Headlines

വാഹനങ്ങളിലെ കൂളിങ് ഫിലിമും രൂപമാറ്റവും; കർശന നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്

  വാഹനങ്ങളിൽ രൂപമാറ്റം വരുത്തുന്നതിനും ഗ്ലാസുകളിൽ കൂളിങ് ഫിലിം പതിക്കുന്നതിനുമെതിരേ വീണ്ടും കർശന നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. വാഹനങ്ങളുടെ ഇൻഡിക്കേറ്റർ, ഹെഡ് ലൈറ്റ് എന്നിവ ശരിയായ രീതിയിൽ ഘടിപ്പിക്കാത്ത വാഹനങ്ങൾക്കെതിരേയും നിയമ നടപടിയെടുക്കണമെന്ന് ജോയിന്റ് ട്രാൻസ്‌പോർട്ട് കമ്മിഷണർ ജൂൺ എട്ടിന് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. റോഡ് സുരക്ഷ സംബന്ധിച്ച് ഹൈക്കോടതി ഏപ്രിൽ 9-ന് പുറപ്പെടുവിച്ച നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണിത്. സർക്കാരിനോട് കോടതി റിപ്പോർട്ടും ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ പരിശോധന കർശനമാക്കാൻ വിശദ റിപ്പോർട്ട് നൽകാനും സംസ്ഥാനത്തെ ആർ.ടി.ഒ.മാർ,…

Read More

പൗരത്വഭേദഗതി നിയമം കേരളത്തില്‍ നടപ്പിലാക്കില്ല; നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി

  കേന്ദ്രസര്‍ക്കാരിന്റെ പൗരത്വനിയമഭേദഗതി നിയമം കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പൗരത്വ ഭേദഗതി ബില്ലില്‍ സംസ്ഥാനത്തിന്റെ നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ആ നിലപാടില്‍ തന്നെയാണ് സര്‍ക്കാര്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി ചില ഘട്ടങ്ങളിലായി പൗരത്വനിയമം നടപ്പിലാക്കുമെന്ന രീതിയില്‍ പ്രഖ്യാപനം നടത്തിയിരുന്നു. രാജ്യത്തെ ചിലയിടങ്ങളില്‍ നിയമം നടപ്പിലാക്കാനുള്ള നടപടികള്‍ ആരംഭിച്ച നിലയുമുണ്ട്. പക്ഷേ അപ്പോഴെല്ലാം ആവര്‍ത്തിച്ചുപറഞ്ഞിട്ടുള്ളത് ഇവിടെ അത് നടപ്പിലാക്കാന്‍ പോകുന്നില്ല എന്നാണ് കേരളം ഉറപ്പിച്ചുപറയുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു….

Read More

സി കെ ജാനുവിന് 25 ലക്ഷം രൂപ കൂടി ലഭിച്ചു; എത്ര ചോദിച്ചാലും സുരേന്ദ്രൻ നൽകുമായിരുന്നുവെന്ന് പ്രസീത

സി കെ ജാനുവിന് പത്ത് ലക്ഷത്തിന് പുറമെ 25 ലക്ഷം രൂപ കൂടി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനിൽ നിന്ന് ലഭിച്ചുവെന്ന് ജെ ആർ പി സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോട്. എത്ര പണം ചോദിച്ചാലും തരാൻ കെ സുരേന്ദ്രൻ തയ്യാറായിരുന്നുവെന്നും പ്രസീത പറഞ്ഞു കെ സുരേന്ദ്രനുമായുള്ള പുറത്തുവന്ന ഫോൺ സംഭാഷണങ്ങൾ തന്റേത് തന്നെയാണ്. കെ സുരേന്ദ്രനുമായി സംസാരിച്ചതിന് തൊട്ടടുത്ത ദിവസമാണ് കോട്ടക്കുന്നിലെ മണിമല റിസോർട്ടിലെത്തി ജാനുവിന് പണം കൈമാറിയത്. ബിജെപി വയനാട് ജില്ലാ ജനറൽ…

Read More

കൊല്ലത്ത് ബാങ്ക് ഡെപ്യൂട്ടി മാനേജരായ യുവതി ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ

കൊല്ലം ഉമയനല്ലൂരിൽ എസ് ബി ഐ ഡെപ്യൂട്ടി മാനേജരായ യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പേരയം വൃന്ദാവനത്തിൽ വി എസ് ഗോപുവിന്റെ ഭാര്യ എസ് എസ് ശ്രീജ(32)യാണ് മരിച്ചത്. ആനന്ദവല്ലീശ്വരം ബ്രാഞ്ചിലെ ഡെപ്യൂട്ടി മാനേജരായിരുന്നു ഭർത്താവ് ഗോപു പാൽ വാങ്ങാൻ പുറത്തുപോയി തിരികെ എത്തിയപ്പോഴാണ് ശ്രീജയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഉടനെ നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  

