Headlines

സ്‌കൂളുകൾ തുറന്നാലും ക്ലാസുകൾ ഒന്നോ രണ്ടോ മണിക്കൂറുകളായി ചുരുക്കിയേക്കും

  സംസ്ഥാനത്ത് സ്‌കൂളുകൾ തുറന്നാൽ ആദ്യ ആഴ്ചകളിൽ ഒന്നോ രണ്ടോ മണിക്കൂർ മാത്രം ക്ലാസ് മതിയെന്ന് വിദ്യാഭ്യാസ വകുപ്പിന്റ ആലോചന. ക്ലാസ് തുടങ്ങിയ ശേഷമുള്ള സ്ഥിതി കൂടി വിലയിരുത്തി ഘട്ടംഘട്ടമായി സമയദൈർഘ്യം കൂട്ടാനാണ് ശ്രമം. പ്രൈമറി ക്ലാസിലെ കുട്ടികളുടെ ആരോഗ്യത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ ആശങ്ക. കുട്ടികൾ മുഴുവൻ സമയം മാസ്‌ക് ധരിക്കാനും സാധ്യത കുറവാണ്. കളിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴൊക്കെ കുട്ടികൾ സാമൂഹിക അകലം പാലിക്കാനും സാധ്യത കുറവായിരിക്കും. പ്രൈമറി മുതൽ മുകളിലേക്കുള്ള ക്ലാസുകളിൽ മുഴുവൻ പീരിയഡും ക്ലാസ്…

Read More

വണ്ടിപ്പെരിയാറിൽ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച് കൊന്ന സംഭവം: കുറ്റപത്രം ഇന്ന് സമർപ്പിക്കും

  ഇടുക്കി വണ്ടിപ്പെരിയാറിൽ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയ സംഭവത്തിൽ കുറ്റപത്രം ഇന്ന് സമർപ്പിക്കും. ചുരക്കുളം എസ്റ്റേറ്റ് ലയത്തിലെ ആറ് വയസ്സുകാരിയാണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ അയൽവാസിയായ അർജുനാണ് കേസിലെ പ്രതി. ബലാത്സംഗം, കൊലപാതകം, പോക്‌സോ അടക്കം ആറ് വകുപ്പുകളാണ്ഇയാൾക്കെതിരെ ചുമത്തിയത് 36 സാക്ഷികളാണ് കേസിലുള്ളത്. 150ലധികം പേരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്ത് 78 ദിവസത്തിനുള്ളിലാണ് കുറ്റപത്രം സമർപ്പിക്കുന്നത്. പര്തിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിനും സ്വാഭാവിക ജാമ്യം കിട്ടാതിരിക്കുന്നതിനുമായാണ് കുറ്റപത്രം നേരത്തെ സമർപ്പിക്കുന്നത്.

Read More

ശബരിമല വിമാനത്താവളത്തിന് കണ്ടെത്തിയ സ്ഥലം പ്രായോഗികമല്ല; റിപ്പോര്‍ട്ട് നല്‍കി ഡി ജി സി എ

ന്യൂഡല്‍ഹി: ശബരിമല വിമാനത്താവളത്തിന് കണ്ടെത്തിയ സ്ഥലം പ്രായോഗികമല്ലെന്ന് റിപ്പോര്‍ട്ട്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി ജി സി) ആണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയത്. വിമാനത്താവളത്തിന് വേണ്ടി കേരളം തയാറാക്കി കേന്ദ്രത്തിന് നല്‍കിയ റിപ്പോര്‍ട്ട് വിശ്വസനീയമല്ലെന്നും ചട്ടം അനുസരിച്ചുള്ള റണ്‍വേ തയാറാക്കാന്‍ ചെറുവള്ളി എസ്റ്റേറ്റിലാകില്ലെന്നുമാണ് ഡി ജി സി എ റിപ്പോര്‍ട്ടിലുള്ളത്. വിമാനത്താവളത്തിലെ റണ്‍വേയുടെ നീളം ഉറപ്പുവരുത്താനുള്ള സ്ഥലം അവിടെയില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവിടുത്തെ രണ്ട് ഗാമങ്ങളെ വിമാനത്താവളം ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Read More

കരുവന്നൂരിൽ നിന്ന് കാണാതായ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി വീട്ടിൽ തിരിച്ചെത്തി

