ആശങ്കയുയർത്തി ഡെല്‍റ്റ വൈറസിന്റെ വകഭേദം: പാലക്കാട്ടിനും പത്തനംതിട്ടയ്ക്കും പിന്നാലെ കോഴിക്കോടും

 

കോഴിക്കോട്: കോവിഡ് വ്യാപനത്തിനിടയിൽ ആശങ്കയായി ഡെല്‍റ്റ വൈറസിന്റെ വകഭേദം. പാലക്കാട്ടിനും പത്തനംതിട്ടയ്ക്കും പിന്നാലെ ഡെല്‍റ്റ വൈറസിന്റെ വകഭേദം കോഴിക്കോടും സ്ഥിരീകരിച്ചു. മുക്കം ​ന​ഗരസഭാ പരിധിയിലുള്ള നാലുപേർക്കാണ് വൈറസിന്റെ വകഭേദം സ്ഥിരീകരിച്ചത്. മെയ് 20ന് പരിശോധിച്ചവരിലാണ് കോവിഡ് വകഭേദം കണ്ടെത്തിയിരിക്കുന്നത്.

വൈറസ് വകഭേദം സ്ഥിരീകരിച്ച പത്തനംതിട്ട കടപ്ര പഞ്ചായത്ത്, പാലക്കാട് കണ്ണാടി, പറളി, പിരായിരി പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ നിയന്ത്രണം ശക്തമാക്കിയിരുന്നു. പാലക്കാട്ട് ഡെല്‍റ്റ വകഭേദം കണ്ടെത്തിയ പറളി, പിരായിരി പഞ്ചായത്തുകളിലെ രണ്ടു സ്ത്രീകള്‍ക്ക് രോഗം പകര്‍ന്നത് കണ്ണാടി സ്വദേശിയില്‍നിന്നാണെന്ന് സ്ഥിരീകരിച്ചിരുന്നു.