Headlines

ഐഷക്കെതിരായ രാജ്യദ്രോഹ കുറ്റം പ്രാരംഭ ഘട്ടത്തിൽ റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി

  ഐഷ സുൽത്താനക്കെതിരായ രാജ്യദ്രോഹ കേസിൽ പ്രാരംഭ ഘട്ടത്തിൽ റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി. അന്വേഷണത്തിന് സമയം നൽകേണ്ടി വരും. അന്വേഷണം സ്‌റ്റേ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞു. അതേസമയം ലക്ഷദ്വീപ് ഭരണകൂടം അന്വേഷണ പുരോഗതി അറിയിക്കണം. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഐഷ സുൽത്താനയുടെ ഹർജി തള്ളണമെന്നും കേന്ദ്രസർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു. ചാനൽ ചർച്ചക്കിടയിലെ ബയോ വെപൺ പരാമർശത്തെ തുടർന്നാണ് ഐഷക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.

Read More

കൊവിഡ് മരണം മനപ്പൂർവം മറച്ചുവെക്കേണ്ട കാര്യമില്ലെന്ന് ആരോഗ്യമന്ത്രി

  കൊവിഡ് മരണങ്ങൾ മനപ്പൂർവം മറച്ചുവെക്കേണ്ട കാര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. മരണ കണക്കിൽ പ്രശ്‌നമുണ്ടെങ്കിൽ പരിഹരിക്കപ്പെടണം. പരാതികൾ പരിശോധിക്കുമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു മരണകാരണങ്ങൾ നിശ്ചയിക്കുന്നത് രോഗിയെ പരിചരിക്കുന്ന ഡോക്ടറാണ്. മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണിത്. മാനദണ്ഡങ്ങൾ മാറ്റാൻ കേരളത്തിനാകില്ല. ആരെങ്കിലും പട്ടികയിൽ ഉൾപ്പെടാതെ പോയെങ്കിൽ വിശദമായി പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു മറച്ചുവെക്കാനുണ്ടായിരുന്നുവെങ്കിൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യാൻ പുതിയ സംവിധാനം ഏർപ്പെടുത്തുമായിരുന്നില്ല. മരണം മുമ്പും നിർണയിച്ചത് ഡോക്ടർമാരടങ്ങിയ പാനൽ തന്നെയാണ്. സുതാര്യത ഉറപ്പുവരുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി…

Read More

കോഴിക്കോട് കോടഞ്ചേരി ചാലിപ്പുഴയിൽ ഇന്നലെ വൈകുന്നേരം ഒഴുക്കിൽപ്പെട്ട് കാണാതായ അൻസാർ മുഹമ്മദ് (26) ൻ്റെ മൃതദേഹവും കണ്ടെത്തി

കോഴിക്കോട് കോടഞ്ചേരി ചാലിപ്പുഴയിൽ ഇന്നലെ വൈകുന്നേരം ഒഴുക്കിൽപ്പെട്ട് കാണാതായ കോഴിക്കോട് കിണാശ്ശേരി തച്ചറക്കൽ പരേതനായ തമ്പിളിൽ മുഹമ്മദിൻ്റെ മകൻ അൻസാർ മുഹമ്മദ് (26) ൻ്റെ മൃതദേഹവും കണ്ടെത്തി. പുലിക്കയം ഭാഗത്ത് നിന്നാണ് അൻസാറിൻ്റെ മൃതദേഹം കണ്ടെത്തിയത്. കൂടെ ഒഴുക്കിൽപ്പെട്ട ആയിശ നിഷ്ലയുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. മാതാവ്: സുഹറാബി സഹോദരങ്ങൾ: തസ്ലീന, ഫസീല, ജസീല. ഇവരുടെ കൂടെ ഒഴുക്കിൽപ്പെട്ട് നീന്തി രക്ഷപ്പെട്ട ഇർഷാദ്, അജ്മൽ എന്നിവർ അൻസാറിന്റെ മാതൃ സഹോദരിയുടെ മക്കളാണ്. ഇർഷാദിൻ്റെ ഭാര്യയാണ് ആയിശ നിഷ്ല.

Read More

കണക്കുകളിലെ പൊരുത്തക്കേട്: കെ എം ഷാജിയെ വീണ്ടും ചോദ്യം ചെയ്യും

  അനധികൃത സ്വത്ത് സമ്പാദന കേസിൽ മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയെ വിജിലൻസ് വീണ്ടും ചോദ്യം ചെയ്യും. മുമ്പ് നൽകിയ കണക്കുകളിലെ പൊരുത്തക്കേടുകൾ സംബന്ധിച്ചാണ് ചോദ്യം ചെയ്യൽ. ഹാജരാകാൻ നിർദേശിച്ച് കെഎം ഷാജിക്ക് വിജിലൻസ് നോട്ടീസ് നൽകി രണ്ട് ദിവസത്തിനുള്ളിൽ ഷാജിയുടെ കണ്ണൂരിലെ വീട് വിജിലൻസ് അളന്നു പരിശോധിക്കും. കോഴിക്കോട് മാവൂരിലെ വീട്ടിൽ കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. ഷാജിയുടെ വീട്ടിൽ നിന്ന് ലക്ഷങ്ങൾ കണ്ടെടുത്ത സംഭവത്തിൽ തെരഞ്ഞെടുപ്പിനായി പണം പിരിച്ച രസീതീന്റെ കൗണ്ടർ…

Read More

കുറ്റ്യാടിയിലെ പരസ്യ പ്രതിഷേധം: കെപി കുഞ്ഞമ്മദ് കുട്ടിയെ ജില്ലാ സെക്രട്ടേറിയറ്റിൽ നിന്നൊഴിവാക്കി

  നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയത്തെ ചൊല്ലി കുറ്റ്യാടിയുണ്ടായ പരസ്യ പ്രതിഷേധത്തിൽ നടപടിയുമായി സിപിഎം. പ്രതിഷേധത്തിന് ഒത്താശ നൽകിയെന്നാരോപിച്ച് മുതിർന്ന സിപിഎം നേതാവും കുറ്റ്യാടി എംഎൽഎയുമായ കെപി കുഞ്ഞമ്മദ് കുട്ടിയെ ജില്ലാ സെക്രട്ടേറിയറ്റിൽ നിന്നൊഴിവാക്കി. അതേസമയം പാർട്ടി തീരുമാനത്തിനെതിരെ കുഞ്ഞമ്മദ് കുട്ടി അപ്പീൽ നൽകിയിട്ടുണ്ട്. സാധാരണ രീതിയിൽ പാർട്ടി കമ്മീഷനെ വെച്ച് അന്വേഷണം നടത്തിയ ശേഷമാണ് സിപിഎം നടപടിയെടുക്കാറുള്ളത്. എന്നാൽ അന്വേഷണ കമ്മീഷനോ റിപ്പോർട്ടുകളോ കൂടാതെയാണ് കുഞ്ഞമ്മദ് കുട്ടിക്കെതിരെ നടപടി. ജില്ലാ സെക്രട്ടേറിയറ്റിന്റെ നടപടിക്ക് സംസ്ഥാന കമ്മിറ്റി…

Read More

കോടഞ്ചേരി ചാലിപ്പുഴയിൽ വിനോദ സഞ്ചാരത്തിനെത്തി ഒഴുക്കില്‍പ്പെട്ട് കാണാതായ അന്‍സാറിനായുള്ള തിരച്ചില്‍ വീണ്ടും ആരംഭിച്ചു

കോടഞ്ചേരി ചാലിപ്പുഴയിൽ വിനോദ സഞ്ചാരത്തിനെത്തി ഒഴുക്കില്‍പ്പെട്ട് കാണാതായ അന്‍സാറിനായുള്ള തിരച്ചില്‍ വീണ്ടും ആരംഭിച്ചു. ഫയര്‍ ഫോഴ്‌സും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഒരാളുടെ മൃതദേഹം വ്യാഴാഴ്ച വൈകീട്ട് ലഭിച്ചിരുന്നു. കോഴിക്കോട് പെരുമണ്ണ സ്വദേശിനി ആയിഷ നിഷ്ലയുടെ മൃതദേഹം മെഡിക്കല്‍ കോളേജിലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വിട്ടു നല്‍കും. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് ബന്ധുക്കളായ നാലുപേര്‍ കോടഞ്ചേരി ചുരമുണ്ട ഭാഗത്ത് പുഴയിലെത്തിയത്. കുളിക്കുന്നതിനിടെ ശക്തമായ മലവെള്ളപ്പാച്ചിലുണ്ടാവുകയും നാലുപേരും ഒഴുക്കില്‍ പെടുകയുമായിരുന്നു, മരിച്ച ആയിഷയുടെ ഭര്‍ത്താവ് ഉള്‍പ്പെടെ രണ്ടുപേര്‍…

