സഹപാഠികൾ പീഡിപ്പിച്ചെന്ന 13കാരിയുടെ വ്യാജ പരാതി: പൊലീസിനെതിരെ 20കാരൻ ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി

  പത്തനംതിട്ട: പത്തനംതിട്ടയില്‍ സഹപാഠികള്‍ പീഡിപ്പിച്ചുവെന്ന 13 കാരിയുടെ വ്യാജ പരാതിയില്‍ കസ്റ്റഡിയില്‍ എടുത്ത പൊലീസ് മര്‍ദിച്ചുവെന്ന് ആരോപിച്ച് 20കാരന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നല്‍കി. കൂടല്‍ എസ്‌ഐ ജയമോഹനും സംഘവും മര്‍ദിച്ചതായാണ് യുവാവിന്റെ പരാതി.സിവില്‍ വേഷത്തില്‍ പൊലീസ് തന്റെ വീട്ടിലെത്തുകയും ബലപ്രയോഗത്തിലൂടെ വാഗണര്‍ കാറില്‍ കയറ്റുകയും ചെയ്തു. നിയമ വിരുദ്ധമായി കസ്റ്റഡിയിലെടുത്തു കൊണ്ടുപോയി. പൊലീസ് തിരിച്ചും മറിച്ചും തന്നെ ചോദ്യം ചെയ്തുവെന്നും യുവാവ് പറയുന്നു.   പരാതിക്കാരെ തനിക്ക് അറിയില്ല എന്ന് പൊലീസിനോട് പറഞ്ഞുവെന്നും…

Read More

അമിതസുരക്ഷയുമായി പൊലീസ്; സംഘത്തിൽ 92 ഉദ്യോഗസ്ഥർ; ‘വെട്ടി’ മുഖ്യമന്ത്രി

  തിരുവനന്തപുരം ∙ താൻ യാത്ര ചെയ്യുമ്പോൾ പരമാവധി കുറച്ചു പൊലീസുകാരെ മാത്രമേ സുരക്ഷാ ഡ്യൂട്ടിക്കു നിയോഗിക്കാവൂ എന്ന മുഖ്യമന്ത്രിയുടെ നിർദേശം നിലനിൽക്കെ, ശാന്തിഗിരിയിലേക്കുള്ള അദ്ദേഹത്തിന്റെ ഇന്നലത്തെ യാത്രയ്ക്കായി പൊലീസ് നിയോഗിച്ചത് 92 ഉദ്യോഗസ്ഥരെ. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട മുഖ്യമന്ത്രിയുടെ ഓഫിസ്, അമിത സുരക്ഷ ആവശ്യമില്ലെന്നു നിർദേശിച്ചതിനു പിന്നാലെ ഉദ്യോഗസ്ഥരുടെ എണ്ണം കുറച്ചു.വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിഷേധം മുഖ്യമന്ത്രിക്കു നേരെ ഉയരാൻ സാധ്യതയുണ്ടെന്നു കാട്ടിയാണ് അദ്ദേഹം പോകുന്ന വഴിയിലുടനീളം പൊലീസിനെ നിയോഗിച്ച് റൂറൽ എസ്പിയുടെ നേതൃത്വത്തിൽ സുരക്ഷയൊരുക്കിയത്. 22…

Read More

വാഹനമിടിച്ച് മൂന്നു വയസ്സുകാരിയുടെ മരണം: അപകടം കൺമുന്നിൽ; നിസ്സഹായരായി മാതാപിതാക്കൾ

