സർക്കാരുമായി ചേർന്നുള്ള 3500 കോടിയുടെ നിക്ഷേപ പദ്ധതിയിൽ നിന്ന് പിൻവാങ്ങുകയാണെന്ന് കിറ്റെക്‌സ്. പദ്ധതികൾ സംബന്ധിച്ച് ഒപ്പിട്ട ധാരണാപത്രത്തിൽ നിന്ന് പിൻമാറുന്നതായി കിറ്റെക്‌സ് എംഡി സാബു ജേക്കബ് പറഞ്ഞു. സർക്കാരിന്റെ രാഷ്ട്രീയ വൈരാഗ്യം തീർക്കുന്ന നടപടികളിൽ പ്രതിഷേധിച്ചാണ് പിൻവാങ്ങൽ
അപ്പാരൽ പാർക്കും മൂന്ന് വ്യവസായ പാർക്കും തുടങ്ങാനായിരുന്നു നേരത്തെയുണ്ടായിരുന്ന ധാരണ. എന്നാൽ അനാവശ്യ പരിശോധനകൾ നിരന്തരം നടത്തി വ്യവസായത്തെ സർക്കാർ ബുദ്ധിമുട്ടിക്കുകയാണ്. കഴിഞ്ഞ ഒരു മാസത്തിനിടയിൽ മലിനീകരണ നിയന്ത്രണ ബോർഡ്, തൊഴിൽ വകുപ്പ് അടക്കം പല വകുപ്പുകളുടെയും പരിശോധനകൾ നടന്നിരുന്നു.
ഒരു മാസത്തിനിടയക്ക് 11 പരിശോധനകൾ നടന്നിട്ടും നിയമവിരുദ്ധമായി എന്തെങ്കിലും കണ്ടെത്തുകയോ നോട്ടീസ് നൽകുകയോ ചെയ്തിട്ടില്ല. രാഷ്ട്രീയ വൈരാഗ്യം തീർക്കുന്ന ടനപടിയാണ് ഇതെന്നും സാബു ജേക്കബ് ആരോപിച്ചു.