സംസ്ഥാനത്തിന്റെ പുതിയ പോലീസ് മേധാവിയായി അനിൽകാന്ത് ചുമതലയേറ്റതിന് പിന്നാലെ ട്രോളൻമാർ നടൻ ചെമ്പിൽ അശോകനെയും ഏറ്റെടുത്തു. ലോക്‌നാഥ് ബെഹ്‌റ ചുമതല വഹിച്ചിരുന്നപ്പോൾ ട്രോളൻമാരുടെ ഇഷ്ടതാരം സാജു നവോദയ(പാഷാണം ഷാജി) ആയിരുന്നു. പുതിയ ഡിജിപിയുമായി സാമ്യമുള്ളത് ചെമ്പിൽ അശോകനാണ്.
പാഷാണം ഷാജി മാറി ചെമ്പിൽ അശോകൻ ചുമതലയേറ്റു എന്നായിരുന്നു കഴിഞ്ഞ ദിവസം വാട്‌സാപ്പ് വഴിയും ഫേസ്ബുക്ക് വഴിയും പ്രചരിച്ച ട്രോളുകൾ. ചെമ്പിൽ അശോകനെ പോലീസ് വേഷമണിയിച്ചാണ് ട്രോളുകളേറെയും പ്രത്യക്ഷപ്പെട്ടത്. ഡിജിപിക്കൊപ്പം ട്രോളുകളുടെ ഭാഗമാകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നായിരുന്നു ചെമ്പിൽ അശോകന്റെയും പ്രതികരണം