  കാട്ടാക്കട (തിരുവനന്തപുരം) ∙ പ്രിയ മകളുടെമേൽ വാഹനം കയറിയിറങ്ങുന്നതു നിസ്സഹായരായി കണ്ടുനിൽക്കാൻ മാത്രമേ അമ്മ നിഷയ്ക്കും അച്ഛൻ അനുപ്രസാദിനും കഴിഞ്ഞുള്ളൂ. നിമിഷങ്ങൾകൊണ്ട് എല്ലാം കഴിഞ്ഞു. വാഹനം ഉരുണ്ടു വരുന്നതു കണ്ട് മുതിർന്നവരെല്ലാം ഓടിമാറിയപ്പോൾ കുരുന്ന് ഋതുവേദയ്ക്ക് എന്തു ചെയ്യണമെന്നറിയില്ലായിരുന്നു.ഒപ്പമുണ്ടായിരുന്നവർ കുട്ടിയെ വലിച്ച് എടുക്കുമ്പോൾ തലയ്ക്കു ഗുരുതര പരുക്ക്. രക്തത്തിൽ കുളിച്ച കുട്ടിയെ പൂച്ചമുക്കിലെ ക്ലിനിക്കിൽ ആദ്യം എത്തിച്ചു. വിദഗ്ധ ചികിത്സ ലഭിക്കുന്ന ആശുപത്രിയിലേക്കു കൊണ്ടുപോകാൻ നിർദേശം. കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കു കുട്ടി മരിച്ചിരുന്നു. ബോധംകെട്ടു…

Read More

ആയത്തുല്ല അലി ഖമനയിയുടെ വിലാപയാത്ര ഇന്ന്; കനത്ത സുരക്ഷയിൽ ഇറാൻ

  ഇറാൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിന്റെ ഭാഗമായി ടെഹ്‌റാനിലൂടെയുള്ള വിലാപയാത്ര ഇന്ന് നടക്കും. ഇമാം ഹുസൈൻ സ്‌ക്വയറിൽ നിന്ന് ആസാദി സ്‌ക്വയറിലേക്കാണ് വിലാപയാത്ര. കനത്ത സുരക്ഷയിലാണ് ഇറാൻ. വ്യോമാതിർത്തി ഇന്ന് പൂർണമായും അടച്ചിടും.     സുരക്ഷയുടെ ഭാഗമായി പിതാവിൻ്റെ ശവസംസ്കാര ചടങ്ങിൽ മുജ്തബ ഖമനയി പങ്കെടുക്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അലി ഖമനിയുടെ മറ്റ് മൂന്ന് മക്കളായ മസൂദ്, മൊസ്തഫ, മെയ്സം എന്നിവർ ഞായറാഴ്ച നടന്ന ചടങ്ങിൽ പങ്കെടുത്തു, പ്രസിഡന്റ്…

Read More

ജഡ്ജിയ്ക്ക് ആരോഗ്യ പ്രശ്നം; നെന്മാറ ഇരട്ടകൊലപാതകത്തിൽ ശിക്ഷാവിധി ഇന്ന് ഉണ്ടാകില്ല

  കേരളത്തെ നടുക്കിയ പാലക്കാട് നെന്മാറ ഇരട്ടകൊലപാതക കേസിൽ ശിക്ഷാവിധി ഇന്ന് ഉണ്ടാകില്ല. പാലക്കാട് അഡീ സെഷൻസ് കോടതി നാലിലെ ജഡ്ജിയുടെ ആരോഗ്യപ്രശ്നങ്ങൾ മൂലമാണ് വിധി നീട്ടിയത്. വിധി അടുത്ത ദിവസം തന്നെ ഉണ്ടാകും.     2025 ജനുവരി 27 നായിരുന്നു നെന്മാറ പോത്തുണ്ടി ബോയന്‍ കോളനി സ്വദേശി സുധാകരന്‍, അമ്മ ലക്ഷ്മി എന്നിവരെ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. 2019ല്‍ സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര കഴുത്തറുത്ത് കൊന്നിരുന്നു. ചെന്താമരയുടെ ഭാര്യയും മക്കളും ഇയാളുമായി അകന്നുകഴിയുകയാണ്. അതിനുകാരണം…

Read More

‘ഞാൻ മോഹനൻ പിള്ളയല്ല’; നിർണായകമായി 98ലെ ഫോട്ടോ: കൊലക്കേസ് പ്രതി 39 വർഷത്തിനുശേഷം പിടിയിലായതിങ്ങനെ

