Headlines

സംസ്ഥാനത്തെ ആദ്യ എല്‍എന്‍ജി ബസ് സര്‍വ്വീസ് നാളെ തുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു ഗതാഗത രംഗത്തെ ഇന്ധന ചിലവ് കുറയ്ക്കുന്നതിന് വേണ്ടി ഹരിത ഇന്ധനം ഉപയോഗിച്ചുള്ള ആദ്യ എല്‍എന്‍ജി ബസ് സര്‍വ്വീസ് നാളെ ഉത്ഘാടനം ചെയ്യും. തിരുവനന്തപുരം-എറണാകുളം, എറണാകുളം -കോഴിക്കോട് റൂട്ടു കളിലാണ് ബസ് സര്‍വീസ്. തിരുവനന്തപുരം സെന്‍ട്രല്‍ ബസ് സ്‌റ്റേഷനില്‍ നിന്നും ഉച്ചയ്ക്ക് 12 മണിയ്ക്കുള്ള ആദ്യ സര്‍വീസ് മന്ത്രി ആന്റണി രാജു ഫ്‌ലാഗ് ഓഫ് ചെയ്യും. നഗരസഭാ കൗണ്‍സിലര്‍ സി ഹരികുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍, പെട്രോനെറ്റ് എല്‍എന്‍ജി…

Read More

ഒരു വിഭാഗം സർക്കാർ ഉദ്യോഗസ്ഥർ വച്ചുപുലർത്തുന്ന അടിമ ഉടമ മനോഭാവത്തിന്റെ ദൃശ്യങ്ങളിലൊന്നാണിത്

  വയനാട് ജില്ലാ പഞ്ചായത്ത്‌ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി താലൂക്ക് സർവ്വേ ഓഫീസിലെ തന്റെ തിക്താനുഭവം പങ്കുവെക്കുന്നു ..! ‘ദുരധികാരത്തിന്റെ ദുർമേദസ്സുകൾ’ എന്ന തലവാചകവും കാലിന് മുകളിൽ കാല് കയറ്റി വെച്ച് ഗർവ്വോടെ ആവശ്യക്കാരനെ വിചാരണ ചെയ്യുന്ന മാനന്തവാടി താലൂക്ക് സർവ്വയറുടെ ഫ്യൂഡൽ ഫോട്ടോയും പങ്കുവെച്ചാണ് തന്റെ ഫേസ്ബുക്ക് പേജിൽ ജുനൈദ് തുറന്നടിക്കുന്നത്. സോഷ്യൽ മീഡിയയിൽ ജുനൈദിന്റെ കുറിപ്പിനെ അനുകൂലിച്ചുകൊണ്ടും ഷെയർ ചെയ്തും നൂറുകണക്കിന് ആളുകളാണ് ഇതിനകം മുന്നോട്ടു വന്നിരിക്കുന്നത്. ഫേസ്ബുക്ക് കുറിപ്പിന്റ പൂർണ്ണ…

Read More

കൊല്ലത്ത് വള്ളം മറിഞ്ഞ് കാണാതായ രണ്ട് യുവാക്കളുടെ മൃതദേഹം ലഭിച്ചു

  കൊല്ലം പടിഞ്ഞാറെ കല്ലട വലിയപാടത്ത് വള്ളം മറിഞ്ഞ് കാണാതായ രണ്ട് യുവാക്കളുടെ മൃതദേഹം കണ്ടെത്തി. വലിയപാടം സ്വദേശി മിഥുൻ നാഥ്(21), ആദർശ്(24) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരമാണ് വള്ളം മറിഞ്ഞ് യുവാക്കളെ കാണാതായത് അഞ്ച് പേർ ചേർന്ന് വള്ളത്തിൽ മീൻ പിടിക്കാൻ ഇറങ്ങിയതായിരുന്നു. മൂന്ന് പേർ നീന്തി രക്ഷപ്പെട്ടിരുന്നു.

