Headlines

ഇന്ന് മുതൽ കർശന നിയന്ത്രണങ്ങൾ; ടിപിആർ 18ന് മുകളിലുള്ള പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ

സംസ്ഥാനത്ത് ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് കർശന നിയന്ത്രണങ്ങൾ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18ന് മുകളിലുള്ള സ്ഥലങ്ങളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ആയിരിക്കും. ടിപിആർ 12നും 18നും ഇടയിലുള്ള സ്ഥലങ്ങളിൽ ലോക്ക് ഡൗണും 6നും 12നും ഇടയിലുള്ള സ്ഥലങ്ങളിൽ സെമി ലോക്ക് ഡൗണുമായിരിക്കും   ടിപിആർ ആറ് ശതമാനത്തിൽ താഴെയുള്ള സ്ഥലങ്ങളിൽ മാത്രമാണ് ഇളവുകളുണ്ടാകുക. നേരത്തെ ടിപിആർ 24ന് മുകളിലുള്ള സ്ഥലങ്ങളിൽ മാത്രമായിരുന്നു ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരുന്നത്. എന്നാൽ സംസ്ഥാനത്ത് കൊവിഡ് വ്യാപനം പ്രതീക്ഷിച്ച രീതിയിൽ കുറയാത്ത…

Read More

മുൻഗണനാ കാർഡുകൾ അനർഹമായി കൈവശം വച്ചിരുന്നത് തിരിച്ചേൽപ്പിക്കാനുള്ള തീയതി ജൂലൈ 15 വരെ നീട്ടി

  മുൻഗണനാ കാർഡുകൾ അനർഹമായി കൈവശം വച്ചുവരുന്നവർക്ക് പിഴയോ മറ്റ് നിയമനടപടികളോ കൂടാതെ അത് തിരിച്ചേൽപ്പിക്കുന്നതിന് അനുവദിച്ചിരുന്ന സമയം ജൂലൈ 15 വരെ ദീർഘിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. മുൻഗണനാ കാർഡ് തിരിച്ചേൽപ്പിക്കാൻ നിശ്ചയിച്ചിരുന്ന സമയപരിധി ജൂൺ 30 ആയിരുന്നു. പൊതുജനങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് പദ്ധതിക്ക് ലഭിച്ചുവരുന്നത്. വിവിധ കാരണങ്ങളാൽ കാർഡ് സറണ്ടർ ചെയ്യാൻ കഴിയാത്തവർക്ക് തീയതി ദീർഘിപ്പിച്ച് നൽകണമെന്ന് സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നും ആവശ്യമുയർന്ന ഈ…

Read More

തിരുവനന്തപുരത്ത് വളര്‍ത്തു നായയെ തല്ലിക്കൊന്ന് കെട്ടിത്തൂക്കി

തിരുവനന്തപുരത്ത് നായയെ ക്രൂരമായി കൊലപ്പെടുത്തി. മൂന്ന് പേർ ചേർന്ന് നായയെ തല്ലിക്കൊന്ന് ചൂണ്ട കൊളുത്തിൽ കെട്ടി തൂക്കുകയായിരുന്നു. തിരുവനന്തപുരം അടിമലത്തുറയിലാണ് സംഭവം. തിരുവനന്തപുരത്തുള്ള അടിമലത്തുറയിൽ ക്രിസ്തുരാജ് വളർത്തുന്ന ലാബ്രഡോർ ഇനത്തിൽപെട്ട നായയെയാണ് നാട്ടുകാരായ മൂന്നുപേർ ചേർന്നു ക്രൂരമായി തല്ലിക്കൊന്നു ചൂണ്ടകൊളുത്തിൽ കെട്ടിത്തൂക്കിയത്.  

