Headlines

മുദ്രവാക്യം വിളിച്ചാലും നിരോധിത പുസ്തകങ്ങൾ സൂക്ഷിച്ചാലും യുഎപിഎ ചുമത്തുമോ: സുപ്രീം കോടതി

  പന്തീരങ്കാവ് യുഎപിഎ കേസിൽ എൻഐഎയോട് ചോദ്യങ്ങളുമായി സുപ്രീം കോടതി. നിരോധിത പുസ്തകം കൈവശം വെക്കുകയോ മുദ്രവാക്യം വിളിക്കുകയോ ചെയ്താൽ എങ്ങനെയാണ് യുഎപിഎ വകുപ്പിൽ കേസെടുക്കുന്നതെന്ന് സുപ്രീം കോടതി ചോദിച്ചു. അലൻ ഷുഹൈബിന് വിചാരണ കോടതി നൽകിയ ജാമ്യ ഉത്തരവ് സ്ഥിരീകരിച്ച ഹൈക്കോടതി വിധിക്കെതിരെയാണ് എൻഐഎ സുപ്രീം കോടതിയെ സമീപിച്ചത് ജാമ്യം റദ്ദാക്കിയ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് കേസിലെ മറ്റൊരു പ്രതി താഹ ഫസൽ സമർപ്പിച്ച ഹർജിയും സുപ്രീം കോടതിയുടെ മുന്നിലുണ്ട്. നിരോധിത സംഘടനയായ സിപിഐ…

Read More

കൗൺസിൽ യോഗത്തിൽ ക്വാറം തികഞ്ഞില്ല; തൃക്കാക്കര നഗരസഭയിലെ അവിശ്വാസ പ്രമേയം ചർച്ചക്കെടുക്കാതെ തള്ളി

  തൃക്കാക്കര നഗരസഭയിലെ അവിശ്വാസപ്രമേയം ചർച്ചയ്ക്ക് എടുക്കാതെ തള്ളി. കൗൺസിൽ യോഗത്തിൽ ക്വാറം തികയാത്തത് കൊണ്ടാണ് അവിശ്വാസപ്രമേയം അവതരിപ്പിക്കാൻ സാധിക്കാത്തത്. 43 അംഗ കൗൺസിലിൽ പങ്കെടുത്തത് 18 പേരാണ്. വേണ്ടത് 22 പേരായിരുന്നു. നാല് സ്വതന്ത്രന്മാരും യുഡിഎഫ് അംഗങ്ങളും അടക്കം 25 കൗൺസിലർമാർ കൗൺസിൽ യോഗത്തിൽ നിന്ന് വിട്ടുനിന്നു. പ്രതിപക്ഷത്തെ 18 കൗൺസിലർമാർ മാത്രമാണ് യോഗത്തിൽ പങ്കെടുത്തത്. അജിത തങ്കപ്പനെ മാറ്റിയില്ലെങ്കിൽ ആറു മാസത്തിന് ശേഷം വീണ്ടും അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് പ്രതിപക്ഷം അറിയിച്ചു. അജിത തങ്കപ്പനെ…

Read More

പഞ്ചറൊട്ടിക്കാനായി ജാക്കിയിൽ ഉയർത്തുന്നതിനിടെ ലോറി മറിഞ്ഞു ഡ്രൈവർ മരിച്ചു; സംഭവം കൊട്ടാരക്കരയിൽ

  കൊട്ടാരക്കര കുളക്കടയിൽ പിക്കപ് ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു. വൈക്കോൽ കയറ്റിയ ലോറി പഞ്ചറൊട്ടിക്കാനായി ജാക്കിയിൽ ഉയർത്തുന്നതിനിടെയാണ് മറിഞ്ഞുവീണത്. തിരുവല്ല കോയിപ്രം സ്വദേശി സുരേഷ് കുമാറാണ് മരിച്ചത്. പുലർച്ചെ നാല് മണിയോടെയാണ് അപകടം നടന്നത്.  

Read More

മുഖ്യമന്ത്രി പറഞ്ഞത് കാര്യങ്ങൾ മനസ്സിലാക്കാതെ; കേന്ദ്രം സഭാ അധ്യക്ഷൻമാരുടെ യോഗം വിളിക്കുമെന്ന് സുരേഷ് ഗോപി

  പാലാ ബിഷപിന്റെ പ്രസ്താവനയിൽ മുഖ്യമന്ത്രി പറഞ്ഞത് ശരിയായി കാര്യങ്ങൾ മനസ്സിലാക്കാതെയെന്ന് സുരേഷ് ഗോപി എംപി. ഭരണപരമായി എന്തു ചെയ്യുമെന്ന് നോക്കട്ടെ. അത് ഭൂരിപക്ഷം വരുന്ന ജനതക്ക് സ്വീകാര്യമായില്ലെങ്കിൽ അപ്പോൾ നോക്കാം. കേന്ദ്രം സഭാ അധ്യക്ഷൻമാരുടെ യോഗം വിളിക്കും. അവരുടെ ആകുലതകൾ ചർച്ച ചെയ്യും. ഇത് നേരത്തെ തീരുമാനിച്ചതാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ അതിന് വേഗം കൂട്ടുമെന്നും സുരേഷ് ഗോപി പറഞ്ഞു. പാലാ ബിഷപ് ഒരു സമുദായത്തെയും മോശമായി പറഞ്ഞിട്ടില്ല. ആ സമുദായത്തിലെ നല്ലവരായ ആളുകൾക്ക് വിഷമമില്ല. ഒരു…

Read More

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കര്‍ശന മാര്‍ഗരേഖയുമായി ഗതാഗത വകുപ്പ്

  തിരുവനന്തപുരം: സംസ്ഥാനത്ത് നവംബര്‍ ഒന്നുമുതല്‍ സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി കുട്ടികളുടെ യാത്രയ്ക്ക് കര്‍ശന സുരക്ഷാ മാര്‍ഗരേഖയുമായി ഗതാഗത വകുപ്പ്. കുട്ടികള്‍ക്കും അവര്‍ യാത്ര ചെയ്യേണ്ട വാഹനത്തിലെ ഡ്രൈവര്‍മാര്‍ക്കും അറ്റന്‍ഡര്‍മാര്‍ക്കും നിര്‍ദ്ദേശങ്ങളുണ്ട്. എല്ലാ വിദ്യാര്‍ത്ഥികളും ഹാന്റ് സാനിറ്റൈസര്‍ കരുതണം, ഒരു സീറ്റില്‍ ഒരു കുട്ടി മാത്രം യാത്ര ചെയ്യുന്ന തരത്തില്‍ ക്രമീകരണം വേണമെന്നും നിന്നുകൊണ്ട് യാത്ര അനുവദിക്കരുതെന്നും ഗതാഗത വകുപ്പ് നല്‍കിയ നിര്‍ദ്ദേശത്തിലുണ്ട്. കുട്ടികള്‍ മാസ്‌ക് ധരിക്കണം, പരസ്പരം സ്പര്‍ശിക്കരുത്, സാമൂഹിക അകലം പാലിക്കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു….

Read More

മയക്കുമരുന്ന് കച്ചവടം നടക്കുന്നത് മതാടിസ്ഥാനത്തിലല്ലെന്ന് മുഖ്യമന്ത്രി: കണക്കുകളില്‍ അസ്വാഭാവികതയില്ല

  തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തിന് തെളിവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മയക്കുമരുന്ന് വില്‍പനക്കാരും ഉപയോക്താക്കളും പ്രത്യേക സമുദായത്തില്‍ നിന്നുള്ളവരാണെന്നതിന് തെളിവുകളില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മയക്കുമരുന്നു കച്ചവടം നടക്കുന്നത് മതാടിസ്ഥാനത്തിലല്ലെന്നും അദ്ദേഹം പറഞ്ഞു. നിര്‍ബന്ധിച്ച് മയക്കുമരുന്ന് ഉപയോഗിപ്പിച്ചതുമായി ബന്ധപ്പെട്ടോ മയക്കുമരുന്നിന് അടിമയാക്കി മതപരിവര്‍ത്തനം നടത്തിയതിനോ സംസ്ഥാനത്ത് കേസുകള്‍ ഒന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം സംസ്ഥാനത്ത് മയക്കുമരുന്ന് കേസുകളില്‍പ്പെട്ടവരുടെ കണക്ക് മുഖ്യമന്ത്രി പുറത്തുവിട്ടു. നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈകോട്ടിക് സബ്സ്റ്റന്‍സസ് ആക്ട് പ്രകാരം…

Read More

കൊല്ലം ചിതറയിൽ യുവതിക്ക് ക്രൂരമർദനം; ഭർത്താവ് അറസ്റ്റിൽ

  കൊല്ലം ചിതറയിൽ യുവതിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. പ്രവാസിയായ അൻസിലാണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യ സുബിനയെയാണ് കഴിഞ്ഞ ദിവസം രാത്രി അകാരണമായി മർദിച്ചത്. സുബിനയെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു സുബിനയുടെ വസ്ത്രങ്ങൾ വലിച്ചുകീറുകയും നിലത്ത് തള്ളിയിട്ട് മർദിക്കുകയുമായിരുന്നു. കുട്ടികളുടെ കരച്ചിൽ കേട്ട് ബന്ധുക്കളെത്തി അൻസിലിനെ തടയാൻ ശ്രമിച്ചെങ്കിലും ഇയാൾ മർദനം തുടരുകയായിരുന്നു. ഇതിനിടെ സുബിന അടുത്ത ബന്ധുവിന്റെ വീട്ടിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പാണ് അൻസിൽ നാട്ടിലെത്തിയത്. യുവതിയുടെ പരാതിയിൽ ഇയാൾക്കെതിരെ…

Read More

കെ സുരേന്ദ്രന് വീണ്ടും ക്രൈംബ്രാഞ്ചിന്റെ നോട്ടീസ്; മൊബൈൽ ഫോൺ ഹാജരാക്കണം

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴയുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രന് വീണ്ടും ക്രൈംബ്രാഞ്ചിന്റെ നോട്ടീസ്. മൊബൈൽ ഫോൺ പരിശോധനക്ക് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് അന്വേഷണ സംഘം നോട്ടീസ് നൽകിയത്. നേരത്തെ സുരേന്ദ്രൻ നൽകിയ മൊഴികളിൽ ഭൂരിഭാഗവും കളവാണെന്നും കണ്ടെത്തിയിട്ടുണ്ട് കേസിലെ നിർണായക തെളിവായ മൊബൈൽ ഫോൺ നഷ്ടപ്പെട്ടുവെന്നായിരുന്നു സുരേന്ദ്രന്റെ മൊഴി. എന്നാൽ ഈ ഫോൺ ഇപ്പോഴും ഉപയോഗിക്കുന്നതായി അന്വേഷണ സംഘം കണ്ടെത്തി. ഇത് പരിശോധനക്കായി ഒരാഴ്ചക്കുള്ളിൽ ഹാജരാക്കാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. നാമനിർദേശ പത്രിക പിൻവലിക്കാൻ സുന്ദര അപേക്ഷ തയ്യാറാക്കിയ കാസർകോട്ടെ ഹോട്ടലിൽ…

Read More

മാസ്ക് ധരിക്കുന്നതിൽ ഇളവ് നൽകാനാവില്ല; രണ്ടാം ഡോസ് വാക്സിൻ രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുമ്പോഴും മാസ്ക് ധരിക്കുന്നതിൽ ഇളവ് നൽകാനാകില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വ്യാപാര സ്ഥാപനങ്ങളിലും പൊതുയിടങ്ങളിലും ചിലർ മാസ്ക് ധരിക്കാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്ത് രണ്ടാം ഡോസ് വാക്സിൻ രണ്ട് മാസത്തിനുള്ളിൽ തന്നെ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഒന്നാം ഡോസ് വാക്സിനേഷൻ ഈ മാസം തന്നെ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു ആകെ 3.44 കോടി പേർ ഒന്നും രണ്ടും ഡോസ് വാക്സീൻ എടുത്തു. 24 ലക്ഷം…

Read More

സംസ്ഥാനത്ത് സംയുക്ത ട്രേഡ് യൂണിയന്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു; വാഹനങ്ങള്‍ നിരത്തിലിറങ്ങില്ല: കടകള്‍ തുറക്കില്ല

തിരുവനന്തപുരം : സംസ്ഥാനത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. സംയുക്ത ട്രേഡ് യൂണിയന്‍ സമിതിയാണ് സെപ്റ്റംബര്‍ 27 തിങ്കളാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കര്‍ഷക സമരത്തിന്റെ ഭാഗമായി വിവിധ കര്‍ഷക യൂണിയനുകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ആണ് കേരളത്തില്‍ ഹര്‍ത്താലായി ആചരിക്കുന്നത്. രാവിലെ ആറുമുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. സംസ്ഥാനത്ത് തിങ്കളാഴ്ച വാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങില്ലെന്നും, കടകളും തുറക്കില്ലെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ സമിതി വ്യക്തമാക്കി. ബിഎംഎസ് ഒഴികെയുള്ള യൂണിയനുകളെല്ലാം ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചതായി എളമരം…

Read More