Headlines

കൊല്ലത്ത് കൊവിഡ് രോഗികളുമായി പോയ ആംബുലൻസും കാറും കൂട്ടിയിടിച്ചു; രണ്ട് മരണം

  കൊല്ലം കൊട്ടിയത്ത് കാറും ആംബുലൻസും കുട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രികരായ രണ്ട് പേർ മരിച്ചു. കൊവിഡ് രോഗികളുമായി പോയ ആംബുലൻസാണ് ഉമയനല്ലൂരിൽ വെച്ച് കാറുമായി കൂട്ടിയിടിച്ചത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് അപകടം നടന്നത്. കാർ യാത്രികരായ നൗഷാദ്, അജ്മൽ എന്നിവരാണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ മറിഞ്ഞു. നാല് പേരാണ് കാറിലുണ്ടായിരുന്നത്. ശക്തികുളങ്ങരയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായിരുന്നു കാർ യാത്രികർ

Read More

മലപ്പുറത്ത് പിടികൂടിയ ഹാൻസ് മറിച്ചുവിറ്റ കേസിൽ അറസ്റ്റിലായ പോലീസുകാരുടെ ജാമ്യാപേക്ഷ തള്ളി

മലപ്പുറത്ത് പിടികൂടിയ ഹാൻസ് മറിച്ചുവിറ്റ കേസിൽ അറസ്റ്റിലായ പോലീസുദ്യോഗസ്ഥരുടെ ജാമ്യാപേക്ഷ കോടതി തള്ളി. കോട്ടക്കൽ സ്‌റ്റേഷനിലെ എഎസ്‌ഐ രചീന്ദ്രൻ, സീനിയർ സിപിഒ സജി അലക്‌സാണ്ടർ എന്നിവരുടെ ജാമ്യാപേക്ഷയാണ് മലപ്പുറം മജിസ്‌ട്രേറ്റ് കോടതി തള്ളിയത്. ജാമ്യം ലഭിച്ചാൽ തെളിവുകൾ നശിപ്പിക്കാൻ ഇടയുണ്ടെന്ന വാദത്തിന്റെ അടിസ്ഥാനത്തിലാണ് ജാമ്യാപേക്ഷ തള്ളിയത്. കോടതി നശിപ്പിക്കാൻ ഉത്തരവിട്ട ലഹരിവസ്തുക്കളാണ് ഇവർ മറിച്ചുവിട്ടത്. ഇരുവരെയും സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

Read More

ബത്തേരി തെരഞ്ഞെടുപ്പ് കോഴ: കെ സുരേന്ദ്രനും പ്രസീതയും തമ്മിലുള്ള ഫോൺ സംഭാഷണം പരിശോധിക്കാൻ ഉത്തരവ്

ബത്തേരി തെരഞ്ഞെടുപ്പ് കോഴയുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിച്ച പ്രസീത അഴീക്കോടും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും തമ്മിലുള്ള ഫോൺ സംഭാഷണ രേഖ പരിശോധിക്കാൻ കോടതിയുടെ ഉത്തരവ്. ബത്തേരി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. പോലീസ് നൽകിയ അപേക്ഷയിൽ കൊച്ചിയിലെ സ്റ്റുഡിയോയിൽ വെച്ച് ശബ്ദരേഖ പരിശോധിക്കാനാണ് അനുമതി നൽകിയത് ഇരുവരും ഒക്ടോബർ 11ന് കാക്കനാട് സ്റ്റുഡിയോയിലെത്തി ശബ്ദസാമ്പിളുകൾ നൽകാൻ കോടതി നിർദേശിച്ചു. ബത്തേരിയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് 25 ലക്ഷം രൂപ നൽകാൻ എം ഗണേഷിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് കെ…

Read More

ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ടു; ഒപ്പമുണ്ടായിരുന്ന ഭർത്താവ് രക്ഷപ്പെട്ടു

