വിസ്മയയുടെ ദുരൂഹ മരണത്തെ തുടർന്ന് അറസ്റ്റിലായ ഭർത്താവ് കിരൺ കുമാറിന് കടുത്ത ശിക്ഷ കിട്ടുമെന്ന് അന്വേഷണസംഘം മേധാവി ഐജി ഹർഷിത അട്ടല്ലൂരി. വിസ്മയയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച ശേഷം പ്രതികരിക്കുകയായിരുന്നു ഐജി.
പ്രതിക്ക് കടുത്ത ശിക്ഷ ലഭിക്കും. കൊലപാതകമാണോ എന്നതല്ല പ്രധാനം. ഒരു പെൺകുട്ടിയുടെ ജീവൻ നഷ്ടപ്പെട്ടതാണ് പ്രധാനം. ഗൗരവമേറിയ കേസാണിത്. ഡിജിറ്റൽ തെളിവുകളും ശക്തമാണ്. പോസ്റ്റുമോർട്ടം റിപ്പോർട്ട് വിശദമായി പരിശോധിക്കുകയും ഡോക്ടറുടെ മൊഴിയെടുക്കുകയും വേണം. ഇതിന് ശേഷം കൊലപാതക കുറ്റം അടക്കം ചുമത്തുന്നതിൽ തീരുമാനമെടുക്കുമെന്നും ഐജി പറഞ്ഞു
സ്വന്തം മകളുടെ കാര്യത്തിലെന്ന പോലെയാണ് ഐജി കേസിൽ ഇടപെട്ടതെന്ന് വിസ്മയയുടെ പിതാവ് ത്രിവിക്രമൻ നായരും പ്രതികരിച്ചു. എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തതായും അദ്ദേഹം പറഞ്ഞു.