സംസ്ഥാനത്ത് അൺലോക്കിന്റെ ഭാഗമായി ഇന്ന് മുതൽ കൂടുതൽ ഇളവുകൾ. സ്വകാര്യ ബസുകൾക്ക് കൊവിഡ് മാനദമണ്ഡം പാലിച്ച് സർവീസ് നടത്താം. ഒറ്റ, ഇരട്ട, നമ്പർ പ്രകാരമാണ് സർവീസുകൾ. ഇന്ന് ഒറ്റ അക്ക നമ്പർ ബസുകൾക്ക് സർവീസ് നടത്താം.
ശനിയും ഞായറും സർവീസ് അനുവദിക്കില്ല. തിങ്കളാഴ്ച ഇരട്ട അക്ക നമ്പർ ബസുകൾക്ക് സർവീസ് നടത്താം. ഒന്നിടവിട്ട ദിവസങ്ങളിൽ നിബന്ധനകൾ പാലിച്ച് സർവീസ് നടത്താൻ തയ്യാറാണെന്ന് സ്വകാര്യ ബസുടമകളും അറിയിച്ചിട്ടുണ്ട്
രോഗവ്യാപനം കുറഞ്ഞ മേഖലകളിൽ കെഎസ്ആർടിസി ബസുകൾ ഇന്നലെ തന്നെ സർവീസ് ആരംഭിച്ചിരുന്നു. 1528 സർവീസുകളാണ് ഇന്നലെ കെ എസ് ആർ ടി സി നടത്തിയത്. ഇതിൽ 583 എണ്ണം ദീർഘദൂര സർവീസുകളാണ്.