കരുവന്നൂരിൽ നിന്ന് കാണാതായ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി സുജേഷ് കണ്ണാട്ട് വീട്ടിൽ തിരിച്ചെത്തി. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സമരം ചെയ്തിരുന്ന സുജേഷിനെ ശനിയാഴ്ച രാത്രി മുതലാണ് കാണാതായത്. സുജേഷിനെ കാണാനില്ലെന്ന് കാണിച്ച് സഹോദരൻ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ തിങ്കളാഴ്ച പുലർച്ചെയോടെ സുജേഷ് വീട്ടിൽ തിരിച്ചെത്തുകയായിരുന്നു കണ്ണൂർ വരെ യാത്ര പോയെന്നാണ് സുജേഷ് പറയുന്നത്. തന്റെ യാത്രയും ബാങ്കിലെ പ്രശ്‌നങ്ങളും തമ്മിൽ ബന്ധമില്ലെന്നും സുജേഷ് പറഞ്ഞു. രണ്ട് മാസം മുമ്പ് സുജേഷിനെ സിപിഎമ്മിൽ നിന്ന് പുറത്താക്കിയിരുന്നു….

Read More

കോഴിക്കോട് – വയനാട് ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരെ പരസ്പരം മാറ്റി ഉത്തരവായി

തിരുവനന്തപുരം: കോഴിക്കോട് – വയനാട് ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരെ പരസ്പരം മാറ്റി ഉത്തരവായി. കോഴിക്കോടിന്റെ ചുമതല ഇനി മുതൽ മന്ത്രി പി എ മുഹമ്മദ് റിയാസിനായിരിക്കും. കോഴിക്കോടിൻ്റെ ചുമതലയുണ്ടായിരുന്ന എകെ ശശീന്ദ്രന് വയനാടിൻ്റെ ചുമതല നൽകി. ചുമതല മാറ്റത്തിൻ്റെ കാരണം വ്യക്തമല്ല. പൊതുഭരണവകുപ്പാണ് ഉത്തരവിറക്കിയത്.

Read More

മലപ്പുറത്ത് മധ്യവയസ്‌കന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി; പോലീസ് അന്വേഷണം തുടരുന്നു

മലപ്പുറം പൂക്കിപറമ്പിൽ മധ്യവയസ്‌കന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം തുടരുന്നു. തെന്നല അറക്കൽ സ്വദേശി ശശിയുടെ മൃതദേഹമാണ് ആളൊഴിഞ്ഞ പറമ്പിൽ കണ്ടെത്തിയത്. 45 വയസ്സ് പ്രായമുള്ള ശശിയുടെ മൃതദേഹം 70 അടിയോളം താഴ്ചയുള്ള പറമ്പിലാണ് കിടന്നിരുന്നു. പൂർണമായും നഗ്നമായ നിലയിലായിരുന്നു ശരീരത്തിൽ നിരവധി പരുക്കുകൾ പറ്റിയ പാടുകളുണ്ട്. സ്ഥലം ഉടമ പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്ത് എത്തി തെരച്ചിൽ നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല. ശശിയെ ചൊവ്വാഴ്ച മുതൽ കാണാതിരുന്നതായി…

Read More

കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ യുഡിഎഫിന്റെ സംസ്ഥാനതല ധർണ ഇന്ന്

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ യുഡിഎഫിന്റെ സംസ്ഥാനതല ധർണ ഇന്ന്. നിയോജക മണ്ഡലം അടിസ്ഥാനത്തിൽ നടക്കുന്ന ധർണയിൽ വിവിധ നേതാക്കൾ പങ്കെടുക്കും. എറണാകുളത്താണ് ധർണയുടെ സംസ്ഥാനതല ഉദ്ഘാടനം. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എറണാകുളത്ത് സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. രാവിലെ പത്ത് മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ധർണ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ കണ്ണൂരിലെ ധർണയിൽ പങ്കെടുക്കും. ഇന്ധന പാചക വാതക വിലവർധന പിൻവലിക്കുക, മരംമുറിക്കേസിലെയും സ്വർണക്കടത്തിലെയും അട്ടിമറി സംസ്ഥാന സർക്കാർ…

