Headlines

റേഷന്‍ കടകളുടെ പ്രവര്‍ത്തനസമയത്തില്‍ മാറ്റം

  തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ കടകളുടെ പ്രവര്‍ത്തനസമയത്തില്‍ മാറ്റം. വ്യാഴാഴ്ച മുതല്‍ റേഷന്‍ കടകള്‍ കൂടുതല്‍ സമയം പ്രവര്‍ത്തിക്കും. രാവിലെ എട്ടര മുതല്‍ ഉച്ചയ്ക്ക് 12 വരെയും വൈകീട്ട് മൂന്നര മുതല്‍ വൈകീട്ട് ആറരവരെയുമായിരിക്കും പ്രവര്‍ത്തിക്കുക.നിലവില്‍ രാവിലെ എട്ടരമുതല്‍ ഉച്ചയ്ക്ക് രണ്ടരവരെയായിരുന്നു പ്രവര്‍ത്തനസമയം.    

Read More

താനൊരു മലയാളിയാണ്, മുണ്ടുടുത്തും നടക്കും: യാത്രയപ്പ് ചടങ്ങിൽ വികരാധീനനായി ലോക്‌നാഥ് ബെഹ്‌റ

  സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് നിന്നും വിരമിക്കുന്ന ലോക്‌നാഥ് ബെഹ്‌റക്ക് സേനാംഗങ്ങൾ യാത്രയയപ്പ് നൽകി. തിരുവനന്തപുരം എസ് എ പി മൈതാനത്ത് നടന്ന ചടങ്ങിൽ വികാരാധീനനായാണ് ബെഹ്‌റ സംസാരിച്ചത്. താനൊരു മലയാളിയാണ്. മുണ്ടുടുത്ത് നടക്കും. ഇതൊന്നും ആരെയും കാണിക്കാനല്ല. കേരളം തനിക്ക് വേണ്ടപ്പെട്ട നാടാണ്. കേരളാ പോലീസ് രാജ്യത്തെ ഒന്നാം നമ്പർ പോലീസാണ്. എന്നാലും നവീകരണങ്ങൾ തുടരണം. കേരളത്തിൽ ഡ്രോൺ ഉപയോഗം നിയന്ത്രിക്കണമെന്നും ഇതിനായി ചില നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും ബെഹ്‌റ പറഞ്ഞു.

Read More

വാർത്താ സമ്മേളനം നടത്താൻ ആകാശ് തില്ലങ്കേരിയെ വെല്ലുവിളിച്ച് ഡിവൈഎഫ്‌ഐ

  സ്വർണക്കടത്ത് ക്വട്ടേഷൻ സംഭവവുമായി ബന്ധപ്പെട്ട് ആകാശ് തില്ലങ്കേരിക്കെതിരെ വിമർശനവുമായി കണ്ണൂർ ഡി വൈ എഫ് ഐ. ആകാശ് അടക്കമുള്ളവരുടെ ഇടപാടുകൾ നേരത്തെ അറിയാമായിരുന്നുവെന്നും പേരെടുത്ത് വിമർശിക്കാതിരുന്നതാണെന്നും ഡിവൈഎഫ്‌ഐ കണ്ണൂർ ജില്ലാ പ്രസിഡന്റ് മനു തോമസ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു മനു തോമസിന്റെ പ്രതികരണം ക്വട്ടേഷൻ സംഘങ്ങൾക്കെതിരെ ഫെബ്രുവരിയിൽ താൻ കൂത്തുപറമ്പിൽ ജാഥ നയിച്ചപ്പോൾ ഈ സംഘം അവിടുത്തെ വൈദ്യുതി വിച്ഛേദിച്ചു. മൊബൈൽ ടോർച്ച് അടിച്ചാണ് അന്ന് പ്രസംഗിച്ചത്. ഫ്യൂസ് ഊരിയതിന് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്റെ…

Read More

കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം മതാചാരപ്രകാരം ഒരു മണിക്കൂര്‍ വീട്ടില്‍ വെച്ചശേഷം സംസ്‌ക്കരിക്കാന്‍ അനുമതി; മുഖ്യമന്ത്രി

  കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം മതാചാരപ്രകാരം ഒരു മണിക്കൂര്‍ വീട്ടില്‍ വെച്ചശേഷം സംസ്‌ക്കരിക്കാന്‍ അനുമതി നല്‍കി സംസ്ഥാന സര്‍ക്കാര്‍. നിലവിലുള്ള നിയന്ത്രണങ്ങളില്‍ അയവു വരുത്തേണ്ട സാഹചര്യം ഇല്ല എന്നാണ് കാണുന്നത്. ഈ മഹാമാരിയില്‍ സമൂഹം നേരിടുന്ന ഒരു പ്രധാന പ്രശ്‌നം ഉറ്റവര്‍ മരണമടയുമ്പോള്‍ മൃതശരീരം അടുത്ത് കാണാന്‍ പോലും പലപ്പോഴും കഴിയുന്നില്ല എന്നതാണ്. മൃതശരീരം നിശ്ചിത സമയം വീട്ടില്‍ കൊണ്ടുപോയി ബന്ധുക്കള്‍ക്ക് കാണാനും പരിമിതമായ മതാചാരം നടത്താനും അനുവദിക്കണം എന്നാണ് സര്‍ക്കാര്‍ കരുതുന്നതെന്നും ഒരുമണിക്കൂറില്‍ താഴെ…

