കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ യുഡിഎഫിന്റെ സംസ്ഥാനതല ധർണ ഇന്ന്. നിയോജക മണ്ഡലം അടിസ്ഥാനത്തിൽ നടക്കുന്ന ധർണയിൽ വിവിധ നേതാക്കൾ പങ്കെടുക്കും.
എറണാകുളത്താണ് ധർണയുടെ സംസ്ഥാനതല ഉദ്ഘാടനം. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എറണാകുളത്ത് സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. രാവിലെ പത്ത് മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ധർണ
കെപിസിസി പ്രസിഡന്റ് കെ സുധാകരൻ കണ്ണൂരിലെ ധർണയിൽ പങ്കെടുക്കും. ഇന്ധന പാചക വാതക വിലവർധന പിൻവലിക്കുക, മരംമുറിക്കേസിലെയും സ്വർണക്കടത്തിലെയും അട്ടിമറി സംസ്ഥാന സർക്കാർ അവസാനിപ്പിക്കുക തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചാണ് ധർണ