Headlines

ആംബുലൻസ് അപകടത്തിൽപ്പെട്ട് കോവിഡ് രോഗി മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്

ആലപ്പുഴ എരമല്ലൂരിൽ കോവിഡ് രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് ഒരാള്‍ മരിച്ചു.ആംബുലന്‍സിലുണ്ടായിരുന്ന കൊല്ലം തിരുമുല്ലവാരം സ്വദേശി ഷീല പിള്ള (65) ആണ് മരിച്ചത്. ദേശീയപാതയില്‍ വെച്ചാണ് സംഭവം. കൊല്ലത്ത് നിന്നും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് രോഗിയെ കൊണ്ടുപോകുന്ന വഴിക്കാണ് അപകടം നടക്കുന്നത്. ഷീലയുടെ മകനും ഭാര്യയും ആംബുലൻസിലുണ്ടായിരുന്നു. ഇവര്‍ക്ക് രണ്ട് പേര്‍ക്കും പരിക്കുണ്ട്. ആംബുലന്‍സ് ഡ്രൈവറുടെ നിലയും ഗുരുതരമാണെന്നാണ് പുറത്തുവരുന്ന വിവരം. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്.

Read More

സൗജന്യ ചികിത്സയില്‍ ഇന്ത്യയിൽ ഒന്നാം സ്ഥാനത്ത് കേരളം: സംസ്ഥാനത്തിന് മൂന്ന് ദേശീയ പുരസ്‌കാരങ്ങൾ

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ മന്ത്രാൻ 3.0ല്‍ ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനത്തിനുള്ള അവാര്‍ഡ് കേരളത്തിന് ലഭിച്ചു. ഇതുള്‍പ്പെടെ കേരളത്തിന് മൂന്ന് ദേശീയ പുരസ്‌കാരങ്ങളും കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ പ്രഖ്യാപിച്ചു. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്) വഴി സംസ്ഥാനം നടത്തിയ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണിതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കഴിഞ്ഞ 3 വര്‍ഷ കാലയളവില്‍ 2 കോടി സൗജന്യ ചികിത്സയാണ് പദ്ധതി പ്രകാരം രാജ്യത്ത് ആകെ നടപ്പിലാക്കിയത്. ഇതില്‍…

Read More

പാഠ്യപദ്ധതി തൊഴിലധിഷ്ടിതമായി പരിഷ്‌കരിക്കും; സ്കൂള്‍ തുറക്കുമ്പോള്‍ യൂണിഫോം നിര്‍ബന്ധമാക്കില്ല: മന്ത്രി വി.ശിവൻകുട്ടി

ആലപ്പുഴ: സ്കൂള്‍ തുറക്കുമ്പോള്‍ യൂണിഫോം നിര്‍ബന്ധമാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണത്തിനായുള്ള വിദഗ്ദരടങ്ങിയ കരിക്കുലം കമ്മിറ്റി ഉടന് രൂപീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സ്കൂൾ തുറന്നാലും ഓൺലൈൻ ക്ലാസുകൾ തുടരും. ഉച്ച വരെ നേരിട്ടുള്ള ക്ലാസ്, അതുകഴിഞ്ഞ് പഠനം ഓൺലൈൻ. കൂട്ടികൾക്ക് ഇത് ഏറെ ഗുണം ചെയ്യും. സമ്പൂർണ ഡിജിറ്റൽ വിദ്യാഭ്യാസം നടപ്പാക്കിയ ഏക സംസ്ഥാനം കേരളമാണ്. 2013ലാണ് ഇതിനു മുൻപ് പാഠ്യപദ്ധതി പരിഷ്കരിച്ചത്. രണ്ടു വർഷത്തിനുള്ളിൽ പുതിയ സിലബസ്…

