Headlines

കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നിയന്ത്രണം കടുപ്പിച്ച് കര്‍ണാടക; അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കും

ബംഗളൂരു: കേരളത്തില്‍ നിന്നും വരുന്നവര്‍ക്ക് നിയന്ത്രണം കടുപ്പിച്ചു കര്‍ണാടക. സംസ്ഥാനത്തേക്ക് വരാന്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റോ രണ്ടുഡോസ് വാക്‌സിന്‍ എടുത്ത രേഖയോ നിര്‍ബന്ധമാണെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. കേരള-കര്‍ണാടക അതിര്‍ത്തി ജില്ലകളായ ദക്ഷിണ കന്നഡ, കൊടഗു, ചാമ്രാജ് നഗര എന്നിവിടങ്ങളിലെ ചെക്‌പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കും. സംസ്ഥാനത്തേക്ക് ഇടയ്ക്ക് വന്നുപോകുന്ന വിദ്യാര്‍ഥികള്‍, വ്യാപാരികള്‍ എന്നിവര്‍ രണ്ടാഴ്ച കൂടുമ്പോള്‍ ടെസ്റ്റ് എടുക്കണം. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രണ്ടുവയസില്‍ താഴെയുള്ള കുട്ടികള്‍ക്കും, മരണ…

Read More

കരിപ്പൂര്‍- ദോഹ: എയര്‍ ഇന്ത്യ വിമാനം രാത്രി 10-ന് പുറപ്പെടും

കൊച്ചി: കരിപ്പൂരില്‍ നിന്ന് ദോഹയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം രാത്രി 10 ന് പുറപ്പെടുമെന്ന് അധികൃതര്‍. ഇന്ന് രാവിലെ ആറ് മണിയ്ക്ക് റദ്ദാക്കിയ വിമാനമാണ് രാത്രി 10 ന് പുറപ്പെടുന്നത്. ഖത്തറുമായുള്ള എയര്‍ ബബ്ള്‍ കരാര്‍ പുനസ്ഥാപിച്ചതിനെ തുടര്‍ന്നാണ് സര്‍വീസ് പുനരാരംഭിക്കുന്നത്. കോഴിക്കോട് നിന്ന് രാവിലെ ആറ് മണിയ്ക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യ വിമാനമാണ് കരാര്‍ അവസാനിച്ചതിനെ തുടര്‍ന്ന് ഇന്ന് റദ്ദാക്കിയത്. യാത്രക്കാര്‍ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് വിമാനം റദ്ദാക്കിയ വിവരം അറിയുന്നത്. ഇതോടെ യാത്രക്കാര്‍ പ്രതിസന്ധിയിലാവുകയായിരുന്നു. പിന്നീട്…

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 1.24 ലക്ഷം സാമ്പിളുകൾ; ടിപിആർ 10.3

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,564 പേർ ഇന്ന് രോഗമുക്തി നേടി. തിരുവനന്തപുരം 1584, കൊല്ലം 505, പത്തനംതിട്ട 229, ആലപ്പുഴ 917, കോട്ടയം 577, ഇടുക്കി 367, എറണാകുളം 1520, തൃശൂർ 1386, പാലക്കാട് 1061, മലപ്പുറം 1107, കോഴിക്കോട് 965, വയനാട് 194, കണ്ണൂർ 635, കാസർഗോഡ് 517 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,02,058 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 28,21,151 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. സംസ്ഥാനത്തെ…

Read More

ESPANSHE MEN’S പത്രണ്ടാമത്തെ ഷോറൂം സുൽത്താൻ ബത്തേരി ദൊട്ടപ്പൻ കുളത്ത് മുൻസിപ്പൽ ചെയർമാൻ ടി കെ രമേശ് ഉദ്ഘാടനം ചെയ്തു

ESPANSHE MEN’S പത്രണ്ടാമത്തെ ഷോറൂം സുൽത്താൻ ബത്തേരി ദൊട്ടപ്പൻ കുളത്ത് മുൻസിപ്പൽ ചെയർമാൻ ടി കെ രമേശ് ഉദ്ഘാടനം ചെയ്തു. കേരള വ്യാപാര വ്യവസായി ബത്തേരി യൂണിറ്റ് പ്രസിഡണ്ട് പി വൈ മത്തായി, കേരള വ്യാപാര വ്യവസായി യൂത്ത് വിംഗ് യൂണിറ്റ് പ്രസിഡണ്ട് പി സംഷാദ്, മാനേജിംഗ് ഡയറക്ടർ കെ മുഹമ്മദ് സാലിഹ് പങ്കെടുത്തു.