Read More

ബെഹ്‌റക്ക് യാത്രയയപ്പ്: പുതിയ പോലീസ് മേധാവിയെ ഇന്നറിയാം

  സംസ്ഥാനത്തിന്റെ പുതിയ പോലീസ് മേധാവിയെ ഇന്നറിയാം. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകും. സുധേഷ് കുമാർ, ബി സന്ധ്യ, അനിൽകാന്ത് എന്നീ പേരുകളാണ് യു.പി.എസ്.സി അംഗീകരിച്ച ചുരുക്കപ്പട്ടികയിലുള്ളത്. അനിൽകാന്തിന്റെ പേരിനാണ് സാധ്യത കൂടുതൽ. കൂട്ടത്തിൽ സീനിയർ സുധേഷ് കുമാറാണ്. പക്ഷേ പോലീസുകാരനെ കൊണ്ട് ദാസ്യപ്പണി എടുപ്പിച്ചെന്ന വിവാദം സുധേഷ്‌കുമാറിന് തിരിച്ചടിയാണ്. പോലീസ് മേധാവിയായി നിയമിക്കുന്ന ഉദ്യോഗസ്ഥന് രണ്ട് വർഷം പൂർത്തിയാക്കാൻ അനുമതി നൽകണമെന്നാണ് സുപ്രീം കോടതിയുടെ വിധി. മൂന്ന് പേരിൽ സന്ധ്യക്ക് മാത്രമാണ് രണ്ട്…

Read More

എസ്എസ്എൽസി-ഹയർ സെക്കണ്ടറി പരീക്ഷകൾക്ക് ഗ്രേസ് മാർക്ക് ഉണ്ടാകില്ല: പരീക്ഷാ ഫലം ഉടൻ പ്രസിദ്ധീകരിക്കും

  തിരുവനന്തപുരം: എസ്എസ്എൽസി-ഹയർ സെക്കണ്ടറി പരീക്ഷകൾക്ക് ഇത്തവണ ഗ്രേസ് മാർക്ക് ഉണ്ടാകില്ല. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് കലാ-കായിക മത്സരങ്ങൾ അടക്കമുള്ള പാഠ്യേതര പ്രവർത്തനങ്ങൾ നടക്കാത്ത സാഹചര്യത്തെ തുടർന്നാണ് തീരുമാനം. വിദ്യാർത്ഥിയുടെ മുൻവർഷത്തെ സംസ്ഥാന തല മത്സരങ്ങളിലെ പ്രകടത്തിന്റെ ശരാശരി നോക്കി ഗ്രേസ് മാർക്ക് നൽകാമെന്ന് എസ്‌സിഇആർടി ശുപാർശ നൽകിയിരുന്നു. എന്നാൽ സർക്കാർ ഇത് അംഗീകരിച്ചില്ല. എസ്എസ്എൽസി പരീക്ഷാ മൂല്യനിർണ്ണയം പൂർത്തിയായിട്ടുണ്ട്. ഗ്രേസ് മാർക്ക് ഉൾപ്പെടുത്തേണ്ട ആവശ്യമില്ലാത്തതിനാൽ ഫലം ഉടൻ പ്രസിദ്ധീകരിക്കുമെന്നാണ് വിവരം. സ്‌കൗട്ട്, എൻസിസി, എൻഎസ്എസ്…

Read More

ആശങ്കയുയർത്തി ഡെല്‍റ്റ വൈറസിന്റെ വകഭേദം: പാലക്കാട്ടിനും പത്തനംതിട്ടയ്ക്കും പിന്നാലെ കോഴിക്കോടും

