Headlines

ഹര്‍ത്താലിനെതിരായ ഹർജി ഹൈക്കോടതി തള്ളി; ജോലി ചെയ്യുന്നവര്‍ക്ക് സംരക്ഷണം നല്‍കും: സര്‍ക്കാര്‍

  കൊച്ചി: സെപ്തംബര്‍ 27ന്റെ ഭാരത് ബന്ദുമായി ബന്ധപ്പെട്ട് കേരളത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരായ ഹർജി ഹൈക്കോടതി തള്ളി. ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന ഹർജിയാണ് തള്ളിയത്. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാറിന്റെ അഭിപ്രായം ഹൈക്കോടതി തേടിയിരുന്നു. ഹര്‍ത്താല്‍ അടിച്ചേല്‍പ്പിക്കാന്‍ അനുവദിക്കില്ലെന്നും ഹര്‍ത്താലില്‍ പങ്കെടുക്കാത്തവര്‍ക്ക് സംരക്ഷണം നല്‍കുമെന്നും ജോലി ചെയ്യാനും സഞ്ചരിക്കാനുമുള്ള സൗകര്യമൊരുക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഹര്‍ത്താലിനോട് താൽപര്യമില്ലാത്തവര്‍ക്ക് ജോലി ചെയ്യാമെന്നും അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പു വരുത്തുമെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. ഹര്‍ത്താലുകള്‍ പ്രഖ്യാപിക്കുന്നതും നടപ്പാക്കുന്നതും സംബന്ധിച്ച…

Read More

“തിങ്കളാഴ്ച നടക്കുന്ന ഹർത്താൽ തടയാനാകില്ല”;ഹൈക്കോടതി

തിങ്കളാഴ്ച പ്രഖ്യാപിച്ചിട്ടുള്ള ഹർത്താൽ ദിനത്തിൽ താത്പര്യമുള്ളവർക്കു ജോലി ചെയ്യാമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. അതിനാവശ്യമായ സൗകര്യമൊരുക്കുമെന്നും സർക്കാർ പറഞ്ഞു. കർഷക സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് തിങ്കളാഴ്ച നടത്തുന്ന ഹർത്താൽ നിയമ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ആവശ്യവും കോടതി തള്ളി. ഹർത്താലിൽ പങ്കെടുക്കാത്തവർക്കു സംരക്ഷണമൊരുക്കുമെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. കർഷകർക്ക് പിന്തുണയുമായി പ്രഖ്യാപിച്ച ഭാരത് ബന്ദാണ് കേരളത്തിൽ ഹർത്താലായി ആചരിക്കുന്നത്. എൽഡിഎഫും യുഡിഎഫും ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ബിഎംഎസ് ഹർത്താലിന് പിന്തുണ നൽകുന്നില്ല. തിങ്കളാഴ്ച രാവിലെ ആറു മുതൽ…

Read More

നെല്ലിയമ്പം ഇരട്ടക്കൊല:ദുരൂഹതകൾ അകലുന്നു

മാനന്തവാടി: നെല്ലിയമ്പം ഇരട്ടക്കൊലപാതകത്തിൽ പ്രതികളായി രണ്ട് പേരുണ്ടായിരുന്നു എന്ന അഭ്യുഹങ്ങൾക്കും സംശയങ്ങൾക്കും വിരാമം. കുത്തേറ്റതിനെ തുടർന്ന് മെഡിക്കൽ കോളജിൽ എത്തിച്ച കേശവൻ നായരുടെ ഭാര്യ പത്മാവതി അമ്മയെ ആദ്യം പരിശോധിച്ച ഡോക്ടറുടെ ഇൻ്റിമേഷനിൽ ഒരാളാണ് തന്നെ ആക്രമിച്ചതെന്ന് പത്മാവതി പറഞ്ഞതായി രേഖപ്പെടുത്തിയത്. കുത്തേറ്റ് പത്മാവതി രണ്ട് പേരാണ് തങ്ങളെ ആക്രമിച്ചതെന്ന് ഉടൻ സംഭവ സ്ഥലത്തെത്തിവരോട് പറഞ്ഞതായി വ്യാപകമായി പരന്നിരുന്നു. കൊലപാതകം നടന്നയുടനെ പോലിസിൻ്റെ ഔദോഗിക വിശദീകരണവും ഇതേ രീതീയിലായിരുന്നു എന്നതും ശ്രദ്ധേയമാണ്. മൂന്ന് മാസത്തിന് ശേഷം പ്രതി…

