ഗാർഹിക പീഡനങ്ങൾ നേരിടുന്ന സ്ത്രീകൾ മിസ്ഡ് കോൾ നൽകിയാൽ പോലീസ് അന്വേഷിച്ചെത്തും: ഡിജിപി

ഗാർഹിക പീഡനങ്ങൾ നേരിടുന്ന സ്ത്രീകൾ തന്നെ പരാതിപ്പെടാൻ മുന്നോട്ടുവരുന്ന നല്ല പ്രവണത തുടരണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. പീഡനങ്ങൾ നേരിടുന്നവർ മിസ്ഡ് കോൾ ചെയ്താൽ പോലീസ് അന്വേഷിച്ചെത്തുമെന്നും സംസ്ഥാന പോലീസ് മേധാവി വ്യക്തമാക്കി.

സ്ത്രീധനമെന്ന വിപത്ത് നേരിടാൻ സമൂഹവും തിരുത്തണം. വിസ്മയയുടെ മരണം അടക്കമുള്ള ദൗർഭാഗ്യകരമായ സംഭവങ്ങൾ പഠനത്തിന് വിധേയമാക്കണം. അതിക്രമങ്ങൾ സഹിക്കില്ലെന്ന് നിലപാടെടുത്ത് സ്ത്രീകൾ പരാതിപ്പെടാൻ മുന്നോട്ടുവരണം

 

കേരളം ഭീകര സംഘടനകളുടെ റിക്രൂട്ടിംഗ് കേന്ദ്രമായി മാറുന്നുവെന്നും ഡിജിപി പറഞ്ഞു. വിഷയത്തിൽ ആശങ്കയുണ്ട്. കേരളം വലിയൊരു റിക്രൂട്ടിംഗ് ഗ്രൗണ്ടാണ്. ഇവിടെയുള്ളവർ വിദ്യാഭ്യാസമുള്ളവരാണ്. ഡോക്ടർമാർ, എൻജിനീയർമാർ എന്നിങ്ങനെ. ഇവർക്ക് ഇതുപോലെയുള്ള ആളുകളെ വേണം. അതുകൊണ്ട് ഇതുപോലെയുള്ളവരെ വർഗീയവത്കരിച്ച് അങ്ങോട്ടു കൊണ്ടുപോകുമെന്നും ഡിജിപി പറഞ്ഞു.