Headlines

ആരോപണങ്ങൾ ഉയർത്തി വീണ്ടും വേദനിപ്പിക്കരുതെന്ന് ജി സുധാകരൻ

  ആരോപണങ്ങൾ ഉയർത്തി വീണ്ടും വേദനിപ്പിക്കരുതെന്ന് മുൻ മന്ത്രി ജി സുധാകരൻ. ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ ഉയർന്ന വിമർശനം സംബന്ധിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു സുധാകരൻ. ആരോപണങ്ങൾ പാർട്ടി പരിശോധിച്ചോളും. അവയെ കുറിച്ച് ചോദിച്ച് വീണ്ടും വേദനിപ്പിക്കരുത് പത്ര വാർത്ത കണ്ട് കൂടുതൽ പ്രതികരിക്കാനില്ല. അത് ശരിയല്ല. തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ നന്നായി കൊടുത്ത മാധ്യമങ്ങൾക്ക് അഭിനന്ദനമെന്നും ജി സുധാകരൻ പറഞ്ഞു. നേരത്തെ തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാൻ സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ സാന്നിധ്യത്തിൽ ചേർന്ന…

Read More

ചാരായം വാറ്റ്: യുവമോർച്ച ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റ് പിടിയിൽ

  ചാരായം വാറ്റിയ കേസിൽ യുവമോർച്ച ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റ് അനൂപ് അസ്റ്റിൽ. ഒളിവിലായിരുന്ന ഇയാളെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എത്തിയാണ് പോലീസ് പിടികൂടിയത്. ചാരായ വിൽപ്പന നടത്തുന്ന അനൂപിന്റെ ബന്ധുക്കളെ പിടികൂടിയതോടെയാണ് ഇയാളിലേക്കുള്ള വഴി തുറന്നത്. യുവമോർച്ചയുടെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പാസ് ഉപയോഗിച്ചായിരുന്നു ചാരായ വിൽപ്പന നടത്തിയത്. കുട്ടനാട് റെസ്‌ക്യൂ ടീം എന്ന സന്നദ്ധ സംഘടനയുടെ പ്രസിഡന്റ് കൂടിയായിരുന്നു ഇയാൾ. സംഘടനയുടെ പ്രവർത്തനങ്ങളെ ചാരായ വിൽപ്പനക്കായി ഉപയോഗിക്കുകയായിരുന്നു.

Read More

താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെ സർക്കാർ സുപ്രീം കോടതിയിൽ

  സർക്കാർ സ്ഥാപനങ്ങളിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് വിലക്കിയ ഹൈക്കോടതി വിധിക്കെതിരെ കേരളം സുപ്രീം കോടതിയെ സമീപിച്ചു. ചീഫ് സെക്രട്ടറി മുഖാന്തരമാണ് സുപ്രീം കോടതിയെ സമീപിച്ചത്. തന്റെ വാദം കേൾക്കാതെയാണ് ഹൈക്കോടതി വിധി പറഞ്ഞതെന്ന് ചീഫ് സെക്രട്ടറി പറയുന്നു. ജസ്റ്റിസുമാരായ ഇന്ദിരാ ബാനർജി, വി രാമസുബ്രഹ്മണ്യം എന്നിവരടങ്ങിയ ബഞ്ച് ഹർജി ഇന്ന് പരിഗണിക്കും. താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തരുതെന്ന നിർദേശം മൂന്നാഴ്ചക്കുള്ളിൽ എല്ലാ വകുപ്പുകൾക്കും നൽകണമെന്ന് ഹൈക്കോടതി വിധിയിൽ പറഞ്ഞിരുന്നു സർക്കാർ സ്ഥാപനങ്ങൾ, സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾ, കോർപറേഷനുകൾ,…