Read More

സംസ്ഥാനത്ത് നാളെ മുതൽ ആരാധനാലയങ്ങൾ തുറക്കും; കൂടുതൽ ഇളവുകളും

സംസ്ഥാനത്ത് നാളെ മുതൽ ആരാധനാലയങ്ങൾ തുറക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തിൽ താഴെയുള്ള പ്രദേശങ്ങളിലെ ആരാധനാലയങ്ങൾക്കാണ് അനുമതി. ഒരു സമയം പരമാവധി 15 പേർക്കായിരിക്കും പ്രവേശനാനുമതി. ഒന്നര മാസത്തിന് ശേഷമാണ് ആരാധനാലയങ്ങൾ തുറക്കുന്നത് അതേസമയം നിലവിലെ നിയന്ത്രണങ്ങളോടെ ലോക്ക് ഡൗൺ ഒരാഴ്ച കൂടി തുടരും. ടിപിആർ 16 ശതമാനത്തിൽ താഴെയുള്ള സ്ഥലങ്ങളിലെ സർക്കാർ ഓഫീസുകൾ 50 ശതമാനം ജീവനക്കാരോടെ പ്രവർത്തിക്കും. ടിപിആർ 16-25 ശതമാനത്തിൽ ഇടയിലുള്ള പ്രദേശങ്ങളിൽ 25 ശതമാനം ജീവനക്കാരോടെ പ്രവർത്തിക്കും ടെലിവിഷൻ പരമ്പരകൾക്കും…

Read More

വിസ്മയയുടെ ദുരൂഹ മരണം: ഐജി ഹർഷിത അട്ടല്ലൂരി ഇന്ന് കൊല്ലത്ത് എത്തും

കൊല്ലം ശാസ്താമംഗലത്തെ വിസ്മയയുടെ ദുരൂഹ മരണം അന്വേഷിക്കുന്ന പോലീസ് സംഘത്തിലെ മേധാവി ഐ ജി ഹർഷിത അട്ടല്ലൂരി ഇന്ന് കൊല്ലത്ത് എത്തും. വിസ്മയയുടെ വീട്ടിലെത്തി ഐജി ബന്ധുക്കളെ കാണും. തുടർന്ന് പോരുവഴിയിലെ വിസ്മയയുടെ ഭർതൃഗൃഹത്തിലുമെത്തും. ഇവിടെയാണ് വിസ്മയയെ മരിച്ച നിലയിൽ കണ്ടെത്തുന്നത് ഭർത്താവ് കിരൺകുമാറിന് പുറമെ മറ്റ് ബന്ധുക്കളെ കേസിൽ പ്രതി ചേർക്കുന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും. വിസ്മയയുടേത് തൂങ്ങിമരണമാണ് എന്നാണ് പ്രാഥമിക നിഗമനം. എങ്കിലും എല്ലാം വിശദമായി അന്വേഷിക്കാനാണ് പോലീസിന്റെ തീരുമാനം. ഇന്നലെ ഭർത്താവ് കിരൺകുമാറിനെ…

Read More

മക്കളെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടെന്ന് മുഖ്യമന്ത്രി, പരാതി നല്‍കാഞ്ഞത് എന്തുകൊണ്ടെന്ന് മാധ്യമങ്ങള്‍: മറുപടി

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ക്കാണ് കഴിഞ്ഞ കുറച്ചു ദിവസമായി കേരളം സാക്ഷിയാകുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ മക്കളെ കെ.സുധാകരന്‍ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടിരുന്നു എന്ന ഗുരുതര ആരോപണം മുഖ്യമന്ത്രി ഉന്നയിച്ചിരുന്നു. ഇതിന് കെ.സുധാകരന്‍ മറുപടി നല്‍കുകയും ചെയ്തിരുന്നു. സ്വന്തം മക്കളെ തട്ടിക്കൊണ്ടുപോകാന്‍ ഒരാള്‍ പദ്ധതിയിട്ടു എന്ന് അറിഞ്ഞിട്ടും എന്തുകൊണ്ട് ഈ വിവരം പോലീസില്‍ അറിയിച്ചില്ലെന്ന് കെ.സുധാകരന്‍ ചോദിച്ചിരുന്നു. ഇന്ന് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ഇതേ ചോദ്യം മുഖ്യമന്ത്രിയോട് ആവര്‍ത്തിച്ചു….