Read More

പ്രഥമ ട്വന്‍റി 20 ലോകകപ്പില്‍ ഇന്ത്യയുടെ സുവര്‍ണ്ണ ചുംബനത്തിന് ഇന്ന് 14 വയസ്സ്

2007 സെപ്റ്റംബര്‍ 24. ക്രിക്കറ്റ് ചരിത്രത്തിലെ പ്രഥമ ട്വന്‍റി-20 ലോകകപ്പ് കിരീടത്തില്‍ ഇന്ത്യയുടെ സുവര്‍ണ്ണ ചുംബനം വീണിട്ട് ഇന്നേക്ക് 14 വര്‍ഷം തികയുന്നു. അത്ര മേല്‍ പരിചയസമ്പന്നരല്ലാത്ത ഒരു യുവനിരയുമായി കളിക്കാനെത്തി ടൂര്‍ണമെന്‍റിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത് ആധികാരികമായിത്തന്നെയാണ് ഇന്ത്യ പ്രഥമ ടി-20 ലോക കിരീടത്തില്‍ മുത്തമിട്ടത്. മഹേന്ദ്ര സിങ് ധോണി എന്ന ക്യാപ്റ്റനെ ഇന്ത്യയുടെ ക്രിക്കറ്റ് ഭൂപടത്തില്‍ അടയാളപ്പെടുത്തിയ ലോകകപ്പായിരുന്നു അത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തിലെ യുവരാജ് സിങ്ങിന്‍റെ വെടിക്കെട്ട് പ്രകടനം. സെമി ഫൈനില്‍ ഓസ്ട്രേലിയയെ തകര്‍ത്ത് …

Read More

കസ്റ്റഡി കൊലക്കേസ്; പ്രതികളായ എക്സൈസ് ഉദ്യോഗസ്ഥരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചതില്‍ സര്‍ക്കാറിന് നോട്ടീസ്

കൊച്ചി: കസ്റ്റഡി കൊലക്കേസ് പ്രതികളായ എക്സൈസ് ഉദ്യോഗസ്ഥരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ച നടപടിയില്‍ സംസ്ഥാന സര്‍ക്കാറിന് ഹൈക്കോടതി നോട്ടീസ്. എക്സൈസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട രഞ്ജിത്ത് കുമാറിന്റെ ഭാര്യ നല്‍കിയ ഹർജിയിലാണ് ഹൈക്കോടതി ഇടപെടല്‍. എക്സൈസ് ഉദ്യോഗസ്ഥരായ അനൂപ് കുമാര്‍, എ വി ഉമ്മന്‍, അബ്ദുല്‍ ജബ്ബാര്‍, എ നിധിന്‍, കെ യു മഹേഷ്, വി എം സ്മിബിന്‍ എന്നിവരുടെ സസ്‌പെന്‍ഷനാണ് സര്‍ക്കാര്‍ പിന്‍വലിച്ചത്. കേസില്‍ സി ബി ഐ പ്രതി ചേര്‍ത്ത ഉദ്യോഗസ്ഥരാണിവര്‍.

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 1.10 ലക്ഷം സാമ്പിളുകൾ; ഇനി ചികിത്സയിലുള്ളത് 1.62 ലക്ഷം പേർ

  സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,054 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 2422, കൊല്ലം 538, പത്തനംതിട്ട 187, ആലപ്പുഴ 1303, കോട്ടയം 1216, ഇടുക്കി 372, എറണാകുളം 614, തൃശൂർ 2587, പാലക്കാട് 1064, മലപ്പുറം 1366, കോഴിക്കോട് 1540, വയനാട് 442, കണ്ണൂർ 1068, കാസർഗോഡ് 335 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,62,846 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 44,09,530 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. കഴിഞ്ഞ…

Read More

കെപിസിസി പുനഃസംഘടന: ഭാരവാഹി പട്ടികയിലേക്ക് നേതാക്കളുടെ പേര് നിർദേശിച്ച് ഗ്രൂപ്പുകൾ