Read More

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു; സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദം രൂപപ്പെട്ടു. അടുത്ത 12 മണിക്കൂറിനുള്ളിൽ ന്യൂനമർദം കൂടുതൽ ശക്തിപ്രാപിച്ച് പടിഞ്ഞാറ് വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങി ഒഡീഷയിലേക്ക് പോകാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. സെപ്റ്റംബർ മാസത്തിൽ ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന നാലാമത്തെ ന്യൂനമർദമാണിത് കേരളത്തിൽ ന്യൂനമർദത്തിന്റെ സ്വാധീനഫലമായി 25 മുതൽ 28 വരെ മഴ സജീവമാകാൻ സാധ്യതയുണ്ട്. മധ്യ, തെക്കൻ ജില്ലകളിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത. സെപ്റ്റംബർ 27, 28 തീയതികളിൽ കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കേരളാ, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ…

Read More

കോഴിക്കോട് നിർമാണത്തിനിടെ മതിലിന്റെ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു; മൂന്ന് പേർക്ക് പരുക്ക്

  കോഴിക്കോട് പെരുമണ്ണ കൊളാത്തൊടിയിൽ വീടിന്റെ മതിൽ പണിക്കിടെ മണ്ണിടിഞ്ഞുവീണ് ഒരാൾ മരിച്ചു. പാലാഴി സ്വദേശി ബൈജുവാണ് മരിച്ചത്. മണ്ണിനടിയിൽപ്പെട്ട മറ്റ് മൂന്ന് പേരെ നാട്ടുകാരും ഫയർഫോഴ്‌സും പോലീസും ചേർന്ന് ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം രക്ഷപ്പെടുത്തി. ഇവരെ ആശുപത്രിയിലാക്കി കഴിഞ്ഞ ദിവസമാണ് മതിലിന്റെ നിർമാണം ആരംഭിച്ചത്. മണ്ണിടിച്ചിൽ ഭയന്ന് അടിഭാഗം കമ്പിയിട്ട് ഉയർത്തിക്കെട്ടാനായിരുന്നു നീക്കം. ഇതിനായി മണ്ണ് നീക്കിത്തുടങ്ങിയപ്പോഴാണ് അപകടമുണ്ടായത്.

Read More

സംരക്ഷകനായി ചമഞ്ഞ് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പൂജാരിക്ക് ജീവപര്യന്തം തടവുശിക്ഷ

  സംരക്ഷകനായി ചമഞ്ഞ് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പൂജാരിയായിരുന്ന പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് ഹൈക്കോടതി. നേരത്തെ വിചാരണ കോടതി ഇയാൾക്ക് പോക്‌സോ നിയമപ്രകാരം ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. കുട്ടിയുടെ പ്രായം കൃത്യമായി തെളിയിക്കാനാകാത്തതിനാൽ ഈ ശിക്ഷ റദ്ദാക്കിയാണ് ഹൈക്കോടതി ഐപിഎസി സെക്ഷൻ പ്രകാരം ജീവപര്യന്തം ശിക്ഷ വിധിച്ചത് വെട്ടേക്കോട് കുഴിയേക്കൽ വീട്ടിൽ മധുവിനാണ്(36) ശിക്ഷ വിധിച്ചത്. വിചാരണക്കോടതി നടപടിക്കെതിരെ ഇയാൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഭർത്താവ് ഉപേക്ഷിച്ച സ്ത്രീയെയും മൂന്ന മക്കളെയും ക്ഷേത്രത്തിൽ പൂജാരിയായിരുന്ന ഇയാൾസംരക്ഷിക്കാനായി ഏറ്റെടുത്തിരുന്നു….

