കൊടകര കുഴൽപ്പണ കേസിൽ പ്രതികളായ ആറ് പേരുടെ ജാമ്യാപേക്ഷ കോടതി തള്ളി. തൃശ്ശൂർ ജില്ലാ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. മുഹമ്മദ് അലി, സുജീഷ്, ദീപക്, ഷുക്കൂർ, അബ്ദുൽ റഹീം, ദീപ്തി എന്നിവരാണ് കോടതിയെ സമീപിച്ചത്. അന്വേഷണം പുരോഗമിക്കുകയാണെന്നും രണ്ട് കോടിയോളം രൂപ ഇനിയും കണ്ടെത്താനുമുണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്
പിടിച്ചെടുത്ത പണം വിട്ടു കിട്ടണമെന്ന ഹർജിയിൽ പണത്തിന്റെ സ്രോതസ്സ് വ്യക്തമാക്കുന്ന രേഖകൾ ഹാജരാക്കാൻ കൂടുതൽ സമയം വേണമെന്ന് ധർമരാജൻ കോടതിയിൽ ആവശ്യപ്പെട്ടു. ഹർജി ജൂലൈ 20ന് വീണ്ടും പരിഗണിക്കും.