കൊല്ലം പടിഞ്ഞാറെ കല്ലട വലിയപാടത്ത് വള്ളം മറിഞ്ഞ് കാണാതായ രണ്ട് യുവാക്കളുടെ മൃതദേഹം കണ്ടെത്തി. വലിയപാടം സ്വദേശി മിഥുൻ നാഥ്(21), ആദർശ്(24) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരമാണ് വള്ളം മറിഞ്ഞ് യുവാക്കളെ കാണാതായത്
അഞ്ച് പേർ ചേർന്ന് വള്ളത്തിൽ മീൻ പിടിക്കാൻ ഇറങ്ങിയതായിരുന്നു. മൂന്ന് പേർ നീന്തി രക്ഷപ്പെട്ടിരുന്നു.