Headlines

രേഷ്മയുടെ ഫേസ്ബുക്ക് കാമുകനെ കണ്ടെത്തി: ചാറ്റ് ചെയ്തിരുന്നത് ആത്മഹത്യ ചെയ്ത ഗ്രീഷ്മയും ആര്യയും

കൊല്ലത്ത് നവജാത ശിശുവിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച സംഭവത്തിൽ നിർണായക കണ്ടെത്തൽ. അറസ്റ്റിലായ രേഷ്മയോട് കാമുകനെന്ന പേരിൽ ഫേസ്ബുക്കിൽ ചാറ്റ് ചെയ്തിരുന്നത് ആത്മഹത്യ ചെയ്ത രേഷ്മയുടെ ബന്ധുക്കൾ കൂടിയായ രണ്ട് യുവതികളെന്ന് വ്യക്തമായി. ആത്മഹത്യ ചെയ്ത ഗ്രീഷ്മയും ആര്യയും ചേർന്നാണ് രേഷ്മയെ കബളിപ്പിച്ചത്. ഇതിനായി അനന്തു എന്ന പേരിൽ ഒരു ഫേസ്ബുക്ക് അക്കൗണ്ട് ഇവർ ഉണ്ടാക്കുകയും രേഷ്മയോട് ചാറ്റ് ചെയ്യുകയുമായിരുന്നു. ഫോൺ വിളികൾ ഉണ്ടായിരുന്നില്ല. കാമുകന്റെ നിർദേശപ്രകാരമാണ് കുട്ടിയെ ഉപേക്ഷിച്ചതെന്ന് രേഷ്മ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ കാമുകനായി നടിച്ച്…

Read More

വോട്ടർ പട്ടിക ചോർന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതി; ക്രൈംബ്രാഞ്ച് കേസെടുത്തു

  വോട്ടർപട്ടിക ചോർന്നുവെന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ പരാതിയിൽ ക്രൈംബ്രാഞ്ച് കേസെടുത്തു. ജോയിന്റ് ചീഫ് ഇലക്ട്രറൽ ഓഫീസറാണ് ക്രൈംബ്രാഞ്ചിന് നൽകിയ പരാതിയിലാണ് എഫ്ഐആർ രേഖപ്പെടുത്തി ക്രൈംബ്രാഞ്ച് കേസ് അന്വേഷണം ആരംഭിച്ചിട്ടുള്ളത്. കമ്മിഷൻ സൂക്ഷിച്ച 2.67 ലക്ഷം വോട്ടർമാരുടെ വിവരങ്ങൾ ചോർന്നുവെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ പരാതി. തിരുവനന്തപുരം യൂണിറ്റ് എസ്പി ഷാനവാസിനാണ് അന്വേഷണ ചുമതല. കമ്മിഷൻ ഓഫിസിലെ ലാപ്ടോപിലെ വിവരങ്ങൾ ചോർന്നുവെന്നാണ് ക്രൈംബ്രാഞ്ച് എഫ്ഐആറിൽ പറയുന്നു. ഐടി ആക്ടിലെ വിവിധ വകുപ്പുകളും മോഷണം, ഗൂഡാലോചന എന്നീ കുറ്റങ്ങളും ചുമത്തിയാണ് കേസ്….

Read More

സ്വർണക്കടത്ത് കേസ് ക്രിമിനലുകളെ സർക്കാരിനും സിപിഎമ്മിനും ഭയമാണെന്ന് വി ഡി സതീശൻ

  സ്വർണക്കടത്ത് കേസിലെ ക്രിമിനലുകളെ സിപിഎമ്മിനും സർക്കാരിനും ഭയമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇവരെ പാർട്ടി ഉപയോഗപ്പെടുത്തിയിരുന്നു. നടപടിയെടുത്താൽ പാർട്ടിയെ ഇവർ പ്രതിരോധത്തിലാക്കുമെന്ന് അറിയാം. ആലങ്ങാട്ടെ യുവതിക്കെതിരായ സ്ത്രീധന പീഡനത്തിൽ പോലീസ് ഇടപെട്ടില്ല. മിസ്ഡ് കോളിൽ നടപടിയെടുക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി മറുപടി പറയണം. പോക്‌സോ കേസിൽ പ്രതിയായ യൂത്ത് കോൺഗ്രസ് നേതാവിനെ ന്യായീകരിക്കുന്നില്ല. ഈ കേസിൽ മാത്യു കുഴൽനാടൻ എംഎൽഎക്ക് തെറ്റുപറ്റിയിട്ടില്ലെന്നും സതീശൻ പറഞ്ഞു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് നിയമം അനുസരിക്കാൻ…

