Headlines

സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കാൻ തീരുമാനം; ലോക്ക്ഡൗൺ ഇളവുകൾ നൽകില്ല

  സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കാൻ തീരുമാനമായി. ടിപിആർ 16 ന് താഴെയുള്ള തദ്ദേശഭരണ സ്ഥാപന പരിധികളിൽ ആരാധനാലയങ്ങൾ തുറക്കുക. പരമാവധി 15 പേർക്കാകും പ്രവേശനം. അതേസമയം, സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവുകൾ നൽകില്ല. ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി തുടരും. ഇന്ന് ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി നീട്ടാൻ തീരുമാനമായത്. ടിപിആർ 24 ന് മുകളിൽ ട്രിപ്പ്ൾ ലോക്ഡൗൺ തുടരും. ടിപിആർ എട്ടിന് താഴെ, 8 നും 16 നും ഇടയിൽ, 16…

Read More

ആല്‍ഫാ വകഭേദത്തെ ശ്രദ്ധിക്കണം; ജാഗ്രത വേണം: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡിന്റെ ആല്‍ഫാ വകഭേദത്തെ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം വൈറസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ ശ്രദ്ധ ചെലുത്തേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. അവലോകന യോഗത്തിന് ശേഷം ചേര്‍ന്ന വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ വകഭേദം മൂന്നാം തരംഗത്തിന് കാരണമാകില്ലെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പഠനങ്ങള്‍ നടക്കുകയാണെന്നും സംസ്ഥാനത്ത് ഇതുവരെ മൂന്ന് പേരിലാണ് പുതിയ വകഭേദം കണ്ടെത്തിയതെന്നും അദ്ദേഹം അറിയിച്ചു. മൂന്നാം തരംഗത്തെ നേരിടാന്‍ മുന്‍കരുതല്‍…

Read More

കേരളത്തിൽ ഇന്ന് 12,617 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  കേരളത്തിൽ ഇന്ന് 12,617 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1603, കൊല്ലം 1525, എറണാകുളം 1491, തിരുവനന്തപുരം 1345, തൃശൂർ 1298, പാലക്കാട് 1204, കോഴിക്കോട് 817, ആലപ്പുഴ 740, കോട്ടയം 609, കണ്ണൂർ 580, പത്തനംതിട്ട 441, കാസർഗോഡ് 430, ഇടുക്കി 268, വയനാട് 266 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,720 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.72 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ…

Read More

സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കാൻ തീരുമാനം; ലോക്ക്ഡൗൺ ഇളവുകൾ നൽകില്ല

സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കാൻ തീരുമാനമായി. ടിപിആർ 16 ന് താഴെയുള്ള തദ്ദേശഭരണ സ്ഥാപന പരിധികളിൽ ആരാധനാലയങ്ങൾ തുറക്കുക. പരമാവധി 15 പേർക്കാകും പ്രവേശനം. അതേസമയം, സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവുകൾ നൽകില്ല. ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി തുടരും. ഇന്ന് ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി നീട്ടാൻ തീരുമാനമായത്. ടിപിആർ 24 ന് മുകളിൽ ട്രിപ്പ്ൾ ലോക്ഡൗൺ തുടരും. ടിപിആർ എട്ടിന് താഴെ, 8 നും 16 നും ഇടയിൽ, 16 നും…

Read More

ബീഫ് നിരോധനമടക്കമുള്ള ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്റെ വിവാദ ഉത്തരവുകൾക്ക് ഹൈക്കോടതിയുടെ സ്‌റ്റേ

  ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ വിവാദ ഉത്തരവുകൾ സ്റ്റേ ചെയ്ത് ഹൈക്കോടതി. രണ്ട് ഉത്തരവുകൾക്കാണ് ഹൈക്കോടതിയുടെ സ്‌റ്റേ. കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ നിന്ന് ബീഫും ചിക്കനും ഒഴിവാക്കണം, ഡയറി ഫാമുകൾ അടച്ചുപൂട്ടണം എന്നീ ഉത്തരവുകളാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത് ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റേതാണ് നടപടി. ദ്വീപ് വാസിയായ അജ്മൽ അഹമ്മദാണ് പൊതുതാത്പര്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെയാണ് സ്റ്റേ കാലാവധി.

