കൊല്ലം കല്ലുവാതുക്കലിൽ നവജാത ശിശുവിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി രേഷ്മയുടെ ഫേസ്ബുക്ക് കാമുകനെ കണ്ടെത്തിയതായി സൂചന. സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ നാല് പേരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. രേഷ്മയുടെ ചാറ്റ് സംബന്ധിച്ച വിവരങ്ങൾക്കായി അന്വേഷണ സംഘം ഫേസ്ബുക്കിനെ സമീപിച്ചിട്ടുണ്ട്
പോലീസ് തയ്യാറാക്കിയ നാല് പേരുടെ പട്ടികയിൽ നിന്ന് ഒരാളാകും രേഷ്മയുടെ കാമുകനെന്നാണ് സൂചന. ഇവരെ അടുത്ത ദിവസം ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത രേഷ്മയുടെ ബന്ധു ആര്യയുടെ ഭർത്താവ് രഞ്ജിത്തിനെ പോലീസ് ചോദ്യം ചെയ്തു
ആറ് ഫേസ്ബുക്ക് അക്കൗണ്ടുകളാണ് രേഷ്മക്കുണ്ടായിരുന്നത്. മൂന്ന് മാസം മാത്രം ഒരു അക്കൗണ്ട് ഉപയോഗിച്ച ശേഷം ഉപേക്ഷിക്കും. ഇതായിരുന്നു രീതി. ഈ അക്കൗണ്ടുകൾ വഴിയാണ് രേഷ്മ കാമുകനുമായി ചാറ്റ് ചെയ്തിരുന്നത്.