എറണാകുളം ഉദയംപേരൂരിൽ വീട്ടമ്മക്ക് ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചു

എറണാകുളത്ത് ബ്ലാക്ക് ഫംഗസ് ബാധ റിപ്പോർട്ട് ചെയ്തു. ഉദയംപേരൂർ സ്വദേശിനിയായ വീട്ടമ്മക്കാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്. കൊവിഡിന് പിന്നാലെയാണ് ബ്ലാക്ക് ഫംഗസ് ബാധ. വീട്ടമ്മയും ഭർത്താവും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് മുഖത്തെ തൊലിയിൽ എവിടെയെങ്കിലും ചെറിയ മാറ്റങ്ങൾ, തൊടുന്നത് അറിയാതിരിക്കുക തുടങ്ങിയവയാണ് ബ്ലാക്ക് ഫംഗസിന്റെ പ്രധാന ലക്ഷണങ്ങൾ. മുഖത്തിന്റെ ഏതെങ്കിലും ഒരു വശത്ത് കഠിനമായ വേദനയുമുണ്ടാകും. കണ്ണിന്റെ ചലനത്തെയും കാഴ്ചയെയും ബാധിക്കുന്ന അസ്വസ്ഥതകളും ഇതിന്റെ ഭാഗമാണ്.

Read More

പാലക്കാട് മദ്യപിച്ചെത്തി വഴക്കിട്ട മകനെ പിതാവ് അടിച്ചു കൊലപ്പെടുത്തി

  പാലക്കാട് ചിറ്റിലഞ്ചേരിയിൽ മകനെ പിതാവ് അടിച്ചു കൊന്നു. പാട്ട സ്വദേശി രതീഷാണ് കൊല്ലപ്പെട്ടത്. പിതാവ് ബാലനെ പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാത്രിയാണ് രതീഷ് കൊല്ലപ്പെട്ടത്. ഇയാൾ കൊവിഡ് പോസിറ്റീവായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ആശുപത്രിയിൽ നിന്ന് മദ്യപിച്ചാണ് രതീഷ് വീട്ടിലെത്തിയത്. മദ്യപിച്ചെത്തിയ രതീഷ് അച്ഛനുമായി വഴക്കിടുകയും ബാലൻ മുളവടി കൊണ്ട് മകനെ മർദിക്കുകയുമായിരുന്നു. കൊലപ്പെടുത്താൻ ഉദ്ദേശിച്ചല്ല മർദിച്ചതെന്ന് ബാലൻ പറഞ്ഞു. കൊല്ലപ്പെട്ട രതീഷ് നേരത്തെ ചില കേസുകളിൽ പ്രതിയാണ്

Read More

സാഹചര്യം അനുകൂലം: സംസ്ഥാനത്ത് തീയറ്ററുകൾ തുറക്കുന്നത് അടുത്ത ഘട്ടത്തിൽ തീരുമാനിക്കുമെന്ന് മന്ത്രി

  സംസ്ഥാനത്ത് തീയറ്ററുകളും ഓഡിറ്റോറിയങ്ങളും തുറക്കുന്ന കാര്യത്തിൽ തീരമാനം അടുത്ത ഘട്ടത്തിലെന്ന് മന്ത്രി സജി ചെറിയാൻ. സാഹചര്യം അനുകൂലമാണ്. ടിപിആർ കുറഞ്ഞു കൊണ്ടിരിക്കുന്നത് ആശ്വാസകരമാണ്. എത്രയും വേഗത്തിൽ തന്നെ തീരുമാനമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു ടിപിആർ പത്ത് ശതമാനത്തിൽ താഴെ എത്തിയാൽ തീയറ്ററുകൾ തുറക്കാമെന്ന് സർക്കാർ നേരത്തെ പറഞ്ഞിരുന്നു. പൂജ അവധിയോടനുബന്ധിച്ച് തീയറ്ററുകൾ തുറക്കാമെന്ന ഉറപ്പാണ് മുമ്പ് നടന്ന ചർച്ചയിൽ സർക്കാർ നൽകിയത്. ആദ്യ ഘട്ടത്തിൽ അമ്പത് ശതമാനം സീറ്റിംഗ് പ്രകാരമാകും തീയറ്ററുകൾ തുറന്നു പ്രവർത്തിക്കുക. നാല് ഷോകൾ…

Read More

ജയിൽ ഉദ്യോഗസ്ഥരുടെ ഒത്താശ; വിയ്യൂരിൽ പ്രതികൾ സൂപ്രണ്ടിന്റെ ഓഫീസിലിരുന്നും ഫോൺ വിളി നടത്തി

