കോട്ടയം: സിസ്റ്റർ അഭയ കൊലക്കേസിലെ പ്രതികൾക്ക് പരോൾ അനുവദിച്ചത് പ്രത്യേക പരിഗണനയിൽ സർക്കാർ നിർദേശപ്രകാരം. അതേസമയം, കൊവിഡ് കാലത്ത് തടവുകാർക്ക് പരോൾ അനുവദിക്കാനുള്ള സുപ്രിംകോടതി നിർദേശപ്രകാരം രൂപവത്‌കരിച്ച ഉന്നതാധികാരസമിതിയെയും പരൾ അനുവദിച്ചത്.
മെയ് 11-നാണ് പ്രതികളായ ഫാ. തോമസ് കോട്ടൂരിനും സിസ്റ്റർ സെഫിക്കും ജയിൽവകുപ്പ് 90 ദിവസം പരോൾ അനുവദിച്ചത്. സുപ്രിംകോടതി നിർദേശപ്രകാരം ഉന്നതാധികാരസമിതി നിശ്ചയിച്ച മാനദണ്ഡം കണക്കിലെടുത്താണിതെന്ന് അന്ന് ജയിൽവകുപ്പ് വിശദീകരിച്ചു.
അഭയ കേസിൽ നിയമപോരാട്ടം നടത്തിയ ജോമോൻ പുത്തൻപുരക്കൽ, പരോൾ ലഭിച്ചതിനെതിരേ കേരള ലീഗൽ സർവീസസ് അതോറിറ്റി ചെയർമാനും ഉന്നതാധികാരസമിതി അധ്യക്ഷനുമായ ജസ്റ്റിസ് സി ടി രവികുമാറിന് മെയ് 31-ന് പരാതി അയച്ചു.
സുപ്രിംകോടതി നിർദേശിച്ച മാനദണ്ഡം മറയാക്കിയാണ് അഭയ കേസ് പ്രതികൾക്ക് പരോൾ നൽകിയതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി. ഈ പരാതിയിൽ ജസ്റ്റിസ് സി ടി രവികുമാറിന്റെ നിർദേശപ്രകാരം ലീഗൽ സർവീസസ് അതോറിറ്റി നൽകിയ മറുപടിയിലാണ് അഭയ കേസ് പ്രതികൾക്ക് പരോളിന് ശുപാർശ ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുള്ളത്.