Read More

സംസ്ഥാനത്ത് ബാറുകൾ നാളെ മുതൽ അടച്ചിടും

  സംസ്ഥാനത്ത് നാളെ മുതൽ ബാറുകൾ അടച്ചിടും. വെയർ ഹൗസ് മാർജിൻ ബെവ്കോ വർധിപ്പിച്ചത് കനത്ത നഷ്ടം ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷന്‍റെ തീരുമാനം. കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‍ലെറ്റുകളും മദ്യവിൽപ്പന നിർത്തിവെച്ചേക്കും. ബെവ്കോയില്‍ നിന്ന് വില്‍പ്പനയ്ക്കായി മദ്യം വാങ്ങുമ്പോൾ ഈടാക്കുന്ന വെയര്‍ഹൌസ് മാര്‍ജിന്‍ വർധിപ്പിച്ചതിന് പിന്നാലെയാണ് മദ്യവിൽപ്പനയിലെ പ്രതിസന്ധി. കണ്‍സ്യൂമര്‍ ഫെഡിന്‍റേത് 8ല്‍ നിന്ന് 20 ശതമാനവും ബാറുകളുടേത് 25 ശതമാനവുമാക്കിയാണ് ഉയർത്തിയത്. വെയര്‍ഹൌസ് മാര്‍ജിന്‍ വര്‍ദ്ധിപ്പിക്കുമ്പോഴും എംആര്‍പി നിരക്കില്‍ നിന്ന് വിലകൂട്ടി…

Read More

ഇന്ധനവില ഇന്നും കൂട്ടി

  തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 29 പൈസയും,ഡീസലിന് 30 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 99 രൂപ 20 പൈസയും, ഡീസലിന് 94 രൂപ നാല്‍പത്തിനാല് പൈസയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 97 രൂപ 32 പൈസയും, ഡീസലിന് 93 രൂപ 71 പൈസയുമായി. കഴിഞ്ഞ ഇരുപത് ദിവസത്തിനിടെ പതിനൊന്നാം തവണയാണ് ഇന്ധനവില കൂട്ടുന്നത്.    

Read More

അമ്മയ്ക്ക് പിന്നാലെ മകളും, അതേ കിണറ്റില്‍ മരിച്ചനിലയിൽ

  തൃപ്പൂണിത്തുറ:അമ്മയ്ക്ക് പിന്നാലെ മകളും അതേ കിണറ്റില്‍ മരിച്ചനിലയില്‍. തിരുവാങ്കുളം കേശവന്‍പടിക്കു സമീപം ഐവി ഗാര്‍ഡനില്‍ ജേക്കബിന്റെ ഭാര്യ ഷീബയെ (42) ആണ്‌ ഇന്നലെ വീട്ടിലെ കിണറ്റില്‍ ചാടി മരിച്ച നിലയില്‍കണ്ടെത്തിയത്. ഷീബയുടെ അമ്മ മേരിക്കുട്ടി (71) വെള്ളിയാഴ്‌ചയാണു വീട്ടിലെ കിണറില്‍ വീണു മരിച്ചത്‌. മേരിക്കുട്ടിയുടെ മൃതദേഹം ഇന്നലെ രാവിലെ തൃപ്പൂണിത്തുറ താലൂക്ക്‌ ആശുപത്രിയില്‍ പോസ്‌റ്റ്മോര്‍ട്ടം നടത്തുന്ന സമയത്താണു ഷീബയുടെ മൃതദേഹം കണ്ടെത്തിയത്.ഭര്‍ത്താവും ബന്ധുക്കളും ആശുപത്രിയിലായിരുന്നു. തൃപ്പൂണിത്തുറ ഫയര്‍ഫോഴ്‌സ് സംഘമാണു ഷീബയെ പുറത്തെടുത്ത്‌ തൃപ്പൂണിത്തുറ താലൂക്ക്‌ ആശുപത്രിയില്‍…

Read More

കുഴഞ്ഞുവീണ് മരിച്ച മോഹനന്‍ വൈദ്യര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

  ചേർത്തല: കഴിഞ്ഞ ദിവസം കുഴഞ്ഞുവീണ് മരിച്ച പ്രകൃതി ചികിത്സകൻ മോഹനൻ വൈദ്യർ(65)ക്ക് കോവിഡ് സ്ഥിരീകരിച്ചു. മരണത്തിന് ശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്കരിക്കും. തിരുവനന്തപുരത്തെ ബന്ധുവീട്ടിൽ വച്ച് ശനിയാഴ്ച രാത്രിയാണ് അദ്ദേഹം കുഴഞ്ഞുവീണ് മരിച്ചത്. പോസ്റ്റ്മോർട്ടത്തിനും കോവിഡ് പരിശോധനയ്ക്കുമായി മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. രാവിലെമുതൽ പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടിരുന്നതായി ബന്ധുക്കൾ പോലീസിനോടു പറഞ്ഞു. കൊട്ടാരക്കര സ്വദേശിയായ മോഹനൻ വൈദ്യർ 20 വർഷമായി ചേർത്തലയിലായിരുന്നു താമസം. അത്ഭുതചികിത്സകൾ…