  കെപിസിസി പുനഃസംഘടനയിൽ ഭാരവാഹികളുടെ പട്ടികയിലേക്ക് നേതാക്കളുടെ പേരുകൾ നിർദേശിച്ച് ഗ്രൂപ്പ് നേതാക്കൾ. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും സംസ്ഥാന നേതൃത്വത്തിന് നേതാക്കളുടെ പട്ടിക കൈമാറി. കെ ശിവദാസൻ നായരെ നേതൃനിരയിലേക്ക് പരിഗണിക്കണമെന്ന് എ ഗ്രൂപ്പ് ആവശ്യപ്പെട്ടു. ഇടഞ്ഞുനിൽക്കുന്ന എ വി ഗോപിനാഥിനെ വൈസ് പ്രസിഡന്റാക്കാനും നീക്കമുണ്ട് ഡിസിസി പുനഃസംഘടനക്ക് പിന്നാലെയുണ്ടായ പൊട്ടിത്തെറി കെപിസിസി പുനഃസംഘടനയിൽ വരരുതെന്ന ആഗ്രഹം നേതൃത്വത്തിനുണ്ട്. ഇതിന്റെ ഭാഗമായി ഗ്രൂപ്പ് നേതാക്കളുമായി രണ്ട് വട്ടം സംസ്ഥാന നേതൃത്വം ചർച്ച നടത്തി. ഇതിലാണ് 51…

Read More

മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വികെ അബ്ദുൽ ഖാദർ മൗലവി അന്തരിച്ചു

  മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി കെ അബ്ദുൾ ഖാദർ മൗലവി അന്തരിച്ചു. 79 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. യുഡിഎഫ് കണ്ണൂർ ജില്ലാ കൺവീനറാണ്. കണ്ണൂർ ചന്ദ്രിക ഗവേണിങ് ബോഡി ചെയർമാനാണ്. നാല് പതിറ്റാണ്ടായി ഭാരവാഹിത്വത്തിൽ ഉള്ള നേതാവാണ്. ദീർഘകാലം കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റായി പ്രവർത്തിച്ചിരുന്നു.

Read More

കേരളത്തില്‍ ഇന്ന് 17,983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 17,983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2784, എറണാകുളം 2397, തിരുവനന്തപുരം 1802, കൊല്ലം 1500, കോട്ടയം 1367, കോഴിക്കോട് 1362, പാലക്കാട് 1312, മലപ്പുറം 1285, ആലപ്പുഴ 1164, ഇടുക്കി 848, കണ്ണൂര്‍ 819, പത്തനംതിട്ട 759, വയനാട് 338, കാസര്‍ഗോഡ് 246 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ സാമ്പിളുകളാണ് 1,10,523 പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള…

Read More

ഒരു ബെഞ്ചിൽ രണ്ടു കുട്ടികൾ, ഉച്ചഭക്ഷണത്തിന് പകരം അലവൻസ്; മാർഗനിർദേശങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: സ്‌കൂൾ തുറക്കുന്നതിനുള്ള കരട് മാർഗ തയ്യാറായതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഒരു ബഞ്ചിൽ രണ്ടു കുട്ടികൾ എന്നതാണ് പൊതു നിർദേശമെന്നും വിദ്യാർത്ഥികളെ കൂട്ടം കൂടാൻ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. വിദ്യാർത്ഥികൾക്ക് യൂണിഫോം നിർബന്ധമാക്കില്ല. ഉച്ചഭക്ഷണം ഒഴിവാക്കി പകരം അലവൻസ് നൽകും. സ്‌കൂളിന് മുന്നിലെ ബേക്കറികളും മറ്റും ഭക്ഷണം കഴിക്കാൻ അനുവദിക്കില്ല. വലിയ സ്‌കൂളുകൾ ഉള്ള സ്ഥലത്ത് കൂടി കെഎസ്ആർടിസി സർവീസിനെക്കുറിച്ച് ചർച്ച നടക്കുകയാണ്- മന്ത്രി കൂട്ടിച്ചേർത്തു. എല്ലാ ദിവസവും ക്ലാസുകൾ അണുവിമുക്തമാക്കുമെന്നും മന്ത്രി അറിയിച്ചു….

Read More