Read More

മുഴുവൻ വിദ്യാർഥികൾക്കും അവസരം കിട്ടും; പ്ലസ് വൺ പ്രവേശനത്തിൽ ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി

പ്ലസ് വൺ പ്രവേശനത്തിൽ ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മുഴുവൻ വിദ്യാർഥികൾക്കും അവസരം കിട്ടും. സീറ്റ് ഒഴിഞ്ഞുകിടക്കുന്ന ജില്ലകളിൽ നിന്ന് കുറവുള്ള ജില്ലകളിലേക്ക് മാറ്റും. മലബാർ മേഖലയിൽ 20 ശതമാനം സീറ്റ് വർധിപ്പിച്ചതായും മന്ത്രി അറിയിച്ചു സ്‌കൂളുകൾ ഒന്നിടവിട്ട ദിവസങ്ങളിൽ ആഴ്ചയിൽ ആറ് ദിവസം ക്ലാസുകൾ നടത്താനാണ് ആലോചന. ക്ലാസുകളെ രണ്ടായി തിരിച്ച് ഉച്ച വരെയാകും ക്ലാസുകൾ നടത്തുക. ഉച്ചഭക്ഷണമടക്കം സ്‌കൂളുകളിൽ ഭക്ഷണം കഴിക്കുന്ന അന്തരീക്ഷം ഒഴിവാക്കും. ഒരു ബെഞ്ചിൽ രണ്ട് കുട്ടികൾ എന്ന…

Read More

കണ്ണൂരിൽ ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു, ഭാര്യക്കും ഗുരുതര പരുക്ക്

കണ്ണൂർ കുടിയാന്മലയിൽ ഏഴ് മാസം പ്രായമുള്ള മകനെയും ഭാര്യയെയും കുത്തിയ ശേഷം യുവാവ് കഴുത്തുമുറിച്ച് ആത്മഹത്യ ചെയ്തു. കുഞ്ഞും മരിച്ചു. പരുക്കേറ്റ ഭാര്യ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ചുണ്ടക്കുന്നിൽ മാവില സതീശനാണ് ഭാര്യ അഞ്ജുവിനെയും മകൻ ധ്യാൻദേവിനെയും കുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. രാവിലെ അമ്മയെ വീട്ടിൽ നിന്ന് പുറത്താക്കിയ ശേഷമാണ് സതീശൻ ഭാര്യയെയും കുഞ്ഞിനെയും ആക്രമിച്ചത്. ഒന്നര വർഷം മുമ്പാണ് ഇയാൾ വിദേശത്ത് നിന്ന് നാട്ടിലെത്തിയത്. മാനസിക പ്രശ്‌നങ്ങൾക്ക് ചികിത്സ തേടുന്നയാളാണ് സതീശനെന്നും…

Read More

പയ്യന്നൂരിലെ സുനീഷയുടെ മരണം: ഭർത്താവ് വിജീഷിന്റെ പിതാവും അറസ്റ്റിൽ

പയ്യന്നൂരിൽ സുനീഷയെന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് വിജീഷിന്റെ അച്ഛനും അറസ്റ്റിൽ. കോറോം സ്വദേശി രവീന്ദ്രനാണ് അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണ, ഗാർഹിക പീഡനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. വിജീഷിന്റെ അമ്മ ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി നേരത്തെ മുൻകൂർ ജാമ്യം നേടിയിരുന്നു കഴിഞ്ഞ മാസം 29നാണ് സുനീഷ ഭർതൃവീട്ടിൽ തൂങ്ങിമരിച്ചത്. ഭർതൃവീട്ടിൽ പീഡനം നേരിടുന്നതായുള്ള സുനിഷയുടെ ശബ്ദസന്ദേശങ്ങൾ പുറത്തുവന്നിരുന്നു. വിജീഷിനെ കേസിൽ നേരത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഒന്നര വർഷം മുമ്പാണ് ഇവർ വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു.

Read More

മൂവാറ്റുപുഴയിൽ ഗുണ്ടാസംഘം വീടുകയറി യുവാവിനെ കുത്തി; തടയാനെത്തിയ അമ്മയ്ക്കും പരുക്ക്

  മൂവാറ്റുപുഴയിൽ യുവാവിനെ അക്രമിസംഘം വീടുകയറി കുത്തി വീഴ്ത്തി. കടാതി സ്വദേശി ബിനുവിനെയാണ് ഒരുസംഘമാളുകൾ വീട്ടിൽ കയറി കുത്തിയത്. അക്രമം തടയാനെത്തിയ ബിനുവിന്റെ അമ്മ ബിന്ദുവിനും വെട്ടേറ്റു. ബിന്ദുവിന്റെ കൈവിരൽ അറ്റ നിലയിലാണ്. ഇരുവരെയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More