Read More

കരിപ്പൂർ സ്വർണക്കടത്ത് കേസ്: സജേഷിനെ കസ്റ്റംസ് ചോദ്യം ചെയ്ത് വിട്ടയച്ചു

  കരിപ്പൂർ സ്വർണക്കടത്ത് കേസിൽ മുൻ ഡിവൈഎഫ്‌ഐ നേതാവ് സജേഷിനെ കസ്റ്റംസ് ചോദ്യം ചെയ്ത് വിട്ടയച്ചു. ഇയാളെ വീണ്ടും ചോദ്യം ചെയ്യാനായി കസ്റ്റംസ് വിളിപ്പിച്ചേക്കുമെന്നാണ് സൂചന. ക്വട്ടേഷൻ സംഘത്തലവൻ അർജുൻ ആയങ്കിയുടെ ബിനാമിയാണ് സജേഷെന്നാണ് സൂചന. അർജുൻ ഉപയോഗിച്ച കാർ രജിസ്റ്റർ ചെയ്തിരിക്കുന്നത് സജേഷിന്റെ പേരിലാണ്. കൃത്യത്തെ കുറിച്ചും സജേഷിനും വിവരമുണ്ടായതായി കസ്റ്റംസ് സംശയിക്കുന്നു. അതേസമയം ഇന്ന് കേസിൽ അറസ്റ്റിലായ മുഖ്യപ്രതി സൂഫിയാനെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. യുഎഇയിൽ നിന്ന് കടത്താൻ പദ്ധതിയിട്ട സ്വർണത്തിന് സംരക്ഷണം…

Read More

കരിപ്പൂർ സ്വർണക്കടത്ത് കേസ്: സജേഷിനെ കസ്റ്റംസ് ചോദ്യം ചെയ്ത് വിട്ടയച്ചു

കരിപ്പൂർ സ്വർണക്കടത്ത് കേസിൽ മുൻ ഡിവൈഎഫ്‌ഐ നേതാവ് സജേഷിനെ കസ്റ്റംസ് ചോദ്യം ചെയ്ത് വിട്ടയച്ചു. ഇയാളെ വീണ്ടും ചോദ്യം ചെയ്യാനായി കസ്റ്റംസ് വിളിപ്പിച്ചേക്കുമെന്നാണ് സൂചന. ക്വട്ടേഷൻ സംഘത്തലവൻ അർജുൻ ആയങ്കിയുടെ ബിനാമിയാണ് സജേഷെന്നാണ് സൂചന. അർജുൻ ഉപയോഗിച്ച കാർ രജിസ്റ്റർ ചെയ്തിരിക്കുന്നത് സജേഷിന്റെ പേരിലാണ്. കൃത്യത്തെ കുറിച്ചും സജേഷിനും വിവരമുണ്ടായതായി കസ്റ്റംസ് സംശയിക്കുന്നു. അതേസമയം ഇന്ന് കേസിൽ അറസ്റ്റിലായ മുഖ്യപ്രതി സൂഫിയാനെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. യുഎഇയിൽ നിന്ന് കടത്താൻ പദ്ധതിയിട്ട സ്വർണത്തിന് സംരക്ഷണം നൽകാനും…

Read More

ESPANSHE Gents പതിനൊന്നാമത് ഷോറൂം കൽപറ്റയിൽ ടി. സിദ്ധീഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു

ESPANSHE Gents പതിനൊന്നാമത് ഷോറൂം കൽപറ്റയിൽ ടി.സിദ്ധീഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ ചെയർമാൻ മുജീബ് കെഎംതൊടി, കെ.വി.വി.എസ് യൂണിറ്റ് പ്രസിഡണ്ട് ഹൈദ്രു, റസാഖ് കൽപറ്റ , മാനേജിംഗ് ഡയറക്ടർ കെ മുഹമ്മദ് സാലിഹ് പങ്കെടുത്തു.

