ഓണം ബമ്പര്‍: ഒന്നാം സമ്മാനം മരട് സ്വദേശിക്ക്

ഓണം ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സ്ഥാനം ലഭിച്ചത് കൊച്ചി മരട് സ്വദേശിക്ക്. ഓട്ടോ ഡ്രൈവറായ ജയപാലനാണ് ഒന്നാം സമ്മാനം ലഭിച്ചത്. സമ്മാനാര്‍ഹമായ ടിക്കറ്റ് ജയപാലന്‍ എറണാകുളത്തെ ബാങ്കില്‍ സമര്‍പ്പിച്ചു. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. നേരത്തെ ലോട്ടറി അടിച്ചത് തനിക്കാണെന്ന അവകാശവാദവുമായി പ്രവാസി രംഗത്തെത്തിയിരുന്നു. വയനാട് പനമരം സ്വദേശിയായ സൈതലവിയാണ് സുഹൃത്ത് വഴിയെടുത്ത ടിക്കറ്റിന് സമ്മാനം ലഭിച്ചെന്ന് അവകാശവാദമുന്നയിച്ചിരുന്നത്. അതേസമയം, 126 കോടി രൂപയുടെ വരുമാനമാണ് ഈ വര്‍ഷത്തെ തിരുവോണം ബമ്പറിലൂടെ സര്‍ക്കാരിന് ലഭിച്ചത്. കഴിഞ്ഞ…

Read More

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാദ്ധ്യത

  തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കാവുന്ന ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസ്സായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും….

Read More

ആലപ്പുഴ പാതിരപ്പള്ളിയില്‍ ദമ്പതികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ആലപ്പുഴ പാതിരപ്പള്ളിയില്‍ ദമ്പതികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാതിരപ്പള്ളി സ്വദേശി രജികുമാര്‍ (47) ഭാര്യ അജിത (42) എന്നിവരാണ് മരിച്ചത്. സാമ്പത്തിക ബാധ്യത മൂലമാണ് ജീവനൊടുക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വൈകീട്ട് 4.30 ഓടെയാണ് ഇവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. അടുത്ത ബന്ധുക്കളുടെയും അയല്‍വാസികളുടെയും മൊഴിയില്‍ നിന്നാണ് പൊലീസ് സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്ന നിഗമനത്തിലെത്തിയത്.

Read More

പരിശോധന കുറഞ്ഞു; 24 മണിക്കൂറിനിടെ പരിശോധിച്ചത് 89,722 സാമ്പിളുകൾ; ഇനി ചികിത്സയിലുള്ളത് 1.67 ലക്ഷം പേർ

  സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 89,722 സാമ്പിളുകളാണ് പരിശോധിച്ചത്.  പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 2507 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. നിലവില്‍ 1,67,008 കോവിഡ് കേസുകളില്‍, 13.5 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 22,223 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2271, കൊല്ലം 1506, പത്തനംതിട്ട 738, ആലപ്പുഴ 1507, കോട്ടയം 1482, ഇടുക്കി 889, എറണാകുളം…

Read More

സംസ്ഥാനത്ത് ഇന്ന് 15,692 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 15,692 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2504, എറണാകുളം 1720, തിരുവനന്തപുരം 1468, കോഴിക്കോട് 1428, കോട്ടയം 1396, കൊല്ലം 1221, മലപ്പുറം 1204, പാലക്കാട് 1156, ആലപ്പുഴ 1077, കണ്ണൂര്‍ 700, പത്തനംതിട്ട 561, ഇടുക്കി 525, വയനാട് 510, കാസര്‍ഗോഡ് 222 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 89,722 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) എട്ടിന് മുകളിലുള്ള 678 തദ്ദേശ…

Read More

നിരന്ന് നിന്ന് സുരേഷ് ഗോപിക്ക് സല്യൂട്ട് അടിച്ച് പൊലീസുകാര്‍

  തിരുവനന്തപുരം: പന്തളത്ത് പരിപാടിയില്‍ പങ്കെടുക്കാനെത്തിയ നടനും എം.പിയുമായ സുരേഷ് ഗോപിക്ക് നിരത്തി സല്യൂട്ട് അടിച്ച് പൊലീസുകാര്‍. പരിപാടി നടക്കുന്ന വേദിയിലേക്ക് പ്രവര്‍ത്തകര്‍ക്കൊപ്പം നടന്നു പോവുകയായിരുന്ന സുരേഷ് ഗോപിയുടെ സുരക്ഷയ്ക്കായി വഴിയിൽ കാത്തുനിന്നിരുന്ന പോലീസുകാർ ആണ് അദ്ദേഹത്തിന് സല്യൂട്ട് നൽകിയത്. വേദിയുടെ അടുത്ത് എത്തുന്നതുവരെ വഴിയരികിലുണ്ടായിരുന്ന പൊലീസുകാരെല്ലാം സുരേഷ് ഗോപിയ്ക്ക് സല്യൂട്ട് നല്‍കി. സുരേഷ് ഗോപി സല്യൂട്ട് സ്വീകരിച്ച് മുന്നോട്ടു നീങ്ങുന്നതും വീഡിയോയില്‍ കാണാം. സ്മൃതികേരളം എന്ന പരിപാടിയില്‍ പങ്കെടുക്കാനായിട്ടായിരുന്നു സുരേഷ് ഗോപി എത്തിയത്. അതേസമയം, പ്രവർത്തകർ…

