Headlines

സംസ്ഥാനത്ത് ഇന്ന് 15,951 പേർക്ക് കൊവിഡ്, 165 മരണം; 17,658 പേർക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 15,951 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2572, തിരുവനന്തപുരം 1861, തൃശൂർ 1855, കോട്ടയം 1486, കോഴിക്കോട് 1379, മലപ്പുറം 1211, പാലക്കാട് 1008, ആലപ്പുