Headlines

“കൈവിട്ടുപോകുമെന്ന് കരുതിയതല്ല”; മാപ്പപേക്ഷയുമായി സെയ്തലവി

ഓണം ബംബറിലെ ആദ്യ വിജയി സെയ്തലവി, തന്റെ ഭാഗത്തു നിന്നുണ്ടായ തെറ്റിന് മാപപേക്ഷയുമായി രംഗത്ത്. ലോട്ടറിയടിച്ചെന്ന വിവരം ഇത്രവലിയ പ്രശ്‌നമായി മാറുമെന്ന് അറിയുമായിരുന്നില്ലെന്നാണ് സെയ്തലവി വീഡിയോവിൽ പറഞ്ഞത്. ഓണം ബംബർ അടിച്ചുവെന്നവകാശപ്പെട്ടു കൊണ്ടാണ് വയനാട് സ്വദേശിയായ സെയ്തലവി മാധ്യമങ്ങളിൽ നിറഞ്ഞത്. എന്നാൽ വൈകീട്ടോടെ യഥാർഥ വിജയിയെ കണ്ടെത്തിയതോടെ ഓണം ബംബറിനേക്കാൾ വലിയ ട്വിസ്റ്റായിരുന്നു സംഭവിച്ചത്. കൊച്ചി മരട് സ്വദേശിക്കാണ് ബംബറടിച്ചതെന്ന വിവരം പുറത്തുവരുന്നതുവരെ സെയ്തലവിയായിരുന്നു വാർത്താതാരം. കൊച്ചി മരട് സ്വദേശിയായ ഓട്ടോ ഡ്രൈവറായ ജയപാലനാണ് ഒന്നാം സമ്മാനം…

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 1.19 ലക്ഷം സാമ്പിളുകൾ; ഇനി ചികിത്സയിലുള്ളത് 1.61 ലക്ഷം പേർ

  സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 19,702 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1911, കൊല്ലം 1572, പത്തനംതിട്ട 1043, ആലപ്പുഴ 1270, കോട്ടയം 1236, ഇടുക്കി 815, എറണാകുളം 2000, തൃശൂർ 2386, പാലക്കാട് 1387, മലപ്പുറം 1572, കോഴിക്കോട് 2050, വയനാട് 932, കണ്ണൂർ 1253, കാസർഗോഡ് 275 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,61,026 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 43,73,966 പേർ ഇതുവരെ കൊവിഡിൽ നിന്നും മുക്തി നേടി. കഴിഞ്ഞ…

Read More

ആലുവയിൽ യുവതിയെ ബസിൽ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

  ആലുവയിൽ യുവതിയെ ബസിൽ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കുട്ടമശ്ശേരി ചെറുപറമ്പിൽ വീട്ടിൽ ലുഖ്മാൻ(36)ആണ് ആലുവ പോലീസിന്റെ പിടിയിലായത്. കൊവിഡ് വാക്‌സിനെടുത്ത് വീട്ടിലേക്ക് പോകുകയായിരുന്ന യുവതിക്ക് നേരെയാണ് പീഡനശ്രമം നടന്നത് പിന്നാലെ ഇയാൾ ദേശത്ത് ഇറങ്ങുകയും എയർപോർട്ട് ഭാഗത്തേക്ക് ടാക്‌സി കാറിൽ കയറി പോകുകയുമായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് മാർക്കറ്റിൽ നിന്ന് ഇയാളെ പിടികൂടിയത്. ആലുവ മാർക്കറ്റിൽ പോത്തുകളെ വിതരണം ചെയ്യുന്നയാളാണ് ലുഖ്മാൻ

