വിയ്യൂർ സെൻട്രൽ ജയിലിൽ പ്രതികൾക്ക് ഫോൺ ഉപയോഗിക്കുന്നതിൽ ഉദ്യോഗസ്ഥർ സഹായം ചെയ്തു നൽകിയതായി കണ്ടെത്തൽ. സൂപ്രണ്ടിന്റെ ഓഫീസിലിരുന്ന് പ്രതികൾ ഫോൺ വിളിച്ചതായി കണ്ടെത്തി. ഉത്തരമേഖല ജയിൽ ഡിഐജിയുടെ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
ജയിൽ സൂപ്രണ്ട് എ ജി സുരേഷ് ഉൾപ്പെടെയുള്ളവരാണ് ഫോൺ വിളിക്ക് ഒത്താശ ചെയ്തത്. ടിപി കേസ് പ്രതി കൊടി സുനിയുടെ ഫോൺ ദുരുപയോഗവും സ്ഥിരീകരിച്ചിട്ടുണ്ട്. സുപ്രണ്ട് എ ജി സുരേഷിനെതിരെ നടപടി ആവശ്യപ്പെട്ടാണ് റിപ്പോർട്ട് കൈമാറിയത്. ജയിൽ മേധാവി ഷേക് ദർവേഷ് സാഹേബിന് റിപ്പോർട്ട് കൈമാറി
കൊടി സുനി അടക്കമുള്ളവരിൽ നിന്ന് പിടിച്ചെടുത്ത ഫോണുകളിൽ നിന്നായി ആയിരത്തിലേറെ വിളികൾ നടത്തിയിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു.