Headlines

സിനിമാ സീരിയൽ നടൻ മണി മായമ്പിള്ളി അന്തരിച്ചു

കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവും പ്രഫഷനൽ നാടക-സീരിയൽ-സിനിമാ നടനുമായ മണി മായമ്പിള്ളി (മണികണ്ഠൻ-47) അന്തരിച്ചു.ചേന്ദമംഗലം തെക്കുംപുറത്തെ വീട്ടിൽ വെള്ളിയാഴ്ച വൈകീട്ടായിരുന്നു അന്ത്യം.തൃശൂർ കോട്ടപ്പുറം മായമ്പിള്ളി ഇല്ലത്ത് നീലകണ്ഠൻ ഇളയതിന്‍റെയും ദേവകി അന്തർജ്ജനത്തിന്‍റെയും മകനാണ്. 15 വർഷത്തോളമായി പറവൂർ ചേന്ദമംഗലത്താണ് താമസം.തൃശൂർ മണപ്പുറം കാർത്തിക നാടകവേദിയുടെ കുട്ടനും കുറുമ്പനും എന്ന നാടകം മുതൽ ഇദ്ദേഹം നാടകരംഗത്തു സജീവമായിരുന്നു.തൃശൂർ യമുന എന്‍റർടെയ്‌നേഴ്‌സിന്‍റെ കടത്തനാടൻ പെണ്ണ് തുമ്പോലാർച്ച എന്ന നാടകത്തിലെ അഭിനയത്തിനായിരുന്നു 2015-16 വർഷത്തെ കേരള സംഗീത നാടക…

Read More

കോവിഡിനും ബ്ലാക്ക് ഫംഗസിനുമെതിരെ ബോചെ ബ്രാന്റ് സൗജന്യ മാസ്കുകൾ

  തൃശൂർ: ഇന്ത്യയിലെ ആദ്യത്തെ ട്രാന്സ്പരന്റ് മാസ്ക് ബോബി ഗ്രൂപ്പ് ഓഫ് കമ്പനീസ് പുറത്തിറക്കി. തൃശൂരിൽ വച്ചുനടന്ന ചടങ്ങില് ഡോ. ബോബി ചെമ്മണൂർ തൃശൂർ സിറ്റി അസിസ്റ്റന്റ് പോലീസ് കമ്മീഷണർ പി ജെ ബേബിക്ക് നല്കിക്കൊണ്ട് മാസ്ക് പുറത്തിറക്കി. ജീവകാരുണ്യ പ്രവര്ത്തനങ്ങളുടെ ഭാഗമായി ബോബി ഫാന്സ് ആപ്പിലൂടെ ആവശ്യപ്പെടുന്നവർക്ക് സൗജന്യമായി മാസ്ക് ലഭ്യമാക്കും. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടില്ലാത്തവർക്ക് മാസ്ക് പണം കൊടുത്ത് വാങ്ങാവുന്നതാണ്. അങ്ങനെ ലഭിക്കുന്ന ലാഭം മാസ്കിന്റെ ഉല്പ്പാദനച്ചെലവുകൾക്ക് ഉപയോഗിക്കുന്നതാണ്. മാസ്കുകളുടെ ശ്രേണിയിലെ ഏറ്റവും പുതിയ…

Read More

പീഡനത്തിനിരയായ സ്ത്രീകള്‍ക്ക് ലൈഫ് ഭവനപദ്ധതിയില്‍ മുന്‍ഗണന

തിരുവനന്തപുരം: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ പീഡനങ്ങള്‍ കൂടിവരുന്ന സാഹചര്യത്തില്‍, നിരാലംബരും ഭവനരഹിതരുമായ സ്ത്രീകളുടെയും കുട്ടികളുടെയും സ്വന്തം വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ അവരെ ലൈഫ് ഭവന പദ്ധതിയില്‍ മുന്‍ഗണനയോടെ ഉള്‍പ്പെടുത്തുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം. വി. ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ലൈംഗികാതിക്രമങ്ങള്‍, ആസിഡ് ആക്രമണങ്ങള്‍, ഗാര്‍ഹിക പീഡനങ്ങള്‍, ലിംഗപരമായ മറ്റ് അതിക്രമങ്ങള്‍, നിഷ്ഠൂരമായ കുറ്റകൃത്യങ്ങള്‍ തുടങ്ങിയവയെ അതിജീവിച്ച സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നിര്‍ഭയ ഹോമുകള്‍ ആണ് നിലവില്‍ താല്‍ക്കാലികമായ ആശ്വാസമേകുന്നത്. പീഡനത്തിനിരയായവര്‍ക്ക് തിരികെ വീട്ടിലേക്ക് പോകാനുള്ള സാഹചര്യം ഉണ്ടാവുമ്പോള്‍ പലര്‍ക്കും…

Read More

കൊടകര കുഴൽപ്പണ കേസ്: ചോദ്യം ചെയ്യലിന് ഹാജരാകാൻ കെ സുരേന്ദ്രന് നോട്ടീസ്

  കൊടകര കുഴൽപ്പണ കേസിൽ ചോദ്യം ചെയംയലിന് ഹാജരാകാൻ നിർദേശിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് നോട്ടീസ്. ചൊവ്വാഴ്ച പത്ത് മണിക്ക് തൃശ്ശൂർ പോലീസ് ക്ലബ്ബിൽ ഹാജരാകാനാണ് നിർദേശം. സുരേന്ദ്രന്റെ കോഴിക്കോട്ടെ വീട്ടിൽ നേരിട്ടെത്തിയാണ് പോലീസ് നോട്ടീസ് നൽകിയത്. മൂന്നര കോടി രൂപയുടെ കുഴൽപ്പണമാണ് പിടിച്ചെടുത്തത്. ഇതിൽ 3.25 കോടി ധർമരാജന്റെയും 25 ലക്ഷം രൂപ സുനിൽ നായിക്കിന്റേതാണെന്നും ബിജെപി പറയുന്നു. എന്നാൽ സംസ്ഥാനത്തിന് പുറത്തുനിന്ന് വന്ന പണത്തിന്റെ ഉറവിടം വ്യക്തമാക്കണമെന്നാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത് ചോദ്യം…

Read More

കൊവിഡ് ബാധിച്ച് മരിച്ചവരുടെ പേരുകൾ പ്രസിദ്ധീകരിക്കാൻ തീരുമാനം; നാളെ മുതൽ അപ്‌ഡേറ്റ് ചെയ്യും

കൊവിഡ് ബാധിച്ച് മരിച്ചവരുടെ പേരുകൾ പ്രസിദ്ധീകരിക്കുന്നത് സർക്കാർ വീണ്ടും തുടങ്ങും. നാളെ മുതൽ പ്രതിദിന കൊവിഡ് വിവര പട്ടികയിൽ പേരുകൾ കൂടി ഉൾപ്പെടുത്തും. പേരും വയസ്സും സ്ഥലവും നാളെ മുതൽ വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കും. 2020 ഡിസംബറിലാണ് പേരുകൾ പുറത്തുവിടുന്നത് സർക്കാർ നിർത്തിവെച്ചത്. കൊവിഡ് മരണത്തെ ചൊല്ലി പ്രതിപക്ഷം വിവാദമുണ്ടാക്കുന്നതിനിടെയാണ് പേരുകൾ വീണ്ടും പ്രസിദ്ധീകരിക്കാൻ സർക്കാർ തീരുമാനിച്ചത്. പട്ടിക പ്രസിദ്ധീകരിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ പ്രതിപക്ഷം കണക്കുകൾ ശേഖരിച്ച് പുറത്തുവിടുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.

Read More

സല്യൂട്ട് വിവാദം: നഗരപിതാവിൽ നിന്ന് കൊവിഡ് കാലത്ത് ഇതല്ല പ്രതീക്ഷിക്കുന്നതെന്ന് പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ

  പോലീസ് സല്യൂട്ട് ചെയ്യുന്നില്ലെന്ന തൃശ്ശൂർ മേയർ എം കെ വർഗീസിന്റെ പരാതിയിൽ പ്രതികരണവുമായി പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ. നഗരപിതാവിന്റെ സ്ഥാനം അലങ്കരിക്കുന്ന വ്യക്തിയിൽ നിന്ന് പൊതുജനങ്ങളും ഉദ്യോഗസ്ഥരും കൊവിഡ് മഹാമാരിയുടെ കാലത്ത് പ്രതീക്ഷിക്കുന്ന ചില പ്രവർത്തനങ്ങൾ ഉണ്ടാകണമെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ആർ പ്രശാന്ത് പറഞ്ഞു പൊതുനിരത്തിൽ വെയിലും മഴയും പൊടിയുമേറ്റ് ജോലി ചെയ്യുന്ന പോലീസുദ്യോഗസ്ഥർ നിർബന്ധമായും ആദരവ് നൽകണമെന്ന് കാണിച്ച് പരാതി നൽകി ആദരവ് പിടിച്ചുവാങ്ങാൻ ശ്രമിക്കുമ്പോൾ സത്യത്തിൽ ആദരവ് നഷ്ടപ്പെടുന്നത് പല മഹാരഥൻമാരും…

Read More

ഇക്കാര്യങ്ങൾ അനുവദിച്ചില്ലെങ്കിൽ വ്യാഴാഴ്ച്ച മുതൽ അനിശ്ചിതകാല സമരം: വ്യാപാരി വ്യവസായി ഏകോപന സമിതി

കോഴിക്കോട്: സംസ്ഥാനത്തെ കടകളെല്ലാം തുറക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എല്ലാ കടകളും തുറക്കാൻ അനുവദിക്കണമെന്നാണ് വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ ആവശ്യം. ചൊവ്വാഴ്ച സംസ്ഥാനത്തെ എല്ലാ കടകളും അടച്ചിടാനാണ് വ്യാപാര സമിതിയുടെ തീരുമാനം. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ വ്യാഴാഴ്ച മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ പറഞ്ഞു. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗൺ വലിയ സാമ്പത്തിക നഷ്ടവും കടബാധ്യതയും ഉണ്ടാക്കിയതായാണ് വ്യാപാരികൾ പറയുന്നത്. ഒന്നരമാസമായി…

Read More

സംസ്ഥാനത്ത് ഇന്ന് 12,095 പേർക്ക് കൊവിഡ്, 146 മരണം; 10,243 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 12,095 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1553, കൊല്ലം 1271, കോഴിക്കോട് 1180, തൃശൂർ 1175, എറണാകുളം 1116, തിരുവനന്തപുരം 1115, പാലക്കാട് 1098, ആലപ്പുഴ 720, കണ്ണൂർ 719, കാസർഗോഡ് 708, കോട്ടയം 550, പത്തനംതിട്ട 374, വയനാട് 300, ഇടുക്കി 216 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,19,659 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.11 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ,…

Read More

സർക്കാർ രേഖയിലുള്ളത് യഥാർഥ കൊവിഡ് മരണങ്ങളുടെ മൂന്നിലൊന്ന് മാത്രം: കെ സുരേന്ദ്രൻ

  കൊവിഡ് മരണങ്ങളിൽ സർക്കാർ രേഖയിലുള്ളത് യഥാർഥ മരണങ്ങളുടെ മൂന്നിലൊന്ന് മാത്രമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. കൊവിഡ് മരണങ്ങൾ മറച്ചുവെച്ചെന്ന് ആരോഗ്യമന്ത്രി സമ്മതിച്ചതായും കെ സുരേന്ദ്രൻ ആരോപിച്ചു കേന്ദ്ര ധനസഹായ പട്ടികയിൽ നിന്നും കേരളത്തിൽ കൊവിഡ് ബാധിച്ച് മരിച്ചവർ പുറത്താകുന്ന സാഹചര്യമാണ് സർക്കാർ ഒരുക്കിയിരിക്കുന്നത്. നമ്പർ വൺ കേരളം എന്ന പ്രൊപഗാൻഡ സൃഷ്ടിക്കാനാണ് പിണറായി സർക്കാർ മരണങ്ങൾ കുറച്ചു കാണിക്കുന്നത്. ഐസിഎംആർ മാനദണ്ഡങ്ങളുടെ ലംഘനമാണ് കേരളത്തിൽ നടക്കുന്നത്. കേരളത്തിൽ വിശ്വസനീയമല്ലാത്ത ആന്റിജൻ പരിശോധനകളാണ് നടക്കുന്നത്….

Read More

കൊവിഡ് മരണക്കണക്കിൽ അട്ടിമറി നടന്നുവെന്ന് വി ഡി സതീശൻ

  സംസ്ഥാനത്തെ കൊവിഡ് മരണക്കണക്കിൽ അട്ടിമറി നടന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഐസിഎംആർ മാനദണ്ഡങ്ങൾ സർക്കാർ അട്ടിമറിച്ചു. മരണം കുറച്ചു കാണിക്കാൻ ഗൂഢാലോചന നടന്നുവെന്നും സതീശൻ ആരോപിച്ചു ഒട്ടേറെ കൊവിഡ് മരണങ്ങൾ പട്ടികയിൽ നിന്ന് പുറത്തായി. ഇത് പുറത്തുവരുമോയെന്ന ആശങ്കയാണ് ആരോഗ്യമന്ത്രിക്ക്. ഡിവൈഎഫ്‌ഐ നേതാവ് പി ബിജു കൊവിഡ് ബെഡ്ഡിൽ കിടന്നാണ് മരിച്ചത്. ഈ സർക്കാരിന്റെ കണക്കിൽ അത് കൊവിഡ് മരണമല്ല. ഡോക്ടർമാരാണ് മരണകാരണം നിശ്ചയിക്കേണ്ടതെന്നിരിക്കെ തിരുവനന്തപുരത്തെ ഒരു വിദഗ്ധ സമിതിയാണ് കേരളത്തിലെ കൊവിഡ്…

Read More