  ഇടുക്കി ശങ്കരപാണ്ഡ്യമേട്ടിൽ കാട്ടാന ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ടു. ഒപ്പമുണ്ടായിരുന്ന ഭർത്താവ് ഓടിരക്ഷപ്പെട്ടു. ആനയിറങ്കൽ ഡാമിനും പൂപ്പാറക്കും ഇടയിലുള്ള പ്രദേശത്ത് രാവിലെ ആറ് മണിയോടെയാണ് സംഭവം. തമിഴ്‌നാട്ടിൽ പോയി മടങ്ങിവരികയായിരുന്നു ദമ്പതികൾ. ചട്ടമൂന്നാർ സ്വദേശി വിജി(35)യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് കുമാറുമൊത്ത് ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെയാണ് റോഡിൽ രണ്ട് കാട്ടാനകൾ നിൽക്കുന്നത് കണ്ടത്. ബൈക്ക് വേഗം തിരിക്കുന്നതിനിടെ ഇത് മറിഞ്ഞ് വീണു. കുമാർ വാഹനത്തിലടിയിലും വിജി മുകളിലുമായാണ് റോഡിലേക്ക് വീണത്. പിന്നാലെ വന്ന ആന വിജിയെ ചവിട്ടി കൊല്ലുകയായിരുന്നു

Read More

വാക്‌സിൻ ഇടവേളയിൽ ഇളവ് നൽകിയ നടപടിക്കെതിരെ കേന്ദ്രത്തിന്റെ അപ്പീൽ ഇന്ന് ഹൈക്കോടതിയിൽ

കൊവിഷീൽഡ് വാക്‌സിൻ ഡോസുകളുടെ ഇടവേളയിൽ ഇളവ് നൽകിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് നടപടിക്കെതിരെ കേന്ദ്രസർക്കാർ നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. 28 ദിവസത്തെ ഇടവേള നിശ്ചയിച്ച സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. കൊവിഷീൽഡ് ഡോസുകളുടെ ഇടവേള 12 ആഴ്ചയായി നിശ്ചയിച്ചത് ശാസ്ത്രീയ പഠനങ്ങൾക്ക് ശേഷമാണെന്ന് കേന്ദ്രം പറയുന്നു ആദ്യ ഡോസ് സ്വീകരിച്ചതിന് ശേഷം രണ്ടാം ഡോസ് സ്വീകരിക്കാൻ 12 മുതൽ 16 ആഴ്ച വരെ ഇടവേള വേണമെന്നാണ് പഠനം പറയുന്നത്. 28…

Read More

ക്ലാസുകൾ ഉച്ചവരെ, ആഴ്ചയിൽ ആറ് ദിവസം; സംസ്ഥാനത്ത് സ്കൂൾ തുറക്കാൻ മാർ​ഗരേഖ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകളിൽ ഒന്നിടവിട്ട ദിവസങ്ങളിലായി ആഴ്ച്ചയിൽ ആറ് ദിവസം ക്ലാസുകൾ (class) നടത്താൻ ആലോചന. ക്ലാസുകളെ രണ്ടാക്കി തിരിച്ച്, ഉച്ചവരെയാകും ക്ലാസുകൾ നടത്തുക. ഉച്ചഭക്ഷണമടക്കം സ്കൂളുകളിൽ (school) ഭക്ഷണം കഴിക്കുന്ന അന്തരീക്ഷം ഒഴിവാക്കും. ഒരു ബെഞ്ചിൽ രണ്ട് കുട്ടികൾ എന്ന രീതിയിലായിരിക്കും ക്ലാസുകൾ നടത്തുക‍. നിർദേശങ്ങളിൽ എല്ലാ വകുപ്പുകളുമായും കൂടിയാലോചിച്ച് റിപ്പോർട്ട് തയാറാക്കാൻ ആരോഗ്യ – വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാരടങ്ങുന്ന മൂന്നംഗ സമിതിക്ക് ചുമതല നൽകി. അധ്യാപക സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ എന്നിവയുമായും യോഗം…