Read More

സി കെ ജാനു കോഴ: പ്രസീതയെ ക്രൈംബ്രാഞ്ച് തെളിവ് ശേഖരണത്തിനായി വിളിപ്പിച്ചു

  സി കെ ജാനുവിന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ കോഴ നൽകിയെന്ന വെളിപ്പെടുത്തലിൽ ജെആർപി സംസ്ഥാന ട്രഷറർ പ്രസീതയെ ക്രൈംബ്രാഞ്ച് വീണ്ടും വിളിപ്പിച്ചു. തെളിവ് ശേഖരണത്തിനായാണ് പ്രസീതയോട് രാവിലെ 11 മണിക്ക് ഹാജരാകാൻ ക്രൈംബ്രാഞ്ച് നിർദേശം നൽകിയത്. ശബ്ദരേഖയടക്കമുള്ള ഡിജിറ്റൽ തെളിവുകളുടെ വിശദാംശങ്ങൾ ക്രൈംബ്രാഞ്ച് ശേഖരിക്കും. കേസിൽ സി കെ ജാനുവിന്റെയോ കെ സുരേന്ദ്രന്റെയോ മൊഴി ഇതുവരെയെടുത്തിട്ടില്ല. കെ സുരേന്ദ്രൻ ജാനുവിന് ലക്ഷങ്ങൾ കൈമാറാൻ തയ്യാറെടുക്കുന്നതിന്റെ ഫോൺ സംഭാഷണം പ്രസീത പുറത്തുവിട്ടിരുന്നു.

Read More

ഡിജിപിയായി അനിൽകാന്ത് ചുമതലയേറ്റു; ട്രോളൻമാർ ചെമ്പിൽ അശോകന് പിന്നാലെ

  സംസ്ഥാനത്തിന്റെ പുതിയ പോലീസ് മേധാവിയായി അനിൽകാന്ത് ചുമതലയേറ്റതിന് പിന്നാലെ ട്രോളൻമാർ നടൻ ചെമ്പിൽ അശോകനെയും ഏറ്റെടുത്തു. ലോക്‌നാഥ് ബെഹ്‌റ ചുമതല വഹിച്ചിരുന്നപ്പോൾ ട്രോളൻമാരുടെ ഇഷ്ടതാരം സാജു നവോദയ(പാഷാണം ഷാജി) ആയിരുന്നു. പുതിയ ഡിജിപിയുമായി സാമ്യമുള്ളത് ചെമ്പിൽ അശോകനാണ്. പാഷാണം ഷാജി മാറി ചെമ്പിൽ അശോകൻ ചുമതലയേറ്റു എന്നായിരുന്നു കഴിഞ്ഞ ദിവസം വാട്‌സാപ്പ് വഴിയും ഫേസ്ബുക്ക് വഴിയും പ്രചരിച്ച ട്രോളുകൾ. ചെമ്പിൽ അശോകനെ പോലീസ് വേഷമണിയിച്ചാണ് ട്രോളുകളേറെയും പ്രത്യക്ഷപ്പെട്ടത്. ഡിജിപിക്കൊപ്പം ട്രോളുകളുടെ ഭാഗമാകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നായിരുന്നു ചെമ്പിൽ…

Read More

കണ്ണൂര്‍ കുറുമാത്തൂര്‍ കടവില്‍ തോണി മറിഞ്ഞു മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ചു

തളിപറമ്പിനു സമീപം കുറുമാത്തൂരില്‍ തോണി മറിഞ്ഞു വിദ്യാര്‍ത്ഥി മരിച്ചു. തൃശൂര്‍ കുന്നംകുളം വടക്കേക്കാട് സ്വദേശി ഇര്‍ഫാദ് (21) ആണ് മരിച്ചത്. കുറുമത്തൂര്‍ ചൊറുക്കളയിലെ സുഹൃത്തിന്റെ വീട് സന്ദര്‍ശിക്കാനെത്തിയതായിരുന്നു ഇര്‍ഫാദ്. മംഗലാപുരത്തെ യെനെപ്പോയ മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥിയാണ്. അപകടത്തില്‍പ്പെട്ട മറ്റു മൂന്നുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.  

Read More

ഗര്‍ഭിണിക്കും പിതാവിനും മര്‍ദ്ദനം; പോലിസ് കേസെടുത്തു

ആലുവയില്‍ ഗര്‍ഭിണിക്കും പിതാവിനും ക്രൂര മര്‍ദ്ദനമേറ്റ സംഭവത്തില്‍ പൊലീസ് കേസെടുത്തു. നൗലത്ത്, പിതാവ് സലിം എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. യുവതിയുടെ ഭര്‍ത്താവ് ജൗഹര്‍, മാതാവ് സുബൈദ എന്നിവര്‍ക്കെതിരെ ആലങ്ങാട് പൊലീസ് കേസെടുത്തു.ഗാര്‍ഹിക പീഡനം, ക്രൂരമായ മര്‍ദ്ദനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്. ഏഴ് മാസം മുന്‍പായിരുന്നു ജൗഹറുമായുള്ള നൗലത്തിന്റെ വിവാഹം. പത്ത് ലക്ഷം രൂപയാണ് നൗലത്തിന് സ്ത്രീധനമായി കുടുംബം നല്‍കിയത്. ഇതില്‍ രണ്ട് ലക്ഷം രൂപ സ്വര്‍ണമായും എട്ട് ലക്ഷം രൂപ പണമായുമാണ് നല്‍കി. ഈ പണം ഉപയോഗിച്ച്…