Read More

ഡി എം വിംസിൽ അതിനൂതന സ്ട്രോക്ക് സെന്റർ പ്രവർത്തനമാരംഭിച്ചു

മേപ്പാടി: പക്ഷാഘാതം കാരണം ജീവൻ നഷ്ടപെടുന്ന ആളുകളുടെ എണ്ണം ജില്ലയിലും അനുബന്ധ പ്രദേശങ്ങളിലും വർധിച്ചുവരുന്ന സാഹചര്യത്തിൽ ന്യൂറോളജിസ്റ്റ്, ന്യൂറോസർജൻ, എമർജൻസി ഫീസിഷ്യൻസ് എന്നിവരടങ്ങിയ വിദഗ്‌ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ ജില്ലയിൽ ആദ്യമായി ഒരു സമ്പൂർണ സ്ട്രോക്ക് സെന്റർ ഡി എം വിംസിൽ പ്രവർത്തനമാരംഭിച്ചു. എക്സിക്യൂട്ടീവ് ട്രസ്റ്റീ യു. ബഷീറിന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌  സംഷാദ് മരക്കാർ ഉദ്ഘാടനം നിർവഹിച്ചു. തക്ക സമയത്ത് പക്ഷാഘാതം തിരിച്ചറിയാത്തതും യഥാസമയം വേണ്ട ചികിത്സ ലഭിക്കാത്തതുമാണ് ഒട്ടുമിക്ക സ്ട്രോക്ക് കേസുകളിലും മരണം സംഭവിക്കാൻ…

Read More

വിസ്മയയുടെ മരണം; കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു

തിരുവനന്തപുരം: കൊല്ലം ശാസ്താംകോട്ടയില്‍ വിസ്മയ ഭര്‍തൃഗൃഹത്തില്‍ മരണമടഞ്ഞ സംഭവത്തില്‍ അറസ്റ്റിലായ ഭര്‍ത്താവ് കൊല്ലം എന്‍ഫോഴ്‌സ്‌മെന്റിലെ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.

Read More

ആലപ്പുഴയിൽ 19 വയസ്സുള്ള പെൺകുട്ടിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ വള്ളിക്കുന്നത്ത് 19 വയസ്സുള്ള പെൺകുട്ടിയെ ഭർതൃഗൃഹത്തിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഓച്ചിറ വലിയകുളങ്ങര സ്വദേശി സുചിത്ര(19)യാണ് മരിച്ചത്. മുറിയ്ക്കുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് സുചിത്രയെ കണ്ടത്. സൈനികനായ ഭർത്താവ് വിഷ്ണു ഉത്തരാഖണ്ഡിലാണ്. മാർച്ച് 21നായിരുന്നു ഇവരുടെ വിവാഹം. രാവിലെ പതിനൊന്നരയോടെയാണ് സുചിത്രയെ തൂങ്ങിയ നിലയിൽ കണ്ടത്. നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവം നടക്കുമ്പോൾ ഭർതൃമാതാവും പിതാവും മാത്രമാണ് വീട്ടിലെത്തിയിരുന്നത്. വിഷ്ണു ഉത്തരാഖണ്ഡിലേക്ക് മടങ്ങിയിട്ട് വളരെ കുറച്ച് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളു.

Read More

പ്ലസ് വൺ പരീക്ഷ റദ്ദാക്കില്ല; സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി

  പ്ലസ് വൺ പരീക്ഷ റദ്ദാക്കില്ലെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. സെപ്റ്റംബർ മാസത്തിൽ പരീക്ഷ നടത്തുമെന്നും അതിന് അനുമതി നൽകണമെന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു. സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് റദ്ദാക്കിയ സാഹചര്യത്തിൽ സ്റ്റേറ്റ് സിലിബസ് പരീക്ഷ കൂടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി വന്നിരുന്നു. ഇതിലാണ് സംസ്ഥാന സർക്കാർ നിലപാട് അറിയിച്ചത് കേരളത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ പൂർത്തിയായിരുന്നു. പ്ലസ് വൺ പരീക്ഷ സെപ്റ്റംബർ മാസത്തിൽ നടത്താനാണ് തീരുമാനം. കൊവിഡ്…

Read More

മാപ്പിളപ്പാട്ട് ഗായകന്‍ കണ്ണൂര്‍ ശരീഫിന്റെ മാതാവ് മരണപ്പെട്ടു

പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ കണ്ണൂര്‍ ശരീഫിന്റെ മാതാവ് അഫ്‌സത്ത് പുത്തലോന്‍ മരണപ്പെട്ടു. കൊവിഡ് ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണപ്പെട്ടത്.

Read More