മലപ്പുറം വളാഞ്ചേരിയിൽ ഒരാൾ ബ്ലാക്ക് ഫംഗസ് ബാധിച്ച് മരിച്ചു

സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ച് വീണ്ടും മരണം. മലപ്പുറം വളാഞ്ചേരി സ്വദേശി അഹമ്മദ് കുട്ടിയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരണം സംഭവിച്ചത്. ഇദ്ദേഹത്തിന് കൊവിഡ് ബാധിച്ചിരുന്നു. മഞ്ചേരി മെഡിക്കൽ കോളജിൽ കൊവിഡാനന്തര ചികിത്സയിൽ കഴിഞ്ഞപ്പോഴാണ് ബ്ലാക്ക് ഫംഗസ് ബാധിച്ചത്. തുടർന്ന് ആരോഗ്യസ്ഥിതി ഗുരുതരമായതോടെയാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.

Read More

പ്രതിശ്രുത വരനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ കെഎസ്ആര്‍ടിസി ബസിനടിയിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം

  പ്രതിശ്രുത വരനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ കെഎസ്ആര്‍ടിസി ബസിനടിയിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം. മാമ്മൂട് വളവുകുഴി കരിങ്ങണാമറ്റം വീട്ടില്‍ സണ്ണിയുടെയും ബിജിയുടെയും മകള്‍ സുബി ജോസഫ് (25) ആണ് മരിച്ചത്. വാഴൂര്‍ റോഡില്‍ പൂവത്തുംമൂടിനു സമീപം ചൊവ്വാഴ്ച വൈകീട്ട് 5.30ഓടെയാണ് സംഭവം. സണ്ണിയുടേയും ബിജിയുടേയും ഏകമകളാണ് സുബി. ബൈക്ക് ഓടിച്ചിരുന്ന യുവാവിന് പരിക്കില്ല. കറുകച്ചാല്‍ ഭാഗത്തുനിന്ന് ചങ്ങനാശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന ബൈക്ക് അതേ ദിശയില്‍ സഞ്ചരിക്കുന്ന കെഎസ്ആര്‍ടിസി ബസിനെ ഓവര്‍ടേക്കു ചെയ്യുന്നതിനിടെ ബൈക്കിന്റെ ഹാന്‍ഡിലില്‍ തട്ടി. നിയന്ത്രണംവിട്ട…

Read More

മുസ്ലിം ലീഗ് സമാന്തര കമ്മിറ്റി: തളിപ്പറമ്പിൽ പത്ത് നേതാക്കൾക്ക് സസ്‌പെൻഷൻ

  കണ്ണൂർ തളിപറമ്പിൽ മുസ്ലിം ലീഗിന് സമാന്തര കമ്മിറ്റിയുണ്ടാക്കിയ സംഭവത്തിൽ മുഹമ്മദ് അള്ളാം വിഭാഗത്തിലെ അഞ്ച് പേരെയും ജില്ലാ കമ്മിറ്റി ഓഫീസിൽ കയറി നേതാക്കളെ പൂട്ടിയിട്ട സംഭവത്തിൽ പി കെ സുബൈർ വിഭാഗത്തിലെ അഞ്ച് പേരെയും സസ്‌പെൻഡ് ചെയ്തു വിഭാഗീയ പ്രവർത്തനത്തിന് നേതൃത്വം നൽകിയ മുഹമ്മദിനോടും സുബൈറിനോടും പാർട്ടി വിശദീകരണം ചോദിച്ചു. പാർട്ടി രഹസ്യം ചോർത്തി നൽകുന്നവരെ കണ്ടെത്താൻ രണ്ടംഗ കമ്മീഷനെയും നിയോഗിച്ചിട്ടുണ്ട്.

Read More

മൊഴികളിൽ വസ്തുതാവിരുദ്ധം: മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രനെ വീണ്ടും ചോദ്യം ചെയ്യും

  മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ ക്രൈം ബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. നേരത്തെ നടത്തിയ ചോദ്യം ചെയ്യലിൽ കെ സുരേന്ദ്രൻ നൽകിയ മൊഴികൾ വസ്തുതാ വിരുദ്ധമാണെന്ന വിലയിരുത്തലിലാണ് ക്രൈംബ്രാഞ്ച് വീണ്ടും നടപടിക്ക് ഒരുങ്ങുന്നത്. ഇക്കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് ബിഎസ്പി സ്ഥാനാർഥിയായിരുന്ന കെ.സുന്ദരയ്ക്ക് പണം നൽകി പത്രിക പിൻവലിപ്പിച്ചെന്നാണ് പരാതിയിലാണ് നടപടി. നേരത്തെ സുരേന്ദ്രനെ സെപ്റ്റംബർ 16ന് ചോദ്യം ചെയ്തിരുന്നു. കേസ് കെട്ടിച്ചമച്ചതാണെന്നും കെ സുന്ദരയെ തനിക്ക് അറിയില്ലെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു….

