തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ അവസാന സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ ഇന്ന് ആരംഭിക്കും. കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനാൽ പരീക്ഷകൾ ഓഫ് ലൈനായി നടത്തണമെന്ന വിദ്യാർഥികളുടെ ആവശ്യം തള്ളിയാണ് കേരള, എം.ജി, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകള്‍ പരീക്ഷ തുടങ്ങുന്നത്.
കണ്ണൂര്‍ സര്‍വകലാശാലയില്‍ റെഗുലര്‍ വിദ്യാര്‍ഥികളുടെ അവസാന സെമസ്റ്റര്‍ ബിരുദ പരീക്ഷ 30നും വിദൂര വിഭാഗത്തിലേത് 29നുമാണ് ആരംഭിക്കുന്നത്. മറ്റ് മൂന്ന് സര്‍വകലാശാലകളിലും തിങ്കളാഴ്ചയാണ് പരീക്ഷ ആരംഭിക്കുന്നത്.
കോവിഡ് ബാധിതര്‍ക്ക് പരീക്ഷ എഴുതാന്‍ അനുമതിയില്ല. ഇവര്‍ക്ക് പിന്നീട് നടത്താനാണ് തീരുമാനം. ക്വാറന്റീനില്‍ കഴിയുന്നവര്‍ക്ക് രേഖ ഹാജരാക്കിയാല്‍ പിന്നീട് നടത്തുന്ന പരീക്ഷ എഴുതാം. ഹോസ്റ്റല്‍ വിദ്യാര്‍ഥികള്‍ക്കും പരീക്ഷക്ക് ഹാജരാകുന്നത് വെല്ലുവിളിയാണ്.
പരീക്ഷാകേന്ദ്രങ്ങളില്‍ എങ്ങനെ എത്തുമെന്നതാണ് വിദ്യാര്‍ഥികളുടെയും രക്ഷാകര്‍ത്താക്കളുടെയും ആശങ്ക. കെ.എസ്.ആര്.ടി.സി, സ്വകാര്യ ബസുകള്‍ ഒറ്റ, ഇരട്ട അക്ക നമ്പർ അനുസരിച്ച നിയന്ത്രണത്തിലാണ് ഓടുന്നത്. പല സ്വകാര്യ ബസുകളും സര്‍വിസ് നടത്തുന്നുമില്ല. ഒരു ഡോസ് വാക്സിന് പോലും എടുക്കാന്‍ കഴിയാതെയാണ് മിക്ക വിദ്യാര്‍ഥികളും പരീക്ഷക്ക് ഹാജരാകേണ്ടിവരുന്നത്.