കൊണ്ടോട്ടി: കൊണ്ടോട്ടിയിൽ വൻ കഞ്ചാവ് വേട്ട. കാറില്‍ കടത്തുകയായിരുന്ന 17 കിലോ കഞ്ചാവുമായി കൊണ്ടോട്ടി ടൗണില്‍ നിന്ന് മൂന്ന് പേര്‍ പിടിയിലായി. താമരശ്ശേരി തച്ചന്‍പൊയില്‍ അബ്ദുല്‍ ജലീല്‍ (38) കോഴിക്കോട് കൊടുവള്ളി വട്ടോളി സ്വദേശി കൂളിപൊയില്‍ ലിപിന്‍ ദാസ് (25), താമരശ്ശേരി അമ്പായത്തോട് ഇല്ലിക്കല്‍ ഷാജി (51), എന്നിവരേയാണ് കൊണ്ടോട്ടി ഡിവൈഎസ്പി കെ അഷ്‌റഫിന്റെ നേതൃത്വത്തതിലുള്ള പ്രത്യേക സംഘം പിടികൂടിയത്. പിടികൂടിയ കഞ്ചാവിന് വിപണിയിൽ പത്ത് ലക്ഷം രൂപയോളം വിലവരുമെന്നും കഞ്ചാവ് വിദേശത്തേക്ക് കടത്താനായിരുന്നു പ്രതികളുടെ ശ്രമമെന്നും പോലീസ് പറഞ്ഞു.
രാമനാട്ടുകര സ്വര്‍ണക്കടത്ത് കവര്‍ച്ചാ കേസുമായി ബന്ധപ്പെട്ട ചില പ്രതികള്‍ക്ക് മയക്കുമരുന്ന് കടത്തുമായി ബന്ധമുള്ളതായി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ കൊടുവള്ളി കേന്ദ്രീകരിച്ച് വിദേശേത്തേക്ക് മയക്കുമരുന്ന് കയറ്റി അയക്കുന്ന സംഘത്തെക്കുറിച്ച് സൂചന ലഭിക്കുകയായിരുന്നു. കാരിയര്‍മാരെ ഉപയോഗിച്ച് വിദേശത്തേക്ക് മയക്കുമരുന്നും തിരിച്ച് സ്വര്‍ണവും കടത്തിയിരുന്നതായി അധികൃതർക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.