Read More

രേഷ്മക്കുണ്ടായിരുന്നത് ആറ് ഫേസ്ബുക്ക് അക്കൗണ്ടുകൾ; കാമുകനെ തിരിച്ചറിഞ്ഞതായി സൂചന

കൊല്ലം കല്ലുവാതുക്കലിൽ നവജാത ശിശുവിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി രേഷ്മയുടെ ഫേസ്ബുക്ക് കാമുകനെ കണ്ടെത്തിയതായി സൂചന. സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ നാല് പേരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. രേഷ്മയുടെ ചാറ്റ് സംബന്ധിച്ച വിവരങ്ങൾക്കായി അന്വേഷണ സംഘം ഫേസ്ബുക്കിനെ സമീപിച്ചിട്ടുണ്ട് പോലീസ് തയ്യാറാക്കിയ നാല് പേരുടെ പട്ടികയിൽ നിന്ന് ഒരാളാകും രേഷ്മയുടെ കാമുകനെന്നാണ് സൂചന. ഇവരെ അടുത്ത ദിവസം ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത രേഷ്മയുടെ ബന്ധു ആര്യയുടെ ഭർത്താവ് രഞ്ജിത്തിനെ പോലീസ്…

Read More

ഇന്ധനവില ഇന്നും കൂടി

  ന്യൂഡൽഹി:രാജ്യത്ത് ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു. ഇന്ന് പെട്രോള്‍ വില ലിറ്ററിന് 35 പൈസ കൂട്ടി. ഇതോടെ കൊച്ചിയിലെ ഇന്നത്തെ പുതുക്കിയ ഇന്ധന വില പെട്രോള്‍ ലിറ്ററിന് 99 രൂപ 26 പൈസയും ഡീസലിന് 94 രൂപ 97 പൈസയുമായി. കഴിഞ്ഞ മാസം മാത്രം രാജ്യത്ത് ഇന്ധന വില വര്‍ധിപ്പിച്ചത് പതിനേഴ് തവണയാണ്.    

Read More

അഭിമന്യു കൊല്ലപ്പെട്ടിട്ട് ഇന്ന് മൂന്ന് വർഷം

  മഹാരാജാസ് കോളജിലെ എസ് എഫ് ഐ നേതാവ് അഭിമന്യുവിനെ(20) ക്യാമ്പസ് ഫ്രണ്ട് ഗുണ്ടകൾ കുത്തിക്കൊലപ്പെടുത്തിയിട്ട് ഇന്ന് മൂന്ന് വർഷം തികയുന്നു. കേസിൽ നേരിട്ട് പങ്കെടുത്ത എല്ലാ പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 2018 ജൂലൈ രണ്ടിന് പുലർച്ചെയാണ് അഭിമന്യു കൊല്ലപ്പെടുന്നത് ക്യാമ്പസിലെ ചുവരെഴുത്തിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ ക്യാമ്പസ് ഫ്രണ്ട്, പോപുലർ ഫ്രണ്ട്, എസ് ഡി പി ഐക്കാർ അഭിമന്യുവിനെ കൊലപ്പെടുത്തുകയായിരുന്നു. 16 പേരാണ് കൊലപാതകത്തിൽ നേരിട്ട് പങ്കാളികളായത്. രണ്ട് വർഷങ്ങളോളമെടുത്താണ് മുഴുവൻ പ്രതികളെയും പിടികൂടിയത്. 12ാം…

Read More

കാലിക്കറ്റ് സര്‍വകലാശാല ശനിയാഴ്ചത്തെ പരീക്ഷകള്‍ മാറ്റി

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു. ജൂലൈ മൂന്നിന് ശനിയാഴ്ച നിശ്ചയിച്ച പരീക്ഷകളാണ് മാറ്റിയത്. ലോക്ക് ഡൗണ്‍ സാഹചര്യത്തില്‍ പരീക്ഷ നടത്തരുതെന്ന് ആവശ്യമുയര്‍ന്നതോടെയാണ് നടപടി. കൊവിഡിന്റെ സാഹചര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഈമാസം മൂന്നിന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല പരീക്ഷ കണ്‍ട്രോളര്‍ ഡോ.സി സി സാബു പറഞ്ഞു.

Read More