനിക്കാനിരിക്കെയാണ് കത്ത്…

Read More

ദിവസേന ഇരുട്ടടി: പെട്രോൾ, ഡീസൽ വില ഇന്നും വർധിപ്പിച്ചു

  രാജ്യത്ത് ഇന്ധനവില ഇന്നും വർധിപ്പിച്ചു. പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് വർധിപ്പിച്ചത്. ഈ മാസം മാത്രം പത്താം തവണയാണ് ഇന്ധനവില വർധിപ്പിക്കുന്നത്. തിരുവനന്തപുരത്ത് പെട്രോൾ വില നൂറിന് അടുത്തെത്തി. ലിറ്ററിന് 98.97 രൂപയായി. ഡീസലിന് 94.24 രൂപയാണ്. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 97.15 രൂപയായി. ഡീസലിന് 93.41 രൂപയാണ്.  

Read More

വാക്കുതർക്കം: ഇടുക്കിയിൽ വീട്ടമ്മ അയൽവാസിയായ യുവാവിന്റെ കൈ വെട്ടിമാറ്റി

  ഇടുക്കി അണക്കരയിൽ വീട്ടമ്മ അയൽവാസിയായ യുവാവിന്റെ കൈ വെട്ടിമാറ്റി. മാലിന്യം ഇട്ടതിനെ ചൊല്ലിയുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. അണക്കര ഏഴാംമൈൽ സ്വദേശി മനുവിന്റെ കൈയ്ക്കാണ് വെട്ടേറ്റത് അയൽവാസിയായ ജോമോളാണ് മനുവിനെ വെട്ടിയത്. യുവാവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ജോമോൾ ഒളിവിലാണ്. ഇവർക്കായുള്ള അന്വേഷണം നടക്കുകയാണ്.

Read More

സ്വകാര്യ ബസ് സർവീസുകൾ ഇന്ന് ആരംഭിക്കും; ഇന്ന് ഒറ്റ അക്ക നമ്പർ ബസുകൾ നിരത്തിൽ

  സംസ്ഥാനത്ത് അൺലോക്കിന്റെ ഭാഗമായി ഇന്ന് മുതൽ കൂടുതൽ ഇളവുകൾ. സ്വകാര്യ ബസുകൾക്ക് കൊവിഡ് മാനദമണ്ഡം പാലിച്ച് സർവീസ് നടത്താം. ഒറ്റ, ഇരട്ട, നമ്പർ പ്രകാരമാണ് സർവീസുകൾ. ഇന്ന് ഒറ്റ അക്ക നമ്പർ ബസുകൾക്ക് സർവീസ് നടത്താം. ശനിയും ഞായറും സർവീസ് അനുവദിക്കില്ല. തിങ്കളാഴ്ച ഇരട്ട അക്ക നമ്പർ ബസുകൾക്ക് സർവീസ് നടത്താം. ഒന്നിടവിട്ട ദിവസങ്ങളിൽ നിബന്ധനകൾ പാലിച്ച് സർവീസ് നടത്താൻ തയ്യാറാണെന്ന് സ്വകാര്യ ബസുടമകളും അറിയിച്ചിട്ടുണ്ട് രോഗവ്യാപനം കുറഞ്ഞ മേഖലകളിൽ കെഎസ്ആർടിസി ബസുകൾ ഇന്നലെ തന്നെ…

Read More

ജിദ്ദയിൽ കൊവിഡ് ബാധിച്ച് നിലമ്പൂർ സ്വദേശി മരിച്ചു

റിയാദ്:സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. രോഗബാധിതനായി കഴിഞ്ഞ 18 ദിവസമായി ജിദ്ദയിലെ കിങ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം നിലമ്പൂർ മൂത്തേടം ചെട്ടിയാരങ്ങാടി സ്വദേശി കൊല്ലറമ്പൻ ഉസ്മാൻ (49) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. കാൽനൂറ്റാണ്ടായി സൗദിയിൽ പ്രവാസിയായ ഉസ്മാൻ ബേക്കറി ജീവനക്കാരനായിരുന്നു. നാട്ടിൽ പോകാനുള്ള ഒരുക്കത്തിലായിരുന്നു. അതിനിടയിലാണ് അസുഖ ബാധിതനായി ആശുപത്രിയിലായത്. പിതാവ്: പരേതനായ കൊല്ലറമ്പൻ അബൂബക്കർ,  ഭാര്യ: ഫൗസിയ, മക്കൾ: ഉനൈസ് ബാബു (21), ജഹാന ഷറിൻ…

