പ്രതിമാസം 30 യൂനിറ്റ് വരെ ഉപഭോഗമുള്ള ഉപഭോക്താക്കൾക്ക് സൗജന്യ വൈദ്യുതിയെന്ന് മുഖ്യമന്ത്രി
കൊവിഡ് പശ്ചാത്തലത്തിൽ കെഎസ്ഇബി ആശ്വാസ പദ്ധതികൾ നടപ്പാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 1997 സെപ്റ്റംബർ 29 മുതൽ 500 വാട്‌സ് കണക്ടഡ് ലോഡ് ഉള്ളതും പ്രതിമാസം ശരാശരി ഉപഭോഗം 20 യൂനിറ്റ് മാത്രം ഉള്ളതുമായ ഗാർഹിക ഉപഭോക്താക്കൾക്ക് സർക്കാർ സബ്‌സിഡിയോടെ സൗജന്യമായി വൈദ്യുതി നൽകുന്ന പദ്ധതി, കണക്ടഡ് ലോഡ് വ്യത്യാസപ്പെടുത്താതെ പ്രതിമാസം 30 യൂനിറ്റ് വരെ ഉപഭോഗമുള്ള ഗാർഹിക ഉപഭോക്താക്കൾക്ക് കൂടി ബാധകമാക്കും ആയിരം വാട്‌സ് വരെ കണക്ടഡ് ലോഡുള്ളതും പ്രതിമാസം 40 യൂനിറ്റ് വരെ…