Read More

പരിചയപ്പെട്ടത് ഫേസ്ബുക്ക് വഴി; കാറിന്റെ ലോൺ അടച്ചതും അർജുനെന്ന് സജേഷിന്റെ മൊഴി

  കള്ളക്കടത്തിന് ഉപയോഗിച്ച കാർ തന്റെ പേരിലെങ്കിലും ലോൺ അടച്ചു കൊണ്ടിരുന്നത് അർജുന്ന് എന്ന് ഡിവൈഎഫ്ഐ മുൻ നേതാവ് സജേഷിന്റെ മൊഴി. അർജുന് സിബിൽ സ്‌കോർ കുറവായതു കൊണ്ടാണ് തന്റെ പേരിൽ കാർ എടുത്തതെന്നും അർജുന്റെ സ്വർണക്കള്ളക്കടത്ത് ഇടപാടുകളെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും സജേഷ് മൊഴി നൽകി. അർജുനെ സജേഷ് പരിചയപ്പെട്ടത് ഫേസ്ബുക്കിലൂടെയാണെന്നും മൊഴിയിൽ പറയുന്നു. പിന്നീട് ഇത് അടുത്ത സൗഹൃദമായി വളരുകയായിരുന്നു. അർജുന്റെ ബിനാമിയാണ് താനെന്ന ആരോപണം സജേഷ് നിഷേധിച്ചു. ചോദ്യം ചെയ്യലിന് ശേഷം സജേഷിനെ ഇന്നലെ രാത്രി…

Read More

കൊച്ചി മെട്രോ സർവീസ് ഇന്ന് മുതൽ പുനരാരംഭിക്കും

കൊച്ചി മെട്രോ സർവീസ് ഇന്ന് മുതൽ പുനരാരംഭിക്കും. രാവിലെ എട്ട് മണി മുതൽ രാത്രി എട്ട് മണി വരെയാണ് സർവീസുണ്ടാകുക. തുടക്കത്തിൽ 10 മുതൽ 15 മിനിറ്റ് വരെ ഇടവേളകളിലാണ് സർവീസ്. യാത്രക്കാരുടെ എണ്ണം വർധിക്കുന്നത് അനുസരിച്ച് സമയം പുനക്രീകരിക്കും. 53 ദിവസത്തിന് ശേഷമാണ് കൊച്ചി മെട്രോ വീണ്ടും സർവീസ് ആരംഭിക്കുന്നത്. ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ മെട്രോ സർവീസ് തുടങ്ങണമെന്ന് നിരവധി പേർ ആവശ്യപ്പെട്ടിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും സർവീസ്

Read More

സെൽഫി എടുത്ത ബന്ധം മാത്രമേയുള്ളൂ; സ്വർണക്കടത്ത് ക്വട്ടേഷൻ നടത്തിയിട്ടില്ലെന്ന് ഷാഫി

  സ്വർണക്കടത്ത് ക്വട്ടേഷൻ സംഘങ്ങളുമായി പരിചയമില്ലെന്നും ക്വട്ടേഷൻ നടത്തിയിട്ടില്ലെന്നും ടിപി കേസിൽ ശിക്ഷ അനുഭവിക്കുന്ന മുഹമ്മദ് ഷാഫി. കൊടി സുനിയും ഷാഫിയും പാർട്ടി ക്രിമിനലുകളാണെന്ന് ഇപ്പോഴുള്ള പിള്ളേരൊക്കെ കരുതുന്നു. ഇവർക്ക് സെൽഫി എടുക്കാൻ നിന്നു കൊടുത്തു എന്നതുമാത്രമാണ് ചെയ്ത തെറ്റ് ക്വട്ടേഷന് കൂട്ട് നിന്നു എന്ന് തെളിഞ്ഞാൽ പരോൾ റദ്ദ് ചെയ്യട്ടെ. ആകാശ് തില്ലങ്കേരിയുമായി ഫേസ്ബുക്ക് പരിചയം മാത്രമാണ് ഉള്ളത്. തന്റെ കല്യാണത്തിന് ആകാശ് വന്നിരുന്നു. ജയിലിനുള്ളിൽ നിന്ന് കൊടി സുനിയും മുഹമ്മദ് ഷാഫിയും അടക്കമുള്ളവർ ആകാശ്…

Read More