  കൊല്ലം ∙ സഹോദരീ ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം കൊല്ലം വെളിയത്തുനിന്ന് ഒളിവിൽ പോയ പ്രതി മോഹനൻപിള്ളയെ കുടുക്കിയത് ശ്രമകരമായ ചോദ്യം ചെയ്യലിനൊടുവിലെന്നു പൊലീസ്. താൻ മോഹനൻപിള്ള അല്ലെന്നും കോട്ടയം കല്ലറ സ്വദേശി കേശവന്റെ മകൻ രാജനാണെന്നുമുള്ള ഉറച്ച നിലപാടിൽ പ്രതി നിന്നു. തുടർന്നു കല്ലറ പൊലീസിന്റെ സാന്നിധ്യത്തിൽ പൂയപ്പള്ളി പൊലീസ് കാര്യങ്ങൾ ചോദിച്ചു.മുത്തച്ഛനെക്കുറിച്ചുള്ള വിവരങ്ങളും അന്വേഷിച്ചു. പുതിയ റൂറൽ പൊലീസ് മേധാവി ചുമതല ഏറ്റതോടെ അന്വേഷണം അവസാനിപ്പിച്ച കേസുകൾ അന്വേഷിക്കണമെന്ന നിർദേശം ഉണ്ടായിരുന്നു. ഇതിനിടെയാണ് പ്രതിയെന്നു…

Read More

നിയമസഭയിലെ കരാറുകളിൽ നടപടി ക്രമക്കേട്; ഊരാളുങ്കലിന് വെട്ട്, തുക അനുവദിച്ച ഉത്തരവ് സ്പീക്കർ റദ്ദാക്കി

  തിരുവനന്തപുരം ∙ നിയമസഭയ്ക്കുള്ളിൽ നടത്തിയ പ്രവൃത്തികളിൽ ഗുരുതരവീഴ്ച കണ്ടെത്തിയതിനെത്തുടർന്ന്, എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കു തുക അനുവദിച്ച് ഇറക്കിയ ഉത്തരവുകളടക്കം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ റദ്ദാക്കി. സഭയിലെ ഡൈനിങ് ഹാൾ നവീകരിക്കാൻ അനുവദിച്ച 7.5 കോടി രൂപയുടെ കരാറും ഇക്കൂട്ടത്തിലുണ്ട്.ശങ്കരനാരായണൻ തമ്പി ഹാളിന്റെ പരിപാലനച്ചുമതലയിൽനിന്ന് ഊരാളുങ്കലിനെ ഒഴിവാക്കി പകരം പൊതുമരാമത്ത് വകുപ്പിനു നൽകാനും നിർദേശിച്ചു. ഡേറ്റ സെന്ററിന്റെ വാർഷിക പരിപാലനച്ചുമതലയിൽനിന്നും ഊരാളുങ്കലിനെ നീക്കിയിട്ടുണ്ട്. കെൽട്രോണിനാണു പകരം ചുമതല.മുൻ സർക്കാരിന്റെ…

Read More

വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റം; എംപവേഡ് കമ്മിറ്റി എപ്പോൾ? തുടർ നടപടികൾ ആരംഭിക്കാനാകാതെ സർക്കാർ

  വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റത്തിൽ തുടർ നടപടികൾ ആരംഭിക്കാനാകാതെ സർക്കാർ. ഓഹരിക്കൈമാറ്റത്തിന് അനുമതി നൽകുന്നത് പരിശോധിക്കാൻ പ്രഖ്യാപിച്ച എംപവേഡ് കമ്മിറ്റി എപ്പോൾ ചേരുമെന്നത് സംബന്ധിച്ച് ഇനിയും തീരുമാനമായിട്ടില്ല.     വിവാദം കത്തി പടരുമ്പോഴും എംപവേഡ് കമ്മിറ്റിയുടെ യോഗം വിളിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിനും വ്യക്തതയില്ല. സർക്കാർ പ്രഖ്യാപിച്ച എംപവേഡ് കമ്മിറ്റി അംഗങ്ങളെ സംബന്ധിച്ചും വിവാദം ഉയരുന്നു. മുഖ്യമന്ത്രി, തുറമുഖമന്ത്രി,ധനമന്ത്രി,ചീഫ് സെക്രട്ടറി,വകുപ്പ് സെക്രട്ടറിമാർ,വിഴിഞ്ഞം എംഡി തുടങ്ങിയവരാണ് എംപവേഡ് കമ്മിറ്റി അംഗങ്ങൾ. തുറമുഖ ധനവകുപ്പുകൾ കൈകാര്യം ചെയ്യുന്ന…

Read More

കണ്ണീരോടെ സുൽത്താന്റെ പടിയിറക്കം; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് നെയ്മർ വിരമിച്ചു

  ഞാൻ ശ്രമിച്ചു… തീവ്രമായി ശ്രമിച്ചു… ആദ്യമായി മഞ്ഞക്കുപ്പായത്തിൽ പന്ത് തട്ടിയത് ഈ മൈതാനത്താണ്… ഇവിടെ വച്ച തന്നെ എല്ലാം അവസാനിപ്പിക്കുന്നു…     അവൻ തോറ്റ് മടങ്ങിയത് നോർവേയോടല്ല. എത്ര ക്രൂശിച്ചിട്ടും മതിയാകാത്ത് ഫുട്ബോൾ ദൈവങ്ങളോട്. ലോകഫുട്ബോളിന്റെ മിശഹയായി ഒരുവനും രാജാവായി മറ്റൊരുവനും വാണിരുന്ന കാലം. അന്ന് അവരോടൊപ്പം സുൽത്താനായി അവനെയും ഫുട്ബോൾ ലോകം പ്രതിഷ്ഠിച്ചതാണ്. വെറുതെയല്ല, കളത്തിലെ ഒരുവശത്ത് നിന്ന് ഒഴുകിയൊഴുകി ഗോൾമുഖത്തേക്ക് പടർന്നുകയറുന്നവൻ. ഗോളടിക്കുന്നതിനപ്പുറം പന്തുമായി കുശലം പറഞ്ഞ് നൃത്തം ചെയ്ത് ആനന്ദിപ്പിക്കുന്നവൻ….

Read More

സിപിഎം വാക്കുപാലിച്ചില്ല; ‘ഇ.ഡി’ച്ചു തകർത്തത് ശ്യാംരാജിന്റെ ജീവിതം

  തിരുവനന്തപുരം ∙ ഇ.ഡി ഉദ്യോഗസ്ഥർക്കെതിരായ പ്രതിഷേധത്തിനിടെ ടാക്സി കാർ തല്ലിത്തകർത്ത സംഭവത്തിൽ, ഡ്രൈവറെ സഹായിക്കുമെന്ന വാക്കുപാലിക്കാതെ സിപിഎം. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടിനുമുന്നിൽ സിപിഎം പ്രവർത്തകർ തകർത്ത കാർ, ഇപ്പോഴും വർക്ക്ഷോപ്പിലാണ്. അറ്റകുറ്റപ്പണി നടത്തിയതിനുള്ള 1.85 ലക്ഷം രൂപ നൽകാൻ കഴിയാത്തതിനാൽ കാർ പുറത്തിറക്കാനായില്ലെന്ന് ഉടമ ശ്രീകാര്യം സ്വദേശി ആർ.ശ്യാംരാജ് പറയുന്നു. വായ്പയുടെ തിരിച്ചടവ്് മുടങ്ങിയതോടെ വാഹനം ജപ്തി ഭീഷണിയിലുമായി.സംഭവം നടന്ന് ഒന്നര മാസം പിന്നിട്ടിട്ടും, സിഐടിയു ഓട്ടോ ടാക്സി യൂണിയൻ യൂണിറ്റ് പ്രസിഡന്റ്…

Read More