Read More

തിരുവനന്തപുരം ബ്രഹ്മോസ് എയറോസ്പേസ് സെന്ററില്‍ അപരിചിതന്റെ സാന്നിധ്യം: പരിശോധന

തിരുവനന്തപുരം: ബ്രഹ്മോസ് എയറോസ്പേസ് സെന്ററില്‍ പൊലീസ് പരിശോധന. അഞ്ജാതന്‍ കോംപൗണ്ടില്‍ കടന്നെന്ന സംശയത്തേത്തുടര്‍ന്നാണ് ശംഖുംമുഖം അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തില്‍ പരിശോധിക്കുന്നത്. അഡ്മിനിസ്ട്രേറ്റീവ് ഓഫിസിനു സമീപം അപരിചിതനെ കണ്ടുവെന്നാണ് ബ്രഹ്മോസ് അധികൃതര്‍ പൊലീസില്‍ അറിയിച്ചത്. ബ്രഹ്മോസ് മിസൈലിന്റെ ഭാഗങ്ങള്‍ നിര്‍മിക്കുകയും കൂട്ടിയോജിപ്പിക്കുകയും ചെയ്യുന്ന തന്ത്രപ്രധാന ഇടമാണിത്. ജീവനക്കാരെ പരിശോധിച്ച ശേഷമാണു പുറത്തേക്കു വിടുന്നത്.

Read More

പ്ലസ് വണ്‍ പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: ഒന്നാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ഇന്നു തുടക്കമാകും. പരീക്ഷകൾ രാവിലെ 9.40ന് ആരംഭിക്കും. വിദ്യാര്‍ഥികള്‍ക്ക് ഒരു പ്രവേശന കവാടത്തിലൂടെ മാത്രമേ പ്രവേശനം അനുവദിക്കൂ. പ്രവേശന കവാടത്തില്‍ തന്നെ സാനിറ്റൈസര്‍ നല്‍കാനും തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച്‌ ശരീരോഷ്മാവ് പരിശോധിക്കാനും സംവിധാനം ഏര്‍പ്പെടുത്തി. വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം നിര്‍ബന്ധമല്ല. കോവിഡ് പോസിറ്റീവ് ആയ വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്ക് ഹാജരാകുന്നുവെങ്കില്‍ വിവരം മുന്‍കൂട്ടി ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കണമെന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ കുട്ടികള്‍ക്കായി പ്രത്യേക ക്ലാസ് മുറികള്‍ സജ്ജീകരിച്ചിട്ടുണ്ട്. രോഗലക്ഷണമുള്ള…

Read More

കെ- റെയില്‍ പദ്ധതി സുതാര്യമല്ല, എതിര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

തിരുവനന്തപുരം: കെ- റെയില്‍ പദ്ധതിയെ യു.ഡി.എഫ് എതിര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കെ- റെയിൽ സിൽവർ ലൈൻ അശാസ്ത്രീയമാണെന്നും കേരളത്തെ ഇത് രണ്ടായി വിഭജിക്കുമെന്നും പറഞ്ഞ അദ്ദേഹം ബദല്‍ പദ്ധതിവേണമെന്നും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. പദ്ധതി സുതാര്യമല്ല, ആനുപാതിക ഗുണം ലഭിക്കില്ല. പാരിസ്ഥിതിക ആഘാത പഠനം പോലും നടത്താതെയാണ് ഭൂമി ഏറ്റെടുക്കാൻ നീക്കം നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. അതേസമയം, അതിവേഗ റെയിലടക്കം വൻകിട പദ്ധതികൾക്ക് യു.ഡി.എഫ് എതിരല്ലെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് നഷ്ടപരിഹാരം 50,000 എന്നത്…

Read More

സ്കൂള്‍ തുറക്കുന്നതില്‍ പൊതുജനാഭിപ്രായം തേടും; വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കുന്നതിന്‍റെ ഭാഗമായി വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. അധ്യാപക സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും യോഗം വിളിക്കുമെന്നും മന്ത്രി പറഞ്ഞു. ഗതാഗത, പൊതുമരാമത്ത്, തദ്ദേശ വകുപ്പുമായി കൂടിയാലോചന നടത്താനും തീരുമാനമായി. പൊതുജനങ്ങളുടെ അഭിപ്രായം തേടുമെന്നും മന്ത്രി വ്യക്തമാക്കി. സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായിചേർന്ന ഉന്നതതല യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. പ്രൈമറി ക്ലാസുകളിലെ കുട്ടികളുമായി ബന്ധപ്പെട്ട് എല്ലാ ആശങ്കകളും അകറ്റുമെന്നും അന്തിമ തീരുമാനം പിന്നീടറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദ്യാഭ്യാസ- ആരോഗ്യ വകുപ്പ് മന്ത്രമാരും ഉന്നത ഉദ്യോഗസ്ഥരുമാണ്…

Read More