Read More

തൃശൂരില്‍ വാഹനാപകടം: ഒരാള്‍ മരിച്ചു

തൃശൂര്‍: ദേശീയപാതയില്‍ വാഹനാപകടം. ശ്രീനാരായണപുരത്തിന് സമീപം ജീപ്പിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ബൈക്കിലുണ്ടായിരുന്ന യുവതിയ്ക്ക് പരിക്കേറ്റിട്ടുണ്ട്. രാത്രി എട്ട് മണിയോടെയാണ് അപകടമുണ്ടായത്. എറിയാട് മാടവന വലിയ വീട്ടില്‍ ഷമീര്‍ (41) ആണ് മരിച്ചത്. ഷമീറിന്റെ ഭാര്യ ഷാഹിദയെ(38) എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷാഹിദയുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. അമിത വേഗതയില്‍ വന്ന ജീപ്പ് ബൈക്കിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടം നടന്നതിന് പിന്നാലെ ഓണ്‍ ലൈഫ് ആംബുലന്‍സ് പ്രവര്‍ത്തകര്‍ ഷമീറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍…

Read More

വി​സ്മ​യ​യു​ടെ മ​ര​ണം: കി​ര​ണ്‍ കു​മാ​റി​നെ ര​ണ്ടാ​ഴ്ച​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു

  വി​സ്മ​യയുടെ ആ​ത്മ​ഹ​ത്യയിൽ അ​റ​സ്റ്റി​ലാ​യ ഭ​ര്‍​ത്താ​വ് കി​ര​ണ്‍ കു​മാ​റി​നെ ര​ണ്ടാ​ഴ്ച​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. ശാ​സ്താം​കോ​ട്ട ജു​ഡീ​ഷ്യ​ല്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യാ​ണ് റി​മാ​ൻ​ഡ് ചെ​യ്ത​ത്. പ്ര​തി​യെ കൊ​ട്ടാ​ര​ക്ക​ര സ​ബ് ജ​യി​ലി​ലേ​ക്ക് മാ​റ്റും. കൊ​ല്ലം ജി​ല്ലാ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് വി​ഭാ​ഗ​ത്തി​ലെ അ​സി​സ്റ്റ​ന്‍റ് മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​റാ​യ കി​ര​ണി​നെ സ​ര്‍​ക്കാ​ര്‍ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു. അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി ആ​റ് മാ​സ​ത്തേ​ക്കാ​ണ് കി​ര​ണ്‍ കു​മാ​റി​നെ സ​സ്‌​പെ​ൻ​ഡ് ചെ​യ്ത​ത്. കേ​സി​ലെ ക​ണ്ടെ​ത്ത​ല്‍ അ​നു​സ​രി​ച്ച് കി​ര​ണ്‍ കു​മാ​റി​നെ​തി​രെ കൂ​ടു​ത​ല്‍ ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​കും. സം​ഭ​വ​ത്തി​ല്‍ പ​ഴു​ത​ട​ച്ചു​ള​ള അ​ന്വേ​ഷ​ണ​മു​ണ്ടാ​കു​മെ​ന്ന് ഡി​ജി​പി…

Read More

കാമുകനൊപ്പം പോകാന്‍ യുവതി നവജാതശിശുവിനെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ചു

  ചാത്തന്നൂർ (കൊല്ലം) :കല്ലുവാതുക്കൽ ഊഴായ്ക്കോട്ട് കരിയിലക്കൂട്ടത്തിൽ നവജാതശിശുവിനെ ഉപേക്ഷിച്ച സംഭവത്തിൽ അമ്മ അറസ്റ്റിൽ. പേഴുവിളവീട്ടിൽ രേഷ്മ(22)യെയാണ് പാരിപ്പള്ളി പോലീസ് അറസ്റ്റുചെയ്തത്. ഇവരുടെ വീട്ടുപുരയിടത്തിലെ കരിയിലക്കൂട്ടത്തിൽ ജനുവരി അഞ്ചിന് പുലർച്ചെയാണ് ജനിച്ച് അധികസമയമാകാത്ത ആൺകുഞ്ഞിനെ അവശനിലയിൽ കണ്ടെത്തിയത്. സാഹചര്യത്തെളിവുകളോ സാക്ഷികളോ ഇല്ലാതിരുന്ന സംഭവത്തിൽ ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് പോലീസ് പ്രതിയിലേക്കെത്തിയത്. സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട കാമുകനോടൊപ്പം പോകുന്നതിനായി നവജാതശിശുവിനെ ഉപേക്ഷിച്ചു എന്നാണ് രേഷ്മയുടെ മൊഴി. ജനുവരി നാലിന് രാത്രി എട്ടരയോടെ വീടിനുപുറത്തുള്ള ശൗചാലയത്തിൽെവച്ച് പ്രസവിച്ച ഉടനെ കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു. രേഷ്മയുടെ…

Read More