വിദ്യാർഥികളിൽ നിന്ന് സ്ത്രീധന വിരുദ്ധ സത്യവാങ്മൂലം എഴുതി വാങ്ങി കാലിക്കറ്റ് സർവകലാശാല

 

വിദ്യാർഥികളിൽ നിന്ന് സ്ത്രീധന വിരുദ്ധ സത്യവാങ്മൂലം എഴുതിവാങ്ങി കാലിക്കറ്റ് സർവകലാശാല. ചാൻസലർ കൂടിയായ ഗവർണറുടെ നിർദേശപ്രകാരമാണ് നടപടി. സ്ത്രീധനും വാങ്ങുകയോ കൊടുക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യില്ലെന്ന് വിദ്യാർഥിയും രക്ഷിതാവും എഴുതി നൽകണമെന്നാണ് നിബന്ധന

ഭാവിയിൽ സ്ത്രീധനം വാങ്ങിയാൽ ബിരുദം തിരിച്ചു നൽകേണ്ടി വരും. വിസ്മയ കേസിനെ തുടർന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇത്തരമൊരു നിർദേശം മുന്നോട്ടുവെച്ചത്. ക്യാമ്പസുകളിൽ ഗവർണർ സ്ത്രീധന വിരുദ്ധ ക്യാമ്പയിനും നടത്തിയിരുന്നു.