Read More

കളിക്കുന്നതിനിടെ തൊട്ടിലിന്റെ സ്പ്രിങ്ങിൽ കഴുത്ത് കുരുങ്ങി ഒൻപത് വയസ്സുകാരൻ മരിച്ചു

  പാവറട്ടി: കളിക്കുന്നതിനിടെ തൊട്ടിലിന്റെ സ്പ്രിങ്ങിൽ കഴുത്ത് കുരുങ്ങി ഒൻപത് വയസ്സുകാരൻ മരിച്ചു.ഏനാമാക്കൽ റേഷൻകടയ്ക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന അമ്പലത്ത് വീട്ടിൽ ഉമ്മറിന്റെ മകൻ ഷിയാസാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ടാണ് സംഭവം. ഷിയാസിന്റെ അനുജനെ കിടത്തുവാനാണ് തൊട്ടിൽ കെട്ടിയിരുന്നത്. കളിക്കുന്നതിനിടെ കുട്ടിയുടെ ശബ്ദം കേൾക്കാത്തതിനെ തുടർന്ന് മാതാവ് ഷമീന വന്ന് നോക്കിയപ്പോൾ ഷിയാസിന്റെ കഴുത്ത് സ്പ്രിങ്ങിൽ കുരുങ്ങിക്കിടക്കുന്നതാണ് കണ്ടത്. പാടൂർ വാണീവിലാസം യു.പി. സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ്.      

Read More

സംസ്ഥാനത്ത് ഇന്ന് 12,868 പേർക്ക് കൊവിഡ്, 124 മരണം; 11,564 പേർക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 12,868 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1561, കോഴിക്കോട് 1381, തിരുവനന്തപുരം 1341, തൃശൂർ 1304, കൊല്ലം 1186, എറണാകുളം 1153, പാലക്കാട് 1050, ആലപ്പുഴ 832, കണ്ണൂർ 766, കാസർഗോഡ് 765, കോട്ടയം 504, പത്തനംതിട്ട 398, ഇടുക്കി 361, വയനാട് 266 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,24,886 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.3 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ…

Read More

വർക്കലയിൽ വിദേശ വനിതകൾക്ക് നേരെ ലൈംഗികാതിക്രമം; പ്രതികൾക്കായി അന്വേഷണം തുടങ്ങി

  വർക്കലയിൽ വിദേശവനിതകളെ അപമാനിക്കാൻ ശ്രമം. ഫ്രാൻസ്, യുകെ സ്വദേശികളായ വനിതകളാണ് പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയത്. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. പാപനാശത്ത് സായാഹ്ന സവാരിക്ക് ഇറങ്ങിയ യുവതികൾക്ക് നേരെയാണ് അതിക്രമം നടന്നത്. വർക്കല ഹോം സ്‌റ്റേയിൽ താമസിക്കുന്നവർക്ക് നേരെയാണ് അതിക്രമം. മദ്യപിച്ചെത്തിയ പ്രതികൾ യുവതികളോട് അസഭ്യം പറയുകയും ശരീരത്തിൽ തട്ടി ഭീഷണിപ്പെടുത്തുകയും കയറിപ്പിടിക്കാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. കൂടാതെ നഗ്നതാ പ്രദർശനം നടത്തിയതായും പരാതിയുണ്ട് സംഭവത്തിൽ കേസെടുത്ത പോലീസ് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു. വിദേശ…

Read More

ലക്ഷദ്വീപ് ഭരണകൂടത്തിന് വീണ്ടും തിരിച്ചടി: സ്ത്രീക്കും പുരുഷനും വ്യത്യസ്ത സ്റ്റാമ്പ് ഡ്യൂട്ടി നിശ്ചയിച്ച നടപടിക്ക് സ്റ്റേ

  ലക്ഷദ്വീപിൽ സ്റ്റാമ്പ് ഡ്യൂട്ടി വർധിപ്പിച്ച നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. സ്റ്റാമ്പ് ഡ്യൂട്ടി വർധിപ്പിക്കാൻ അഡ്മിനിസ്‌ട്രേറ്റർക്കോ കലക്ടർക്കോ നിയമപരമായ അധികാരമില്ലെന്നും സ്ത്രീക്കും പുരുഷനും വ്യത്യസ്ത സ്റ്റാമ്പ് ഡ്യൂട്ടി ഏർപ്പെടുത്തിയ നടപടി വിവേചനപരമാണെന്നും ഹൈക്കോടതി പറഞ്ഞു ഒരുത്തരവിലൂടെ സ്റ്റാമ്പ് ഡ്യൂട്ടി കൂട്ടിയ നടപടിയാണ് ഹൈക്കോടതി താത്കാലികമായി സ്‌റ്റേ ചെയ്തത്. അഡ്മിനിസ്‌ട്രേറ്റർക്കോ കലക്ടർക്കോ ഇതിന് നിയമപരമായ അധികാരമില്ലെന്ന് കോടതി നിരീക്ഷിച്ചു. നിയമത്തിൽ ഭേദഗതി വരുത്തിവേണം ഇക്കാര്യത്തിൽ മാറ്റം വരുത്തേണ്ടത് ലക്ഷദ്വീപിൽ ഒരു ശതമാനമുണ്ടായിരുന്ന സ്റ്റാമ്പ് ഡ്യൂട്ടി സ്ത്രീകൾക്ക് ആറ്…

Read More

തിരുവനന്തപുരം മൃഗശാലയിൽ ജീവനക്കാരൻ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ചു

  തിരുവനന്തപുരം മൃഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റ് ജീവനക്കാരൻ മരിച്ചു. കാട്ടാക്കട സ്വദേശി അർഷാദാണ് മരിച്ചത്. കൂട് വൃത്തിയാക്കുന്നതിനിടെ അർഷാദിന് പാമ്പുകടിയേൽക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. മൃഗശാലയിലെ അനിമൽ കീപ്പറാണ് അർഷാദ്. സംഭവം നടന്നതിന് പിന്നാലെ അർഷാദിനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

Read More

കരിപ്പൂരിൽ വൻ സ്വർണവേട്ട; മൂന്ന് യാത്രക്കാരിൽ നിന്നായി മൂന്ന് കിലോയിലേറെ സ്വർണമിശ്രിതം പിടികൂടി

  കരിപ്പൂരിൽ വീണ്ടും വൻ സ്വർണവേട്ട. വ്യാഴാഴ്ച വിമാനത്താവളത്തിലിറങ്ങിയ മൂന്ന് യാത്രക്കാരിൽ നിന്നായി മൂന്ന് കിലോയിലേറെ സ്വർണ മിശ്രിതം കസ്റ്റംസ് പിടികൂടി. വിപണിയിൽ 1.2 കോടി രൂപയിലേറെ വില വരുന്ന സ്വർണ മിശ്രിതമാണ് പിടികൂടിയത്. വടകര സ്വദേശി കുനിയത്ത് മുസ്തഫയിൽ നിന്ന് 1320 ഗ്രാം സ്വർണ മിശ്രിതം പിടികൂടി. കാസർകോട് ഉപ്പള സ്വദേശി ഷാഫിയിൽ നിന്ന് 1030 ഗ്രാം സ്വർണ മിശ്രിതം പിടിച്ചെടുത്തു. മലപ്പുറം സ്വദേശി ലുഖ്മാനിൽ നിന്ന് 1086 ഗ്രാം സ്വർണ മിശ്രിതവും 50 ഗ്രാമിന്റെ…

Read More