Headlines

സ്പായിൽ എത്തി ഭീഷണിപെടുത്തിയെന്ന പരാതി: കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് പിടിയിൽ

 

കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് പിടിയിൽ. നെടുമ്പാശേരി പോലീസാണ് കസ്റ്റഡിയിൽ എടുത്തത്. സ്പായിൽ എത്തി ഭീഷണിപെടുത്തിയെന്ന പരാതിയിലാണ് കേസ്. സംഭവത്തിന് ശേഷം മൈസൂരിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കവേയാണ് അനീഷ് പിടിയിലായത്. കേരളത്തിൽ മാത്രം അൻപതിലധികം ക്രിമിനൽക്കേസുകളിൽ പ്രതിയാണ് മരട് അനീഷ്. തമിഴ്‌നാട്ടിലും സ്വർണക്കവർച്ച അടക്കമുള്ള കേസുകളുണ്ട്