Headlines

ലൈന്‍ അഴിക്കുന്നതിനിടെ പോസ്റ്റ് ഒടിഞ്ഞുവീണു; മലപ്പുറത്ത് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം

 

പോസ്റ്റ് ഒടിഞ്ഞ് വീണ് കെ എസ് ഇ ബി ജീവനക്കാരൻ മരിച്ചു. മലപ്പുറം വിരിപ്പാടം ഇടശ്ശരികോളിൽലാണ് സംഭവം. കെ.എസ്.ഇ.ബി കാരാട് സെക്ഷന്‍ ഓഫീസിലെ ലൈന്‍മാന്‍ സുരേഷ് ബാബുവാണ് ജോലിത്തിരക്കിനിടയില്‍ ഉണ്ടായ അപകടത്തില്‍ ദാരുണമായി മരണപ്പെട്ടത്. ലൈൻ അഴിച്ച് മാറ്റുന്നതിടെ ഒരുവശത്തേക്ക് ചെരിഞ്ഞ പോസ്റ്റ് സമീപത്തെ മതിലിലേക്ക് ഒടിഞ്ഞ് വീഴുകയായിരുന്നു.

 

 

അപകടമുണ്ടായ ഉടന്‍ തന്നെ സഹപ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് അദ്ദേഹത്തെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകട സ്ഥലത്തുതന്നെ അദ്ദേഹം മരണപ്പെടുകയായിരുന്നു.തുടര്‍ നടപടികള്‍ക്കായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കും പോസ്റ്റുമോര്‍ട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.