  വിയ്യൂർ സെൻട്രൽ ജയിലിൽ പ്രതികൾക്ക് ഫോൺ ഉപയോഗിക്കുന്നതിൽ ഉദ്യോഗസ്ഥർ സഹായം ചെയ്തു നൽകിയതായി കണ്ടെത്തൽ. സൂപ്രണ്ടിന്റെ ഓഫീസിലിരുന്ന് പ്രതികൾ ഫോൺ വിളിച്ചതായി കണ്ടെത്തി. ഉത്തരമേഖല ജയിൽ ഡിഐജിയുടെ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. ജയിൽ സൂപ്രണ്ട് എ ജി സുരേഷ് ഉൾപ്പെടെയുള്ളവരാണ് ഫോൺ വിളിക്ക് ഒത്താശ ചെയ്തത്. ടിപി കേസ് പ്രതി കൊടി സുനിയുടെ ഫോൺ ദുരുപയോഗവും സ്ഥിരീകരിച്ചിട്ടുണ്ട്. സുപ്രണ്ട് എ ജി സുരേഷിനെതിരെ നടപടി ആവശ്യപ്പെട്ടാണ് റിപ്പോർട്ട് കൈമാറിയത്. ജയിൽ മേധാവി ഷേക് ദർവേഷ് സാഹേബിന് റിപ്പോർട്ട്…

Read More

കെ റെയിൽ പദ്ധതി അപ്രായോഗികം, കേരളത്തെ കീറിമുറിക്കുമെന്നും യുഡിഎഫ് ഉപസമിതി റിപ്പോർട്ട്

  കെ റെയിൽ പദ്ധതിക്കെതിരെ യുഡിഎഫ്. പരിസ്ഥിതിക്ക് വൻ ദോഷം ഉണ്ടാക്കുന്ന പദ്ധതി കേരളത്തെ നെടുകെ മുറിക്കുമെന്ന് യുഡിഎഫ് ഉപസമിതി ആരോപിക്കുന്നു. എംകെ മുനീർ അധ്യക്ഷനായ സമിതിയാണ് യുഡിഎഫ് നേതൃത്വത്തിന് റിപ്പോർട്ട് നൽകിയത്. ഇത് വ്യാഴാഴ്ച ചേരുന്ന യുഡിഎഫ് യോഗം ചർച്ച ചെയ്യും ഒരു കാലത്തും ലാഭത്തിലെത്താത്ത, സംസ്ഥാനത്തിന് വൻബാധ്യതയും കേരളത്തിന്റെ പരിസ്ഥിതിയെ തകർക്കുന്നതുമായ പദ്ധതിയെന്നാണ് യുഡിഎഫ് ഉപസമിതി ഇതിനെ വിലയിരുത്തുന്നത്. അതിവേഗം സഞ്ചരിക്കാൻ നിരപ്പായ സ്ഥലത്ത് നാല് മീറ്ററും ചതുപ്പിൽ പത്ത് മീറ്ററും ഉയരത്തിൽ മണ്ണിട്ട്…

Read More

ആലപ്പുഴയിൽ ദമ്പതികളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

  ആലപ്പുഴയിൽ ദമ്പതികളെ വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മാരാരിക്കുളം തെക്കുപഞ്ചായത്ത് പാട്ടുകുളം കോളനിയിൽ രജികുമാർ(47), ഭാര്യ അജിത(42) എന്നിവരാണ് മരിച്ചത്. ഫോർവീലർ വർക്ക് ഷോപ്പ് ജീവനക്കാരനായ രജിമോനെയും അജിതയെയും ഇന്നലെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത് അയൽവാസികളായ സ്ത്രീകൾ അജിതയെ കാണാൻ വീട്ടിലെത്തി വിളിച്ചപ്പോൾ വീട് അകത്ത് നിന്ന് പൂട്ടിയതായാണ് കണ്ടത്. തുടർന്ന് ഇവർ മറ്റുള്ളവരെ വിവരം അറിയിക്കുകയും വീട് പരിശോധിക്കുകയുമായിരുന്നു. തുടർന്നാണ് വീടിന്റെ രണ്ട് മുറികളിലായി ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടത്.

Read More

ആലപ്പുഴയിൽ കൊവിഡ് ഡ്യൂട്ടി കഴിഞ്ഞുവന്ന ആരോഗ്യ പ്രവർത്തകയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

  ആലപ്പുഴയിൽ ആരോഗ്യ പ്രവർത്തകയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. തൃക്കുന്നപ്പുഴ പാനൂരിന് സമീപത്താണ് സംഭവം. കൊവിഡ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങി വന്ന ആരോഗ്യപ്രവർത്തകയെയാണ് ഇന്നലെ അർധരാത്രിയോടെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലെ ജീവനക്കാരിക്ക് നേരെയാണ് അതിക്രമം നടന്നത്. ബൈക്കിലെത്തിയ രണ്ട് പേർ രാത്രിയിൽ കടന്നുപിടിക്കുകയും തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുകയുമായിരുന്നു. ഈ സമയം ഇവിടെയെത്തിയ പോലീസ് പട്രോളിംഗ് വണ്ടി കണ്ടതോടെ അക്രമികൾ രക്ഷപ്പെട്ടു. പ്രതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിൽ ആരോഗ്യപ്രവർത്തകക്ക് നിസാര പരുക്കുകളും സംഭവിച്ചിട്ടുണ്ട്.