Read More

ട്രാന്‍സ്‌ജെന്‍ഡർ ചമഞ്ഞ് ആക്രമണം: വട്ടിയൂര്‍ക്കാവ് സ്വദേശി പിടിയില്‍

  തിരുവനന്തപുരം: ലിഫ്റ്റ് ചോദിച്ചു ബൈക്കില്‍ കയറിയ ശേഷം പണമാവശ്യപ്പെട്ട് ആക്രമിച്ചതായി പരാതി. ട്രാന്‍സ്‌ജെന്‍ഡര്‍ ചമഞ്ഞ് ബൈക്കില്‍ കറിയ ശേഷമായിരുന്നു ആക്രമണം. സംഭവത്തില്‍ വട്ടിയൂര്‍ക്കാവ് സ്വദേശി ബിനോയ് പിടിയിലായി. ആറ്റിങ്ങള്‍ ആലങ്കോട് സ്വദേശി സലീമിനാണ് പരിക്കേറ്റത്. പ്രീതിയെന്ന പേരിലായിരുന്നു യുവാവിന്റെ ആക്രമണം. ബിനോയ് അഞ്ഞൂറ് രൂപ ചോദിച്ചെങ്കിലും സലീം കൊടുക്കാതിരുന്നതോടെ ചെരുപ്പൂരി അടിക്കുകയായിരുന്നു. ചെരുപ്പിന്റെ അടിയില്‍ ഉണ്ടായിരുന്ന ആണി കൊണ്ടാണ് സലീമിന് പരിക്കേറ്റത്. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു.

Read More

വിദ്യാർഥികളിൽ നിന്ന് സ്ത്രീധന വിരുദ്ധ സത്യവാങ്മൂലം എഴുതി വാങ്ങി കാലിക്കറ്റ് സർവകലാശാല

  വിദ്യാർഥികളിൽ നിന്ന് സ്ത്രീധന വിരുദ്ധ സത്യവാങ്മൂലം എഴുതിവാങ്ങി കാലിക്കറ്റ് സർവകലാശാല. ചാൻസലർ കൂടിയായ ഗവർണറുടെ നിർദേശപ്രകാരമാണ് നടപടി. സ്ത്രീധനും വാങ്ങുകയോ കൊടുക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യില്ലെന്ന് വിദ്യാർഥിയും രക്ഷിതാവും എഴുതി നൽകണമെന്നാണ് നിബന്ധന ഭാവിയിൽ സ്ത്രീധനം വാങ്ങിയാൽ ബിരുദം തിരിച്ചു നൽകേണ്ടി വരും. വിസ്മയ കേസിനെ തുടർന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇത്തരമൊരു നിർദേശം മുന്നോട്ടുവെച്ചത്. ക്യാമ്പസുകളിൽ ഗവർണർ സ്ത്രീധന വിരുദ്ധ ക്യാമ്പയിനും നടത്തിയിരുന്നു.

Read More

ഭരണകാര്യങ്ങളിൽ പക്ഷപാതിത്വം പാടില്ലെന്ന് മന്ത്രിമാരോട് മുഖ്യമന്ത്രി

  ഭരണകാര്യങ്ങളിൽ പക്ഷപാതിത്വം പാടില്ലെന്ന് മന്ത്രിമാരോട് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിമാർക്കായി സംഘടിപ്പിച്ച പരിശീലന പരിപാടിയിൽ സംസാരിക്കുകായിരുന്നു മുഖ്യമന്ത്രി. രാഷ്ട്രീയത്തിലും സമൂഹത്തിലും സർക്കാരിനെ അധികാരത്തിൽ ഏറ്റിയവരും ഏറ്റാതിരിക്കാൻ ശ്രമിച്ചവരുമുണ്ടാകും. എന്നാൽ അധികാരത്തിലെത്തിയാൽ ഒരു തരത്തിലുമുള്ള പക്ഷപാതിത്വം പാടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു ഭരണകാര്യങ്ങളിൽ ഉദ്യോഗസ്ഥരുടെ അഭിപ്രായം ശരിയെന്ന് തോന്നിയാൽ സ്വീകരിക്കണം. സർക്കാരിന്റെ അഭിമാന പദ്ധതിയായ ലൈഫ് എന്ന ആശയം മുന്നോട്ടുവെച്ചത് ഒരു ഉദ്യോഗസ്ഥനാണെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു. മൂന്ന് ദിവസത്തെ പരിശീലനമാണ് മന്ത്രിമാർക്ക് നൽകുന്നത്. ഭരണമേഖലയിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നതിനാവശ്യമായ…

Read More

കണ്ണൂർ തേർളായിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിയുടെ മൃതദേഹം ലഭിച്ചു

  കണ്ണൂർ തേർളായിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ സ്‌കൂൾ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. തേർളായിയിലെ ഹാഷിം-സാബിറ ദമ്പതികളുടെ മകൻ അൻസബിന്റെ മൃതദേഹമാണ് ലഭിച്ചത്. എസ് എസ് എൽ സി പൂർത്തിയാക്കിയ അൻസിബ് പ്ലസ് വൺ അഡ്മിഷനായി കാത്തിരിക്കവെയാണ് അപകടം സംഭവിച്ചത്. ചെങ്ങളായി മുനമ്പത്ത് കടവിലാണ് ഞായറാഴ്ച വൈകുന്നേരം അൻസബിനെ ഒഴുക്കിൽപ്പെട്ട് കാണാതായത്. അഗ്നിരക്ഷാസേനയുടെ സ്‌കൂബാ ടീമും പയ്യന്നൂർ, തൃക്കരിപ്പൂർ ഭാഗങ്ങളിൽ നിന്നെത്തിയ മുങ്ങൽ വിദഗ്ധരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് രാവിലെയോടെ മൃതദേഹം ലഭിച്ചത്. കാണാതായ സ്ഥലത്തിന്റെ അടിത്തട്ടിൽ ചെളിയിൽ…

Read More