Read More

ഒരുതരത്തിലും ഉപയോഗിക്കാൻ പാടില്ലാത്ത പദം: പാലാ ബിഷപിനെതിരെ വീണ്ടും മുഖ്യമന്ത്രി

  നാർകോട്ടിക് ജിഹാദ് പരാമർശം ഒരുതരത്തിലും ഉപയോഗിക്കാൻ പാടില്ലാത്തതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലൗ ജിഹാദ് കേരളത്തിലില്ലെന്ന് വ്യക്തമാക്കിയത് കേന്ദ്രസർക്കാരാണ്. വസ്തുതാപരമായി കാര്യങ്ങൾ മനസ്സിലാക്കി വേണം പൊതുസമൂഹത്തിൽ അവതരിപ്പിക്കാൻ. ഒരുതരത്തിലും ഉപയോഗിക്കാൻ പാടില്ലാത്ത പദമാണ് നാർകോട്ടിക് ജിഹാദ്. ഇത്തരം പ്രസ്താവന നിർഭാഗ്യകരമാണ്. ഉന്നതസ്ഥാനത്ത് ഇരിക്കുന്നവർക്ക് യോജിച്ചതല്ല ആ പ്രസ്താവന. പൊതുസമൂഹം ആ പ്രസ്താവനക്കൊപ്പം അല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളം മതനിരപേക്ഷതയുടെ വിളനിലമാണ്. അതിനെ തകർക്കാൻ ഏത് കേന്ദ്രത്തിൽ നിന്ന് ശ്രമമുണ്ടായാലും നമ്മുടെ നാട് അതിനെ ചെറുക്കും. നാടിനെ…

Read More

കോഴിക്കോട് കുതിരവട്ടത്ത് സ്പായുടെ മറവിൽ പെൺവാണിഭം

  കോഴിക്കോട് കുതിരവട്ടത്ത് സ്പായുടെ മറവിൽ പെൺവാണിഭം . രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്ന് സ്ത്രീകളെ രക്ഷപ്പെടുത്തി. ഒളിവിൽ പോയ സ്പാ ഉടമകൾക്കായി പൊലിസ് തിരച്ചിൽ ഊർജിതമാക്കി. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന് തൊട്ടടുത്തുളള നാച്ചുറൽ വെൽനെസ് സ്പായിലായിരുന്നു പോലീസ് റെയ്ഡ് . കഴിഞ്ഞ ഏതാനും മാസങ്ങളായി സ്പാ കേന്ദ്രീകരിച്ച് അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്നതായി പൊലിസ് പറഞ്ഞു. കേന്ദ്രത്തിലുണ്ടായിരുന്ന ആലപ്പുഴ, വയനാട്, പാലക്കാട് സ്വദേശികളായ സ്ത്രീകളെ രക്ഷപ്പെടുത്തി പുനരധിവാസ കേന്ദ്രത്തിലേയ്ക്ക് മാറ്റി. സ്പായുടെ മാനേജറായ മാനന്തവാടി സ്വദേശി…

Read More

വാക്‌സിനേഷന്‍ സ്വീകരിച്ച ആളുകളെ ഇനി പെട്ടെന്നു തിരിച്ചറിയാം: ക്യുആര്‍ കോഡുകള്‍ വരുന്നു

മുംബൈ: പൂര്‍ണമായും വാക്‌സിനേഷന്‍ സ്വീകരിച്ച ജനങ്ങളെ തിരിച്ചറിയാന്‍ കെട്ടിടങ്ങളില്‍ ക്യുആര്‍ കോഡുകളുള്ള ലോഗോ സ്ഥാപിക്കാനൊരുങ്ങി മുംബൈ. മന്ത്രി ആദിത്യ താക്കറെയും ബിഎംസിയും ചേര്‍ന്നാണ് ലോഗോ ഡിസൈന്‍ ചെയ്തത്. മുംബൈ ഡിഎംസി, അഡീഷണൽ മുനിസിപ്പൽ കമ്മീഷണർ സുരേഷ് കാക്കനി, കളക്ടർ നിധി ചൗധരി എന്നിവർ അടങ്ങിയ യോഗത്തിലാണ് മന്ത്രി തീരുമാനം അറിയിച്ചത്. ഓഫീസുകളില്‍ വാണിജ്യ സ്ഥാപനങ്ങളിലെ എല്ലാം പ്രവേശന കവാടങ്ങളിലും ക്യുആര്‍ കോഡ് സ്ഥാപിക്കണമെന്നും മന്ത്രി അറിയിച്ചു. കെട്ടിടങ്ങളിലെ താമസക്കാരും,ഓഫീസുകളിലെ ജീവനക്കാര്‍ എല്ലാം വാക്‌സിനേഷന്‍ സ്വീകരിച്ചിട്ടുണ്ടോ എന്ന് അറിയാന്‍…

