മൂവാറ്റുപുഴയിൽ ഗുണ്ടാസംഘം വീടുകയറി യുവാവിനെ കുത്തി; തടയാനെത്തിയ അമ്മയ്ക്കും പരുക്ക്

 

മൂവാറ്റുപുഴയിൽ യുവാവിനെ അക്രമിസംഘം വീടുകയറി കുത്തി വീഴ്ത്തി. കടാതി സ്വദേശി ബിനുവിനെയാണ് ഒരുസംഘമാളുകൾ വീട്ടിൽ കയറി കുത്തിയത്. അക്രമം തടയാനെത്തിയ ബിനുവിന്റെ അമ്മ ബിന്ദുവിനും വെട്ടേറ്റു. ബിന്ദുവിന്റെ കൈവിരൽ അറ്റ നിലയിലാണ്. ഇരുവരെയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.