Read More

കേരളത്തില്‍ ഇന്ന് 19,675 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 19,675 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2792, തിരുവനന്തപുരം 2313, തൃശൂര്‍ 2266, കോഴിക്കോട് 1753, കോട്ടയം 1682, മലപ്പുറം 1298, ആലപ്പുഴ 1256, കൊല്ലം 1225, പാലക്കാട് 1135, പത്തനംതിട്ട 1011, കണ്ണൂര്‍ 967, ഇടുക്കി 927, വയനാട് 738, കാസര്‍ഗോഡ് 312 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,19,594 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 422 തദ്ദേശ…

Read More

പ്ലസ് വണ്‍ ആദ്യ ആലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു; പ്രവേശന നടപടിക്ക് നാളെ മുതല്‍ തുടക്കം

  തിരുവനന്തപുരം: പ്ലസ് വണ്‍ ആദ്യ ആലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു. പ്രവേശന നടപടിക്ക് നാളെ മുതല്‍ തുടക്കമാകും. അതിനിടെ, വെബ്‌സൈറ്റില്‍ തകരാറുണ്ടെന്നും പ്രവേശിക്കാനാകുന്നില്ലെന്നും വിദ്യാര്‍ഥികള്‍ പരാതി ഉന്നയിച്ചു.

Read More

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു; യാത്രക്കാർ ഇറങ്ങിയോടി

  തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. സ്വദേശാഭിമാനി ടൗൺ ഹാളിന് സമീപം കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. യാത്രക്കാർ ഇറങ്ങിയോടിയതിനാൽ വലിയ ദുരന്തം വഴിമാറി. പുതിയതുറ ജോയുടെ കാറാണ് കത്തിയത്. ഇദ്ദേഹത്തിന്റെ സുഹൃത്തും അപകടസമയത്ത് കാറിലുണ്ടായിരുന്നു കാറിന്റെ എസി തകരാറാണ് തീപിടിക്കാൻ കാരണമെന്ന് സംശയിക്കുന്നു. എ സി തകരാർ വർക്ക് ഷോപ്പിൽ കാണിച്ച് പരിഹരിച്ചതിന് ശേഷമാണ് ഇവർ യാത്ര തിരിച്ചത്. ടൗൺ ഹൗളിന് സമീപത്ത് എത്തിയപ്പോൾ കാറിൽ നിന്ന് തീയും പുകയും ഉയരുകയും ഇവർ ഇറങ്ങിയോടുകയുമായിരുന്നു….

Read More

പോലീസുദ്യോഗസ്ഥർക്ക് ലഹരിമരുന്ന് മാഫിയയുമായി ബന്ധം; വെട്ടിലാക്കി ഇന്റലിജൻസ് റിപ്പോർട്ട്

  തിരുവനന്തപുരത്തെ ഡിസ്ട്രിക്ട് ആന്റി നാർകോട്ടിക് സ്‌പെഷ്യൽ ഫോഴ്‌സിന്റെ(ഡൻസാഫ്) പ്രവർത്തനം മരവിപ്പിച്ചു. പ്രത്യേക സംഘത്തിലെ പോലീസ് ഉദ്യോഗസ്ഥർക്ക് മയക്കുമരുന്ന് മാഫിയയുമായും ഗുണ്ടാസംഘങ്ങളുമായും ബന്ധമുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് നടപടി. അടുത്തിടെ ഡൻസാഫ് പിടികൂടിയ ചില കേസുകളിൽ ഒത്തുകളി നടന്നതായി സ്‌പെഷ്യൽ ബ്രാഞ്ച് സംശയം പ്രകടിപ്പിച്ചിരുന്നു. ലഹരിമരുന്ന് പിടികൂടുന്ന കേസുകൾ വാഹനങ്ങൾ കസ്റ്റഡിയിലെടുക്കാത്തത് സംശയത്തിനിടയാക്കിയിരുന്നു. കേസുകൾ പിടിക്കുന്നതായി വരുത്തി തീർക്കാൻ റോഡരികിൽ കഞ്ചാവ് പൊതികൾ ഉപേക്ഷിച്ച് ഇത് പിടിച്ചെടുക്കുന്ന സംഭവങ്ങളുമുണ്ടായി ഇന്റലിജൻസ് ഇതിന് പിന്നാലെയാണ് പ്രത്യേക അന്വേഷണം നടത്തിയത്….

