തിരുവനന്തപുരം: സിപിഎം പ്രവര്‍ത്തകയെ മര്‍ദ്ദിച്ച കേസില്‍ പ്രതി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. രണ്ടര മാസത്തിന് ശേഷമാണ് പ്രതിയായ ഡിവൈഎഫ്‌ഐ നേതാവും ബ്ലോക്ക് കമ്മിറ്റി അംഗവുമായ സായ് കൃഷ്ണന്‍ പൂന്തുറ പൊലീസിന് മുന്നിലാണ് കീഴടങ്ങിയത്.
പരസ്യ മര്‍ദ്ദനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകയായ പരാതിക്കാരിയെ കയ്യൊഴിഞ്ഞ് സിപിഎം പ്രതിയെ സംരക്ഷിക്കുന്നുവെന്ന ആരോപണം ശക്തമായിരുന്നു. കൂടാതെ പോലീസും ഒത്തുകളിക്കുന്നുണ്ടോ എന്ന സംശയം ഉയർന്നിരുന്നു. വാര്‍ത്ത പുറത്തുവന്നോതടെ കര്‍ശന നടപടി വേണമെന്ന നിര്‍ദ്ദേശം ഉണ്ടാകുകയായിരുന്നു. ഇന്നലെ സിപിഎം ചാല ഏര്യാകമ്മിറ്റി ഓഫീസില്‍ എത്തി ഡിവൈഎഫ്‌ഐ യോഗത്തില്‍ പ്രതി പങ്കെടുത്ത ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പൊലീസിനെ അറിയിച്ചിട്ടും അറസ്റ്റ് ചെയ്യാന്‍ നടപടി എടുത്തില്ലെന്ന ആരോപണവും ഉയർന്നിരുന്നു. അതിനു പിന്നാലെയാണ് കീഴടങ്ങൽ.