രാജ്യത്ത് ഇന്ധനവില ഇന്നും വർധിപ്പിച്ചു. പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് വർധിപ്പിച്ചത്. ഈ മാസം മാത്രം പത്താം തവണയാണ് ഇന്ധനവില വർധിപ്പിക്കുന്നത്.
തിരുവനന്തപുരത്ത് പെട്രോൾ വില നൂറിന് അടുത്തെത്തി. ലിറ്ററിന് 98.97 രൂപയായി. ഡീസലിന് 94.24 രൂപയാണ്. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 97.15 രൂപയായി. ഡീസലിന് 93.41 രൂപയാണ്.