Headlines

സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ വാദം അംഗീകരിച്ചു; ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച ദൃശ്യങ്ങള്‍ കോടതി കാണും

 

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ പരിശോധനക്കെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച ദൃശ്യങ്ങള്‍ കോടതി കാണും. അക്രമ ദൃശ്യങ്ങള്‍

കാണണമെന്ന സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ വാദം അംഗീകരിച്ചുകൊണ്ടാണ് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി തീരുമാനമെടുത്തത്.

 

 

പ്രതിഭാഗത്തിന്റെ ശക്തമായ എതിര്‍പ്പ് അവഗണിച്ചാണ് ദൃശ്യങ്ങള്‍ കാണുന്നത് ചേംബറില്‍ ഇന്ന് തന്നെ കോടതി ദൃശ്യങ്ങള്‍ കാണും. വാദം പൂര്‍ത്തിയായ പത്ത് ജാമ്യ ഹര്‍ജികളില്‍ കോടതി നാളെ വിധി പറയും.

 

നേരത്തെ, കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജിയി ഹൈക്കോടതി തള്ളിയിരുന്നു. പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നും, ഹര്‍ജി തള്ളണമെന്നും സര്‍ക്കാര്‍ വാദിച്ചിരുന്നു. പൊലീസിനെ അപകീര്‍ത്തിപ്പെടുത്താനാണ് ഹര്‍ജിക്കാരന്റെ ആരോപണങ്ങളെന്നായിരുന്നു സര്‍ക്കാര്‍ വാദം. ഇന്റലിജന്‍സ് വീഴ്ചയുണ്ടെന്ന ആരോപണം ശരിയല്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഈ വാദം അംഗീകരിച്ചാണ് ചീഫ് ജസ്റ്റിസ് സൗമന്‍ സെന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഹര്‍ജി തള്ളിയത്.

 

കേസില്‍ ഇതുവരെ 25 പ്രതികളെ അറസ്റ്റ് ചെയ്തു. 44 സാക്ഷിമൊഴികള്‍ രേഖപ്പെടുത്തുകയും, ശാസ്ത്രീയ തെളിവുകളും, മാധ്യമ ദൃശ്യങ്ങളും ശേഖരിക്കുകയും ചെയ്തു.