  കോഴിക്കോട്: കോവിഡ് വ്യാപനത്തിനിടയിൽ ആശങ്കയായി ഡെല്‍റ്റ വൈറസിന്റെ വകഭേദം. പാലക്കാട്ടിനും പത്തനംതിട്ടയ്ക്കും പിന്നാലെ ഡെല്‍റ്റ വൈറസിന്റെ വകഭേദം കോഴിക്കോടും സ്ഥിരീകരിച്ചു. മുക്കം ​ന​ഗരസഭാ പരിധിയിലുള്ള നാലുപേർക്കാണ് വൈറസിന്റെ വകഭേദം സ്ഥിരീകരിച്ചത്. മെയ് 20ന് പരിശോധിച്ചവരിലാണ് കോവിഡ് വകഭേദം കണ്ടെത്തിയിരിക്കുന്നത്. വൈറസ് വകഭേദം സ്ഥിരീകരിച്ച പത്തനംതിട്ട കടപ്ര പഞ്ചായത്ത്, പാലക്കാട് കണ്ണാടി, പറളി, പിരായിരി പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ നിയന്ത്രണം ശക്തമാക്കിയിരുന്നു. പാലക്കാട്ട് ഡെല്‍റ്റ വകഭേദം കണ്ടെത്തിയ പറളി, പിരായിരി പഞ്ചായത്തുകളിലെ രണ്ടു സ്ത്രീകള്‍ക്ക് രോഗം പകര്‍ന്നത് കണ്ണാടി…

Read More

  പി എസ് സി പരീക്ഷകൾ നാളെ മുതൽ ആരംഭിക്കും; കോവിസ് ബാധിതർക്കും പരീക്ഷ എഴുതാം

  തിരുവനന്തപുരം:പി.എസ്.സി. പരീക്ഷകൾ ജൂലായ് ഒന്നിന് പുനരാരംഭിക്കും. കോവിഡ് വ്യാപനം കണക്കിലെടുത്ത് രണ്ടരമാസമായി പരീക്ഷകളും അഭിമുഖങ്ങളും പി.എസ്.സി. നിർത്തിവെച്ചിരിക്കുകയായിരുന്നു. ഏപ്രിൽ 20 മുതൽ മാറ്റിവെച്ചവയിൽ 23 പരീക്ഷകൾ ജൂലായിൽ നടത്തും. ജൂലായിൽ നടത്താനിരുന്ന മറ്റ് ആറുപരീക്ഷകളും മാറ്റമില്ലാതെ നടത്തും. ജൂലായ് 10-ന്റെ ഡ്രൈവർ പരീക്ഷ ഓഗസ്റ്റിലേക്ക് മാറ്റി. വനംവകുപ്പിലേക്കുള്ള റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ പരീക്ഷയാണ് വ്യാഴാഴ്ച നടക്കുന്നത്. പൊതുഗതാഗതസംവിധാനം കാര്യക്ഷമമല്ലാത്തതിനാൽ അപേക്ഷകർ കുറവുള്ള പരീക്ഷകളാണ് നിശ്ചയിച്ചിട്ടുള്ളത്. കോവിഡ് ബാധിതർക്ക് പരീക്ഷാകേന്ദ്രങ്ങളിൽ പ്രത്യേകം മുറി സജ്ജീകരിക്കുമെന്ന് പി.എസ്.സി. അറിയിച്ചു….

Read More

ലോക്നാഥ് ബെഹ്റ ഇന്ന് വിരമിക്കും

  ഡി.ജി.പിയും സംസ്ഥാന പോലീസ് മേധാവിയുമായ ലോക്നാഥ് ബെഹ്റ ബുധനാഴ്ച സര്‍വീസില്‍ നിന്ന് വിരമിക്കും. രണ്ട് ഘട്ടങ്ങളിലായി ഏകദേശം അഞ്ച് വര്‍ഷമായി ബെഹ്റയാണ് പോലീസ് മേധാവി. ഡി.ജി.പി പദവിയിലുള്ള സംസ്ഥാന പോലീസ് മേധാവി, വിജിലന്‍സ് ഡയറക്ടര്‍, ജയില്‍ മേധാവി, ഫയര്‍ഫോഴ്സ് മേധാവി എന്നീ നാലു തസ്തികകളിലും ജോലി ചെയ്ത ഏക വ്യക്തിയും അദ്ദേഹമാണ്.  

Read More

പതിനാലുകാരി വീട്ടിനുള്ളിൽ തുങ്ങി മരിച്ച നിലയിൽ

കോഴിക്കോട്: വടകരയില്‍ പതിനാലുവയസുകാരി വീട്ടില്‍ തുങ്ങി മരിച്ച നിലയില്‍. വണ്ണാത്തിപ്പാലത്ത് വാടകയ്ക്ക് താമസിക്കുന്ന കുട്ടിയെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മണിയാറത്ത് താഹിറയുടെ മകള്‍ നദാ ഫാത്തിമ ആണ് മരിച്ചത്. വില്ല്യപ്പള്ളി എം.ജെ സ്‌ക്കൂള്‍ വിദ്യാര്‍ഥിനിയാണ്. ഉമ്മയോടൊപ്പം താമസിക്കുന്ന പെണ്‍കുട്ടിയെ വൈകീട്ടാണ് കിടപ്പ് മുറിയിലെ സീലിംഗ് ഫാനില്‍ കെട്ടി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വടകര പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.  …

Read More