Read More

മലപ്പുറം പെരിന്തല്‍മണ്ണയില്‍ 21 കാരിയെ യുവാവ് കുത്തി കൊലപ്പെടുത്തിയത് പ്രണയം നിരസിച്ചതിനാലെന്ന് പൊലീസ്

മലപ്പുറം പെരിന്തല്‍മണ്ണയില്‍ 21 കാരിയെ യുവാവ് കുത്തി കൊലപ്പെടുത്തിയത് പ്രണയം നിരസിച്ചതിനാലെന്ന് പൊലീസ്. തുടര്‍ച്ചയായി പ്രണയാഭ്യര്‍ത്ഥന നടത്തിയെങ്കിലും പെണ്‍കുട്ടി വിസമ്മതിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഏലംകുളം എളാട് ചെമ്മാട്ട് സ്വദേശി 21 വയസുകാരിയായ ദൃശ്യ ആണ് മരിച്ചത്. പ്രതി വിനീഷ് വിനോദ് (21) പൊലീസ് കസ്റ്റഡിയിലാണ്. വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതി രണ്ടാം നിലയിലെ മുറിയിലായിരുന്ന പെണ്‍കുട്ടിയെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു. സംഭവ സമയം ദൃശ്യയും സഹോദരി ദേവശ്രീയും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അപകടം തടയാന്‍…

Read More

സ്വകാര്യബസ്സുകള്‍ക്ക് ഒറ്റ, ഇരട്ട അക്ക നമ്പര്‍ അനുസരിച്ച് ഒന്നിടവിട്ട ദിവസങ്ങളില്‍ സര്‍വീസ് നടത്താം

തിരുവനന്തപുരം: കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നിയന്ത്രിതമായി നാളെ മുതല്‍ സ്വകാര്യബസ്സുകള്‍ക്ക് സര്‍വീസ് നടത്താമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. ഒറ്റ, ഇരട്ട അക്ക നമ്പറിന്റെ അടിസ്ഥാനത്തില്‍ മാറി മാറി ഓരോ ദിവസം ഇടവിട്ടാണ് സ്വകാര്യബസ്സുകള്‍ ഓടേണ്ടത്. എല്ലാ സ്വകാര്യബസ്സുകള്‍ക്കും എല്ലാ ദിവസവും സര്‍വീസ് നടത്താവുന്ന സാഹചര്യമല്ല നിലവിലുള്ളത്. അതിനാലാണ് ഒന്നിടവിട്ട ദിവസങ്ങളില്‍ ബസ്സുകള്‍ മാറി മാറി സര്‍വീസ് നടത്തണമെന്ന നിബന്ധന കൊണ്ടുവന്നിരിക്കുന്നത്. ഇതനുസരിച്ച് നാളെ ഒറ്റ അക്ക നമ്പര്‍ ബസ്സുകളാണ് ഓടേണ്ടത്. തിങ്കള്‍, ബുധന്‍, വെള്ളി…

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 1.14 ലക്ഷം സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.85

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 13,614 പേർ ഇന്ന് രോഗമുക്തി നേടി. തിരുവനന്തപുരം 1486, കൊല്ലം 837, പത്തനംതിട്ട 417, ആലപ്പുഴ 1079, കോട്ടയം 831, ഇടുക്കി 277, എറണാകുളം 1899, തൃശൂർ 1189, പാലക്കാട് 1428, മലപ്പുറം 1568, കോഴിക്കോട് 947, വയനാട് 383, കണ്ണൂർ 700, കാസർഗോഡ് 573 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,08,560 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 26,53,207 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. സംസ്ഥാനത്തെ…

Read More