Read More

യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റിയ സംഭവം: പ്രതി ജോമോള്‍ അറസ്റ്റില്‍

  ഇടുക്കി: അണക്കര ഏഴാംമൈൽ കോളനിയിൽ മാലിന്യം തള്ളിയതിന് യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിൽ പ്രതി പോലീസ് പിടിയിൽ. അണക്കര ഏഴാംമൈൽ കോളനി പട്ടശേരിയിൽ ജോമോളാണ് ശനിയാഴ്ച രാത്രി നെടുങ്കണ്ടത്തെ ബന്ധുവീട്ടിൽനിന്ന് പിടിയിലായത്. വ്യാഴാഴ്ച വൈകീട്ട് ആറരയോടെയാണ് വീടിനുസമീപം മാലിന്യം തള്ളിയതിനെത്തുടർന്നുണ്ടായ തർക്കത്തിനിടെ പ്രതി ജോമോൾ അയൽവാസി മനുവിന്റെ കൈപ്പത്തി വെട്ടിമാറ്റിയത്. സംഭവം നടന്നതിന് തൊട്ടുപിന്നാലെ ജോമോളും കുടുംബവും രക്ഷപ്പെട്ടിരുന്നു. ഇവരുടെ ബന്ധുവീടുകളിൽ പോലീസ് പരിശോധന നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താൻ കഴിഞ്ഞില്ല. മൊബൈൽ ഫോൺ വീട്ടിൽവച്ചുതന്നെ സ്വിച്ച്…

Read More

രാഷ്ട്രീയ ക്രിമിനലുകളെ വ്യക്തിപരമായി തന്നെ കീഴ്‌പ്പെടുത്തണം; മുഖ്യമന്ത്രിക്കെതിരെ വീണ്ടും സുധാകരൻ

  മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിമർശനം വ്യക്തിപരമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഏകാധിപതിയാണെന്ന് സ്വയം കരുതുകയും സ്വന്തം അണികളെ കൊണ്ട് അങ്ങനെ തന്നെ വിശ്വസിപ്പിക്കുകയും ചെയ്യുന്ന രാഷ്ട്രീയ ക്രിമിനലുകളെ വ്യക്തിപരമായി കീഴ്‌പ്പെടുത്തുക തന്നെ വേണമെന്നാണ് പഠിച്ചിട്ടുള്ളതെന്നും സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഞാൻ പിണറായി വിജയനെ വ്യക്തിപരമായി ആക്രമിക്കുകയാണെന്ന് ചിലർ ചൂണ്ടിക്കാട്ടി. അതെ വ്യക്തിപരമായ വിമർശനം തന്നെയാണ്. ഒരു ഏകാധിപതിയാണെന്ന് സ്വയം കരുതുകയും, സ്വന്തം അണികളെ കൊണ്ട് അങ്ങനെ തന്നെ വിശ്വസിപ്പിക്കുകയും ചെയ്യുന്ന രാഷ്ട്രീയ ക്രിമിനലുകളെ…

Read More

കണ്ണൂർ രയറോം പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കളെ കാണാതായി

  കണ്ണൂർ ആലക്കോട് രയറോം പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കളെ കാണാതായി. വട്ടക്കയം സ്വദേശി ജോഫിൻ, അരങ്ങം സ്വദേശി അക്ഷയ് എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്. ശനിയാഴ്ച വൈകുന്നേരമാണ് ആറാട്ടുകടവിൽ കുളിക്കാനിറങ്ങിയ ഇരുവരും ഒഴുക്കിൽപ്പെട്ടത്. പോലീസും അഗ്നിരക്ഷാ സേനയും നാട്ടുകാരും തെരച്ചിൽ നടത്തുകയാണ്. കനത്ത ഒഴുക്കും പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയാകുന്നുണ്ട്.  

Read More