Read More

കരിപ്പൂരിൽ വൻ മയക്കുമരുന്ന് വേട്ട; 25 കോടി രൂപയുടെ ഹെറോയിനുമായി സാംബിയൻ യുവതി പിടിയിൽ

  കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരിമരുന്ന് വേട്ട. 25 കോടി രൂപയുടെ ഹെറോയിനുമായി ആഫ്രിക്കൻ യുവതി പിടിയിലായി. സാംബിയ സ്വദേശി ബിഷാലെ തോപ്പോയാണ് പിടിയിലായത്. അഞ്ച് കിലോ ഹെറോയിൻ ഇവരിൽ നിന്ന് പിടിച്ചെടുത്തു കെനിയയിലെ നെയ്‌റോബിയിൽ നിന്നാണ് യുവതി യാത്ര ആരംഭിച്ചതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ബുധനാഴ്ച പുലർച്ചെ ദോഹ വഴിയുള്ള ഖത്തർ എയർവേയ്‌സ് വിമാനത്തിലാണ് ഇവർ കരിപ്പൂരിലെത്തിയത്. എന്നാൽ ആർക്ക് കൈമാറാനാണ് ഹെറോയിൻ എത്തിച്ചതെന്ന വിവരം ഇതുവരെ വ്യക്തമല്ല.

Read More

പത്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റിന്റെ കണക്കുകൾ മൂന്ന് മാസത്തിനകം ഓഡിറ്റ് ചെയ്യണമെന്ന് സുപ്രീം കോടതി

  പ്രത്യേക ഓഡിറ്റിൽ നിന്ന് ഒഴിവാക്കണമെന്ന പത്മനാഭ സ്വാമി ക്ഷേത്രം ട്രസ്റ്റിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. ക്ഷേത്രത്തിന്റെയും ട്രസ്റ്റിന്റെയും പ്രത്യേക ഓഡിറ്റ് മൂന്ന് മാസത്തിനകം പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. പത്മനാഭസ്വാമി ക്ഷേത്ര ഭരണസമിതിയുടെ നിയന്ത്രണത്തിലല്ല തങ്ങളെന്ന് നിർദേശിക്കണമെന്ന ട്രസ്റ്റിന്റെ ആവശ്യം ഓഡിറ്റിന് ശേഷം പരിഗണിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി പത്മനാഭവസ്വാമി ക്ഷേത്രത്തിന്റെയും ട്രസ്റ്റിന്റെയും കഴിഞ്ഞ 25 വർഷത്തെ വരവുചെലവ് കണക്കുകൾ വിശ്വാസയോഗ്യമായ സ്ഥാപനത്തെ കൊണ്ട് ഓഡിറ്റ് ചെയ്യാൻ 2020ൽ സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഇതിന്റെ…

Read More

ചെങ്ങറ സമരനായകൻ ളാഹ ഗോപാലൻ അന്തരിച്ചു

  ചെങ്ങറ സമരനായകൻ ളാഹ ഗോപാലൻ അന്തരിച്ചു. 72 വയസ്സായിരുന്നു. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. കഴിഞ്ഞ ഏറെക്കാലമായി ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് പൊതുരംഗത്ത് നിന്നും ഭൂസമര പ്രതിഷേധരംഗത്ത് നിന്നും പരിപൂർണമായി വിട്ടുനിൽക്കുകയായിരുന്നു കഴിഞ്ഞ മാസം 21ാം തീയതിയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. തുടർന്ന് ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് കൊവിഡ് ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. ആദിവാസി വിഷയങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ സമരപരിപാടികൾ ദേശീയശ്രദ്ധ തന്നെ ആകർഷിച്ചിരുന്നു.

Read More