Headlines

കോട്ടയത്ത് ഉറങ്ങിക്കിടന്ന മകന്റെ ദേഹത്ത് അച്ഛൻ ആസിഡൊഴിച്ചു; ഗുരുതര പരുക്ക്, അച്ഛൻ കസ്റ്റഡിയിൽ

കോട്ടയം പാലായിൽ ഉറങ്ങിക്കിടന്ന മകന്റെ ശരീരത്തിൽ അച്ഛൻ ആസിഡൊഴിച്ചു. പാലാ കാഞ്ഞിരത്തുംകുന്നേൽ ഷിനുവിന്റെ ദേഹത്താണ് അച്ഛൻ ഗോപാലകൃഷ്ണൻ ആസിഡൊഴിച്ചത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന് ഇരയായ 31കാരനായ അത്യാസന്ന നിലയിൽ ചികിത്സയിലാണ്. ഷിനു സ്ഥിരമായി മദ്യപിച്ചെത്തി വീട്ടിൽ ബഹളമുണ്ടാക്കാറുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിലും ബഹളമുണ്ടായി. ഇതിന് പിന്നാലെ ഷിനു ഉറങ്ങാൻ പോയി. ഈ സമയത്താണ് ഗോപാലകൃഷ്ണൻ ആസിഡൊഴിച്ചത്. ഇതിന് പിന്നാലെ ഗോപാലകൃഷ്ണൻ ഒളിവിൽ പോകുകയും ചെയ്തു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഗോപാലകൃഷ്ണനെ പിടികൂടിയത്.  

Read More

സംസ്ഥാനത്ത് ഇന്ന് 19,682 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 19,682 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3033, എറണാകുളം 2564, കോഴിക്കോട് 1735, തിരുവനന്തപുരം 1734, കൊല്ലം 1593, കോട്ടയം 1545, മലപ്പുറം 1401, പാലക്കാട് 1378, ആലപ്പുഴ 1254, കണ്ണൂര്‍ 924, പത്തനംതിട്ട 880, ഇടുക്കി 734, വയനാട് 631, കാസര്‍ഗോഡ് 276 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,945 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 422 തദ്ദേശ…

Read More

പ്ലസ് വണ്‍ ബാച്ചുകള്‍ വര്‍ധിപ്പിക്കില്ല; സീറ്റുകളുടെ എണ്ണം കൂട്ടും: വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ അണ്‍ എയ്ഡസ് സ്കൂളുകളില്‍ പ്ലസ് വണ്‍ സീറ്റുകള്‍ വർധിപ്പിക്കുന്ന കാര്യം പരിഗണനയിലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ ആവശ്യമെങ്കില്‍ സീറ്റ് കൂട്ടുമെന്നും മന്ത്രി പറഞ്ഞു. പ്രവേശന നടപടികൾ പൂർത്തീകരിക്കുമ്പോഴേക്കും സീറ്റ് പ്രശ്നം പരിഹരിക്കും. ക്ലാസ് തുറന്നു കഴിയുമ്പോള്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കേണ്ട സാഹചര്യമുണ്ടാവില്ലെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, സീറ്റ് മാത്രമാണ് വർധിപ്പിക്കുക, ബാച്ചുകൾ വർധിപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു. ഹയര്‍സെക്കന്‍ററി ഒന്നാം വര്‍ഷ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്‍റ് ഒക്ടോബര്‍ ഏഴിന് നടക്കും….

Read More

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടുന്നു: സംസ്ഥാനത്ത് മഴ വീണ്ടും സജീവമാകും

ബംഗാൾ ഉൾക്കടലിൽ നാളെ വൈകുന്നേരത്തോടെ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് മഴ വീണ്ടും സജീവമാകും. മധ്യകേരളത്തിലും തെക്കൻ കേരളത്തിലുമാണ് മഴ പെയ്യാൻ സാധ്യത കൂടുതൽ. വിവിധ ജില്ലകളിൽ കേന്ദ്രകാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് സെപ്റ്റംബർ 25ന് പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും സെപ്റ്റംബർ 26ന് പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലും, സെപ്റ്റംബർ 27ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

Read More

വിഴിഞ്ഞം തുറമുഖത്തിന്റെ നിർമാണം പൂർത്തിയാക്കാൻ കൂടുതൽ സമയം തേടി അദാനി ഗ്രൂപ്പ്

വിഴിഞ്ഞം തുറമുഖത്തിന്റെ നിർമാണം പൂർത്തിയാക്കാൻ കൂടുതൽ സമയം തേടി അദാനി ഗ്രൂപ്പ്. 2024ഓടെ മാത്രമേ പദ്ധതി പൂർത്തികരിക്കാനാകൂവെന്നും ഇതുവരെ കരാർ നീട്ടി നൽകണമെന്നും ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് സർക്കാരിനെ സമീപിച്ചു. 2015ൽ കരാർ ഒപ്പിടുമ്പോൾ ആയിരം ദിവസം കൊണ്ട് പൂർത്തിയാക്കുമെന്നായിരുന്നു അവകാശവാദം വാക്കുപ്രകാരം 2019 ഡിസംബർ 3നകം പദ്ധതി തീരേണ്ടതായിരുന്നു. കരാർപ്രാകരം 2019 ഡിസംബറിൽ നിർമാണം തീർന്നില്ലെങ്കിൽ മൂന്ന് മാസം കൂടി നഷ്ടപരിഹാരം നൽകാതെ അദാനി ഗ്രൂപ്പിന് കരാറുമായി മുന്നോട്ടുപോകാം. അതിന് ശേഷം പ്രതിദിനം 12 ലക്ഷം…

Read More

കൊവിഡ് ബാധിച്ച് 30 ദിവസത്തിനുള്ളിൽ ആത്മഹത്യ ചെയ്തവരുടെ കുടുംബത്തിനും സഹായം നൽകും

  കൊവിഡ് ബാധിച്ച് 30 ദിവസത്തിനുള്ളിൽ ആത്മഹത്യ ചെയ്തവരുടെ കുടുംബത്തിനും സഹായം നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. കൊവിഡ് ബാധിതർ ആത്മഹത്യ ചെയ്താൽ അതിനെ കൊവിഡ് മരണമായി കണക്കാക്കാനാകില്ലെന്ന കേന്ദ്രത്തിന്റെ നിലപാട് പുനഃപരിശോധിക്കാൻ കോടതി നിർദേശിച്ചിരുന്നു. ഇതേ തുടർന്നാണ് മാനദണ്ഡത്തിൽ കേന്ദ്രം മാറ്റം വരുത്തിയത്. കൊവിഡ് ബാധിച്ച് മരിച്ചവർക്ക് നാല് ലക്ഷം രൂപ വീതം സഹായം നൽകണമെന്ന പൊതുതാത്പര്യ ഹർജി കോടതിക്ക് മുന്നിലുണ്ട്. എന്നാൽ ദുരന്തനിവാരണ അതോറിറ്റി മുഖേന അമ്പതിനായിരം രൂപ വീതം നൽകാമെന്നാണ് കേന്ദ്രം കോടതിയെ അറിയിച്ചത്….

Read More

പത്തനംതിട്ടയിൽ പോക്‌സോ കേസിലെ ഇരയായ പെൺകുട്ടി ആത്മഹത്യ ചെയ്ത നിലയിൽ

  പത്തനംതിട്ട പോക്‌സോ കേസിലെ ഇരയായ പെൺകുട്ടി ആത്മഹത്യ ചെയ്ത നിലയിൽ. കോന്നി സ്വദേശിയായ പെൺകുട്ടിയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയെ പീഡിപ്പിച്ച അയൽവാസിയായ വിഷ്ണുവിനെ(31) ജുലൈയിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതേ തുടർന്ന് പെൺകുട്ടി കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നാണ് വിവരം കുട്ടിയുടെ പിതാവ് രാവിലെ ടാപ്പിംഗ് ജോലിക്ക് പോയ സമയത്താണ് ആത്മഹത്യ. എട്ട് മണിയോടെ ഉണർന്ന മുത്തശ്ശി പെൺകുട്ടിയെ കാണാതായതോടെ തെരച്ചിൽ നടത്തുകയായിരുന്നു. തുടർന്നാണ് വീടിന്റെ അടുക്കള ഭാഗത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

Read More

കൊവിഡ് മരണ നഷ്ടപരിഹാരം: മാർഗരേഖ പുതുക്കും, നിലവിലെ പട്ടിക മാറുമെന്നും ആരോഗ്യമന്ത്രി

  കൊവിഡ് മരണ നഷ്ടപരിഹാരം നൽകുന്നതിന് മാർഗരേഖ പുതുക്കി നിശ്ചയിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. സമഗ്ര മരണ പട്ടിക പ്രസിദ്ധീകരിക്കും. നിലവിലെ പട്ടികയിൽ മാറ്റമുണ്ടാകും. ആരോഗ്യവകുപ്പ് തന്നെ ഇതിന് മുൻകൈയെടുക്കുമെന്നും മന്ത്രി അറിയിച്ചു കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ നിന്നും 5000 രൂപ നഷ്ടപരിഹാരം നൽകുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. കൊവിഡ് സ്ഥിരീകരിച്ച് 30 ദിവസത്തിനുള്ളിൽ മരിച്ചാൽ കൊവിഡ് മരണമായി കണക്കാക്കണമെന്നാണ് കേന്ദ്രത്തിന്റെ പുതിയ നയം. ഇതേ തുടർന്നാണ്…

Read More

പാലക്കാട് ട്രെയിനിൽ കടത്തിയ അഞ്ച് കിലോയോളം സ്വർണം ആർ പി എഫ് പിടികൂടി

  പാലക്കാട് ട്രെയിനിൽ കടത്തിയ സ്വർണം ആർപിഎഫ് പിടികൂടി. നാല് കിലോ 800 ഗ്രാം തൂക്കം വരുന്ന സ്വർണമാണ് പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് പിടികൂടിയത്. ഹൈദരാബാദിൽ നിന്നും തൃശ്ശൂരിലേക്ക് ശബരി എക്‌സ്പ്രസിൽ കൊണ്ടുവരികയായിരുന്നു സ്വർണം. മുംബൈ സ്വദേശികലായ രണ്ട് പേരെ പോലീസ് പിടികൂടി. സ്വർണാഭരണങ്ങളും സ്വർണ ബിസ്‌കറ്റുകളുമാണ് ഇവരിൽ നിന്ന് പിടികൂടിയത്.

Read More

കർഷകരുടെ ഭാരത് ബന്ദിന് പിന്തുണയുമായി എൽ ഡി എഫ്; കേരളത്തിൽ 27ന് ഹർത്താൽ

  സംയുക്ത കിസാൻ മോർച്ച സെപ്റ്റംബർ 27ന് ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് ഇടതുമുന്നണിയുടെ പിന്തുണ. ബന്ദ് ദിനത്തിൽ ഹർത്താൽ ആചരിക്കാൻ എൽ ഡി എഫ് തീരുമാനിച്ചു. 27ന് രാവിലെ ആറ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് ഹർത്താൽ കർഷകവിരുദ്ധ നിയമങ്ങൾ പിൻവലിക്കുക, വൈദ്യുത നിയമഭേദകതി ബിൽ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കർഷക സംഘടനങ്ങൾ രാജ്യതലസ്ഥാനത്ത് ആരംഭിച്ച സമരം ഒമ്പത് മാസം പിന്നിട്ടിരുന്നു. കേന്ദ്രം ഇതുവരെ വഴങ്ങാത്ത സാഹചര്യത്തിലാണ് ട്രേഡ് യൂനിയനുകൾ സമരത്തിന് പിന്തുണ…

Read More