Read More

കരിപ്പൂർ സ്വർണക്കടത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണവും; സ്വമേധയാ കേസെടുത്തു

  കരിപ്പൂർ സ്വർണക്കടത്തിൽ ക്രൈംബ്രാഞ്ച് സ്വമേധയാ കേസെടുത്തു. സ്വർണക്കടത്തും അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുമാണ് ക്രൈംബ്രാഞ്ച് പരിശോധിക്കുക. മോഷണം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ് സംസ്ഥാനത്ത് മുമ്പ് നടന്ന സ്വർണക്കടത്തുമായി ബന്ധപ്പെട്ട തട്ടിക്കൊണ്ടു പോകൽ, അനുബന്ധ കുറ്റകൃത്യങ്ങൾ തുടങ്ങിയവ ക്രൈംബ്രാഞ്ച് സംഘം പരിശോധിക്കും. മലപ്പുറം ക്രൈംബ്രാഞ്ച് എസ് പി കെവി സന്തോഷ് കുമാറിനാണ് അന്വേഷണ ചുമതല. തീവ്രവാദ വിരുദ്ധ സ്‌ക്വാഡും അന്വേഷണത്തിന്റെ ഭാഗമാകും.

Read More

സ്വർണക്കടത്ത് ക്വട്ടേഷനിൽ ടിപി കേസ് പ്രതികൾക്കും പങ്കുണ്ടെന്ന് മൊഴി നൽകി അർജുൻ ആയങ്കി

  സ്വർണക്കടത്ത് ക്വട്ടേഷൻ കേസിൽ ടിപി കേസ് പ്രതികൾക്കും പങ്കുണ്ടെന്ന് വ്യക്തമാക്കി അർജുൻ ആയങ്കിയുടെ മൊഴി. കൊടി സുനിയും മുഹമ്മദ് ഷാഫിയും സ്വർണം തട്ടിയെടുക്കാൻ സഹായിച്ചുവെന്നാണ് അർജുൻ മൊഴി നൽകിയത്. ഇതിന് ഇവർക്ക് പ്രതിഫലം നൽകിയെന്നും അർജുൻ സമ്മതിച്ചു ടിപി കേസിൽ ജയിലിൽ കഴിയുന്ന കൊടി സുനിയാണ് സ്വർണക്കടത്ത് ക്വട്ടേഷൻ ടീമിനെ നിയന്ത്രിക്കുന്നതെന്ന് വ്യക്തമാക്കുന്ന ശബ്ദസന്ദേശം നേരത്തെ പുറത്തുവന്നിരുന്നു. തട്ടിയെടുക്കുന്ന സ്വർണത്തിന്റെ ഒരു പങ്ക് കൊടി സുനിക്കും ടീമിനും നൽകണമെന്നതായിരുന്നു കരാർ. കൊടി സുനിയുടെ സംരക്ഷണത്തിലാണ് അർജുൻ…

Read More

പാലക്കാട് ഉപ്പുകുളത്ത് റബ്ബർ ടാപ്പിംഗ് തൊഴിലാളിക്ക് നേരെ കടുവയുടെ ആക്രമണം

  പാലക്കാട് ഉപ്പുകുളത്ത് റബ്ബർ ടാപ്പിംഗ് തൊഴിലാളിയായ യുവാവിന് നേരെ കടുവയുടെ ആക്രമണം. പരുക്കേറ്റ വെള്ളേങ്ങര മുഹമ്മദിന്റെ മകനായ ഹുസൈന് നേർക്കാണ് ആക്രമണമുണ്ടായത്. പരുക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. ഹുസൈനൊപ്പമുണ്ടായിരുന്നവർ ശബ്ദമുണ്ടാക്കിയതോടെ കടുവ പിൻവാങ്ങുകയായിരുന്നു.

Read More

എറണാകുളം ഉദയംപേരൂരിൽ അച്ഛൻ മകനെ കുത്തിക്കൊന്നു

  എറണാകുളം ഉദയംപേരൂരിൽ അച്ഛൻ മകനെ കുത്തിക്കൊന്നു. എംഎൽഎ റോഡിലെ ഞാറ്റിയിൽ സന്തോഷാണ് കൊല്ലപ്പെട്ടത്. ഇയാളുടെ പിതാവ് സോമനെ പോലീസ് കസ്റ്റഡിയിലെടുത്തു. അർബുദ രോഗിയാണ് സോമൻ സന്തോഷ് സ്ഥിരമായി മദ്യപിച്ച് എത്തി മർദിക്കുന്നതിനാൽ കുറേ നാളായി സോമൻ മകളുടെ വീട്ടിലായിരുന്നു. അടുത്തിടെയാണ് സോമൻ തിരികെ എത്തിയത്. ഇവർ മാത്രമായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്. ഇന്നലെ ഉച്ചയോടെ മദ്യപിച്ചെത്തിയ സന്തോഷ് തന്നെ മർദിച്ചതായി സോമൻ പറയുന്നു. രാത്രി 12 മണിയോടെ സോമൻ സന്തോഷിനെ കത്തിയെടുത്ത് കുത്തുകയായിരുന്നു. കരച്ചിൽ കേട്ട് അയൽവാസികൾ…

Read More

കരിപ്പൂർ സ്വർണക്കടത്ത്: അർജുൻ ആയങ്കിയെ തെളിവെടുപ്പിനായി കണ്ണൂരിലേക്ക് കൊണ്ടുപോയി

  കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കിയെ തെളിവെടുപ്പിനായി കസ്റ്റംസ് സംഘം കണ്ണൂരിലേക്ക് കൊണ്ടുപോയി. അർജുന്റെ അഴീക്കോട്ടെ വീട്ടിലടക്കം കസ്റ്റംസ് സംഘം തെളിവെടുപ്പ് നടത്തും. പുലർച്ചെ മൂന്നരയോടെയാണ് കസ്റ്റംസ് കണ്ണൂരിലേക്ക് തിരിച്ചത് ഈ മാസം 6 വരെയാണ് അർജുനെ കസ്റ്റംസ് കസ്റ്റഡിയിൽ വിട്ടത്. ഇതിന് മുമ്പായി തെളിവെടുപ്പ് പൂർത്തിയാക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. അർജുൻ ആയങ്കി, മുഹമ്മദ് ഷഫീഖ് എന്നിവരാണ് കസ്റ്റംസിന്റെ കസ്റ്റഡിയിലുള്ളത്.

Read More

തൃശ്ശൂരിൽ അഭിഭാഷകനെ ഓഫീസിൽ കയറി പെട്രോൾ ഒഴിച്ച് തീ കൊളുത്താൻ ശ്രമം

  തൃശ്ശൂരിൽ അഭിഭാഷകനെ ഓഫീസിൽ കയറി പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമം. ക്രിമിനൽ അഭിഭാഷകൻ പി കെ സുരേഷ് ബാബുവിന് നേരെയാണ് ആക്രമണം. അയ്യന്തോളിയിൽ കോടതിക്ക് സമീപത്തുള്ള ഓഫീസിലെത്തിയാണ് ആക്രമണം നടന്നത്. പെട്രോൾ ഒഴിച്ചതിന് പിന്നാലെ തീ കൊളുത്താൻ ശ്രമിക്കുന്നതിനിടയിൽ അഭിഭാഷകൻ ഇറങ്ങിയോടുകയായിരുന്നു. ആക്രമണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ചാലക്കുടി സ്വദേശി രാധാകൃഷ്ണനാണ് പിന്നിലെന്നും പി കെ സുരേഷ്ബാബു പറഞ്ഞു. സംഭവത്തിൽ തൃശ്ശൂർ വെസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Read More

സിനിമാ സീരിയൽ നടൻ മണി മായമ്പിള്ളി അന്തരിച്ചു

കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവും പ്രഫഷനൽ നാടക-സീരിയൽ-സിനിമാ നടനുമായ മണി മായമ്പിള്ളി (മണികണ്ഠൻ-47) അന്തരിച്ചു.ചേന്ദമംഗലം തെക്കുംപുറത്തെ വീട്ടിൽ വെള്ളിയാഴ്ച വൈകീട്ടായിരുന്നു അന്ത്യം.തൃശൂർ കോട്ടപ്പുറം മായമ്പിള്ളി ഇല്ലത്ത് നീലകണ്ഠൻ ഇളയതിന്‍റെയും ദേവകി അന്തർജ്ജനത്തിന്‍റെയും മകനാണ്. 15 വർഷത്തോളമായി പറവൂർ ചേന്ദമംഗലത്താണ് താമസം.തൃശൂർ മണപ്പുറം കാർത്തിക നാടകവേദിയുടെ കുട്ടനും കുറുമ്പനും എന്ന നാടകം മുതൽ ഇദ്ദേഹം നാടകരംഗത്തു സജീവമായിരുന്നു.തൃശൂർ യമുന എന്‍റർടെയ്‌നേഴ്‌സിന്‍റെ കടത്തനാടൻ പെണ്ണ് തുമ്പോലാർച്ച എന്ന നാടകത്തിലെ അഭിനയത്തിനായിരുന്നു 2015-16 വർഷത്തെ കേരള സംഗീത നാടക…

Read More