Read More

മധ്യസ്ഥ ചര്‍ച്ചയല്ല ആവശ്യം,ബിഷപ്പ് പ്രസ്താവന പിന്‍വലിക്കണമെന്ന് ; കാന്തപുരം

പാലാ ബിഷപ്പ് നടത്തിയ നാര്‍ക്കോട്ടിക്ക് ജിഹാദ് പരാമര്‍ശം പിന്‍വലിക്കണമെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. വിഷയത്തില്‍ മധ്യസ്ഥ ചര്‍ച്ചയല്ല ആവശ്യമെന്നും തെറ്റായ പരാമര്‍ശം അദ്ദേഹം പിന്‍വലിക്കുകയാണ് വേണ്ടെതെന്നും കാന്തപുരം ആവശ്യപ്പെട്ടു. സമാധാനമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എല്ലാവരും പരസ്പരം യോജിച്ച് സ്‌നേഹത്തോടെ മുന്നോട്ട് പോവണം. എല്ലാ വിഭാഗങ്ങളിലും തെറ്റ് ചെയ്യുന്നവരുണ്ട്. ചിലര്‍ പുതിയ പേര് കൊണ്ടുവന്ന് അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുകയാണ്. പ്രശ്‌ന പരിഹാരത്തിന് ആര് ശ്രമിച്ചാലും ആശ്വാസകരമാണെന്നും കാന്തപുരം പറഞ്ഞു. ജിഹാദ് വിവാദത്തില്‍ പാല ബിഷപ്പിനെ വിമര്‍ശിച്ച് സമസ്ത…

Read More

കാസർഗോഡ് ജില്ലയിലെ മേൽപ്പറമ്പിൽ എട്ടാം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ അധ്യാപകൻ അറസ്റ്റിൽ

മുംബൈ: കാസർഗോഡ് ജില്ലയിലെ മേൽപ്പറമ്പിൽ എട്ടാം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ അധ്യാപകൻ അറസ്റ്റിൽ. ആദൂർ സ്വദേശി ഉസ്മാനെയാണ് മുംബൈയിൽ നിന്ന് മേൽപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. ഓൺലൈൻ ക്ലാസെന്ന പേരിൽ സമൂഹമാധ്യമം വഴി അശ്ലീലച്ചുവയുള്ള സന്ദേശങ്ങൾ അധ്യാപകൻ അയച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ മാസം എട്ടാം തീയതിയാണ് ദേളിയിലെ സ്വകാര്യ സ്കൂൾ വിദ്യാർഥിനിയായ എട്ടാംക്ലാസുകാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടി ആത്മഹത്യ ചെയ്യാൻ കാരണം അതെ സ്കൂളിലെ അധ്യാപകനായ ഉസ്മാന്റെ മാനസിക പീഡനമാണെന്ന്…

Read More

എ.ആർ നഗർ ബാങ്കിൽ കൂട്ട സ്ഥലമാറ്റം: സാധാരണ നടപടിയെന്ന് സെക്രട്ടറി

വേങ്ങര: എ. ആർ നഗർ ബാങ്കിലെ കൂട്ട സ്ഥലമാറ്റം സാധാരണ നടപടി മാത്രമെന്ന് ബാങ്ക് സെക്രട്ടറി വിജയ്. രണ്ടു വർഷം കൂടുമ്പോഴുള്ള പൊതുസ്ഥലം മാറ്റം മാത്രമാണിതെന്നും അദ്ദേഹം  പറഞ്ഞു. സെക്രട്ടറി, അസി.സെക്രട്ടറി തുടങ്ങി പ്രധാന തസ്തികയിലുള്ളവർ ഒഴികെ ബാക്കിയുള്ളവരെയാണ് എ. ആർ. നഗറിലെ വിവിധ ബ്രാഞ്ചുകളിലേക്ക് സ്ഥലം മാറ്റിയത്. ക്രമക്കേട് ആരോപണമുയർന്ന ബാങ്കിൽ മുൻ സെക്രട്ടറിയും നിലവിൽ അഡ്മിനിസ്ട്രേറ്ററുമായ വി.കെ ഹരികുമാറിനെതിരെ അന്വേഷണ ഏജൻസികൾക്ക് മൊഴി നൽകിയവർക്കും സ്ഥലംമാറ്റം നൽകിയതായാണ് വിവരം. സഹകരണ രജിസ്ട്രാറുടെ നിർദേശമനുസരിച്ചാണ് സ്ഥലം…

Read More