Read More

കൊണ്ടോട്ടിയിൽ വൻ കഞ്ചാവ് വേട്ട: മൂന്നുപേർ പിടിയിൽ

കൊണ്ടോട്ടി: കൊണ്ടോട്ടിയിൽ വൻ കഞ്ചാവ് വേട്ട. കാറില്‍ കടത്തുകയായിരുന്ന 17 കിലോ കഞ്ചാവുമായി കൊണ്ടോട്ടി ടൗണില്‍ നിന്ന് മൂന്ന് പേര്‍ പിടിയിലായി. താമരശ്ശേരി തച്ചന്‍പൊയില്‍ അബ്ദുല്‍ ജലീല്‍ (38) കോഴിക്കോട് കൊടുവള്ളി വട്ടോളി സ്വദേശി കൂളിപൊയില്‍ ലിപിന്‍ ദാസ് (25), താമരശ്ശേരി അമ്പായത്തോട് ഇല്ലിക്കല്‍ ഷാജി (51), എന്നിവരേയാണ് കൊണ്ടോട്ടി ഡിവൈഎസ്പി കെ അഷ്‌റഫിന്റെ നേതൃത്വത്തതിലുള്ള പ്രത്യേക സംഘം പിടികൂടിയത്. പിടികൂടിയ കഞ്ചാവിന് വിപണിയിൽ പത്ത് ലക്ഷം രൂപയോളം വിലവരുമെന്നും കഞ്ചാവ് വിദേശത്തേക്ക് കടത്താനായിരുന്നു പ്രതികളുടെ ശ്രമമെന്നും…

Read More

കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ തത്കാലം അനുവദിക്കേണ്ടതില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഉടനെ അനുവദിക്കേണ്ടതില്ലെന്ന് വ്യോമയാന മന്ത്രാലയം. രണ്ട് മാസത്തിന് ശേഷം മാത്രമേ ഇനി ഇക്കാര്യം പരിഗണിക്കൂ. കഴിഞ്ഞ വര്‍ഷം കരിപ്പൂരിലുണ്ടായ എയര്‍ ഇന്ത്യ വിമാന ദുരന്തം സംബന്ധിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് വിശദമായി പഠിക്കും. ഇതിനായി വ്യോമയാന സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഈയടുത്താണ് കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നത് ഗള്‍ഫ് പ്രവാസികളുടെ പ്രധാന ഹബ് ആയ കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്താത്തത് വലിയ പ്രതിസന്ധിയാണ് യാത്രക്കാര്‍ക്കുണ്ടാക്കുന്നത്. ഇതുകാരണം തിരക്ക് വര്‍ധിക്കുകയും ടിക്കറ്റ്…

Read More

കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ തത്കാലം അനുവദിക്കേണ്ടതില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഉടനെ അനുവദിക്കേണ്ടതില്ലെന്ന് വ്യോമയാന മന്ത്രാലയം. രണ്ട് മാസത്തിന് ശേഷം മാത്രമേ ഇനി ഇക്കാര്യം പരിഗണിക്കൂ. കഴിഞ്ഞ വര്‍ഷം കരിപ്പൂരിലുണ്ടായ എയര്‍ ഇന്ത്യ വിമാന ദുരന്തം സംബന്ധിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് വിശദമായി പഠിക്കും. ഇതിനായി വ്യോമയാന സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഈയടുത്താണ് കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നത് ഗള്‍ഫ് പ്രവാസികളുടെ പ്രധാന ഹബ് ആയ കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്താത്തത് വലിയ പ്രതിസന്ധിയാണ് യാത്രക്കാര്‍ക്കുണ്ടാക്കുന്നത്. ഇതുകാരണം തിരക്ക് വര്‍ധിക്കുകയും ടിക്കറ്റ്…

Read More