Read More

കൊടകര കുഴൽപ്പണ കേസ്: ആറ് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

കൊടകര കുഴൽപ്പണ കേസിൽ പ്രതികളായ ആറ് പേരുടെ ജാമ്യാപേക്ഷ കോടതി തള്ളി. തൃശ്ശൂർ ജില്ലാ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. മുഹമ്മദ് അലി, സുജീഷ്, ദീപക്, ഷുക്കൂർ, അബ്ദുൽ റഹീം, ദീപ്തി എന്നിവരാണ് കോടതിയെ സമീപിച്ചത്. അന്വേഷണം പുരോഗമിക്കുകയാണെന്നും രണ്ട് കോടിയോളം രൂപ ഇനിയും കണ്ടെത്താനുമുണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത് പിടിച്ചെടുത്ത പണം വിട്ടു കിട്ടണമെന്ന ഹർജിയിൽ പണത്തിന്റെ സ്രോതസ്സ് വ്യക്തമാക്കുന്ന രേഖകൾ ഹാജരാക്കാൻ കൂടുതൽ സമയം വേണമെന്ന് ധർമരാജൻ കോടതിയിൽ ആവശ്യപ്പെട്ടു. ഹർജി…

Read More

ഐ എസ് ആർ ഒ ചാരക്കേസ് ഗൂഢാലോചന: പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി

ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് പ്രതികൾ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നാളത്തേക്ക് മാറ്റി. കേസിൽ കക്ഷി ചേരാനുള്ള നമ്പി നാരായണന്റെ അപേക്ഷ ഹൈക്കോടതി അനുവദിച്ചു. ഹർജി പരിഗണിക്കും വരെ അറസ്റ്റ് തടയണമെന്ന പ്രതികളുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഒന്നാം പ്രതി വിജയൻ, രണ്ടാം പ്രതി തമ്പി എസ് ദുർഗദത്ത് എന്നിവരാണ് ഹർജിക്കാർ. കേസിൽ 18 ഉദ്യോഗസ്ഥരെ പ്രതിയാക്കി സിബിഐ എഫ് ഐ ആർ സമർപ്പിച്ചിരുന്നു. ഇന്ന് നമ്പി നാരായണന്റെ മൊഴി സിബിഐ സംഘം രേഖപ്പെടുത്തിയിരന്നു….

Read More

സംസ്ഥാനത്ത് ഇന്ന് 13,658 പേർക്ക് കൊവിഡ്, 142 മരണം; 11,808 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 13,658 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1610, തൃശൂർ 1500, തിരുവനന്തപുരം 1470, എറണാകുളം 1448, പാലക്കാട് 1273, കോഴിക്കോട് 1254, കൊല്ലം 1245, ആലപ്പുഴ 833, കാസർഗോഡ് 709, കണ്ണൂർ 634, കോട്ടയം 583, പത്തനംതിട്ട 457, വയനാട് 372, ഇടുക്കി 270 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,40,727 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.71 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ,…

Read More

പത്ത് ദിവസത്തിനുള്ളിൽ ഇന്ത്യ വിടണം; തിരുവഞ്ചൂർ രാധാകൃഷ്ണന് വധഭീഷണി

മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന് വധഭീഷണി. എംഎൽഎ ഹോസ്റ്റലിലെ അഡ്രസിൽ എത്തിയ ഊമക്കത്തിലാണ് വധഭീഷണി ലഭിച്ചത്. പത്ത് ദിവസത്തിനകം ഇന്ത്യ വിട്ടില്ലെങ്കിൽ ഭാര്യയെയും മക്കളെയും അടക്കം വധിക്കുമെന്നാണ് കത്തിൽ പറയുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു സംഭവത്തിൽ തിരുവഞ്ചൂർ മുഖ്യമന്ത്രിക്ക് പരാതി നൽകി. വധഭീഷണിക്ക് പിന്നിൽ ടി പി കേസ് പ്രതികളാണെന്ന് വി ഡി സതീശൻ ആരോപിച്ചു. ഗൗരവമായി എടുക്കണമെന്നും അടിയന്തര അന്വേഷണം വേണമെന്നും സതീശൻ ആവശ്യപ്പെട്ടു.

Read More