സിഐടിയു സിനിമാ മേഖലയില്‍ സാന്നിധ്യമുറപ്പിക്കുന്നു: പുതിയ സംഘടന രൂപീകരിച്ചു
തിരുവനന്തപുരം: കേരളത്തില്‍ ഏറ്റവും ശക്തമായ തൊഴിലാളി സംഘടനയായ സിഐടിയുവിന്റെ സാന്നിധ്യം മിക്ക തൊഴില്‍ മേഖലകളിലുമുണ്ടെങ്കിലും സിനിമാ മേഖലയില്‍ അതുണ്ടായിരുന്നില്ല. അതിനൊരു പരിഹാരമായിരിക്കുകയാണ് ഇപ്പോള്‍. സിനിമാ മേഖലയില്‍ സാന്നിധ്യമുറപ്പിക്കുന്നതിന്റെ ഭാഗമായി സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരം കേരള സിനിമ എംപ്ലോയീസ് ഫെഡറേഷന്‍ (കെ.സി.ഇ.ഫ്) എന്ന പേരില്‍ പുതിയ സിനിമ സംഘടന രൂപീകരിച്ചിരിക്കുകയാണ്. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം സുമേഷ് പത്മനാഭനാണ് സംസ്ഥാന പ്രസിഡന്റ്. സിനിമ പി.ആര്‍.ഒ എ.എസ് പ്രകാശാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി. എല്ലാ വിഭാഗം സിനിമ പ്രവര്‍ത്തകരെയും…