Read More

സ്​​കൂ​ള്‍ തു​റ​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി: വി​ദ്യാ​ഭ്യാ​സ -ആ​രോ​ഗ്യ വ​കു​പ്പു​ക​ളു​ടെ സം​യു​ക്ത​യോ​ഗം വ്യാ​ഴാ​ഴ്​​ച

തി​രു​വ​ന​ന്ത​പു​രം: ന​വം​ബ​ര്‍ ഒ​ന്നി​ന്​ സ്​​കൂ​ള്‍ തു​റ​ക്കു​ന്ന​തുമായി ബന്ധപ്പെട്ടിട്ടുള്ള പ​ദ്ധ​തി ത​യാ​റാ​ക്കൽ വ്യാഴാഴ്ച നടക്കും. വി​ദ്യാ​ഭ്യാ​സ -ആ​രോ​ഗ്യ വ​കു​പ്പു​ക​ളു​ടെ സം​യു​ക്ത​യോ​ഗമാണ് വ്യാ​ഴാ​ഴ്​​ച ചേരുന്നത്. സം​സ്ഥാ​ന സി​ല​ബ​സി​ലു​ള്ള സ​ര്‍​ക്കാ​ര്‍, എ​യ്​​ഡ​ഡ്, അ​ണ്‍ എ​യ്​​ഡ​ഡ്​ സ്​​കൂ​ളു​ക​ള്‍​ക്കും സം​സ്ഥാ​ന​ത്ത്​ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സി.​ബി.​എ​സ്.​ഇ, ഐ.​സി.​എ​സ്.​ഇ സി​ല​ബ​സി​ലു​ള്ള സ്​​കൂ​ളു​ക​ള്‍​ക്കും ബാ​ധ​ക​മാ​യ രീ​തി​യി​ലു​ള്ള പൊ​തു​മാ​ര്‍​ഗ രേ​ഖയാകും​ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക്കു​ക. മ​ന്ത്രി​മാ​രാ​യ വി. ​ശി​വ​ന്‍​കു​ട്ടി, വീ​ണ ജോ​ര്‍​ജ്​ എ​ന്നി​വ​രു​ടെ ​സാ​ന്നി​ധ്യ​ത്തി​ല്‍ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ല്‍ ര​ണ്ട്​ വ​കു​പ്പു​ക​ളി​ലെ​യും ഉ​ന്ന​ത ഉദ്യോ​ഗ​സ്ഥ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ പങ്കെടുക്കും. ര​ണ്ട്​ വ​കു​പ്പു​ക​ളു​ടെ​യും നി​ര്‍​ദേ​ശം പ​രി​ഗ​ണി​ച്ച്‌​…

Read More

സന്തോഷ് ട്രോഫി ഫൈനല്‍ മഞ്ചേരിയില്‍

തിരുവനന്തപുരം: സന്തോഷ് ട്രോഫി ഫൈനല്‍ ഇത്തവണ മഞ്ചേരിയില്‍. മഞ്ചേരി, പയ്യനാട് സ്റ്റേഡിയത്തിലായിരിക്കും മത്സരം നടക്കുകയെന്ന് കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍ അറിയിച്ചു. കേരള യുനൈറ്റഡ് എഫ് സിയുടെ ഹോം ഗ്രൗണ്ടാണിത്. ടൂര്‍ണമെന്റിന്റെ മത്സരക്രമത്തില്‍ വൈകാതെ തീരുമാനമെടുക്കും.

Read More

സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷന്‍ 90 ശതമാനത്തിലെത്തി; അഞ്ച് ജില്ലകളില്‍ 100 ശതമാനത്തിനടുത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷന്‍ 90 ശതമാനത്തില്‍ എത്തിയെന്ന് സംസ്ഥാന ആരോഗ്യ വകുപ്പു മന്ത്രി വീണ ജോര്‍ജ്. 90 ശതമാനം പേരും ആദ്യ ഡോസ് സ്വീകരിച്ചു. അഞ്ച് ജില്ലകളില്‍ വാക്‌സിനേഷന്‍ 100 ശതമാനത്തിനടുത്തെത്തി. കൊവിഡ് പ്രതിരോധിക്കുന്നതിലും വാക്‌സിനേഷനിലും മികച്ച പ്രകടനം കാഴ്ചവച്ച ആരോഗ്യ പ്രവര്‍ത്തകരെ മന്ത്രി അഭിനന്ദിച്ചു. സാമൂഹിക പ്രതിരോധം തീര്‍ക്കുന്നതില്‍ മികച്ച നേട്ടമാണ് കൈവരിക്കാനായത്. ആര്‍ ടി പി സി ആര്‍ പരിശോധനകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ടി പി ആര്‍ ഒഴിവാക്കിയത് വിദഗ്ധ നിര്‍ദേശത്തെ തുടര്‍ന്നാണെന്നും ആരോഗ്യ…

Read More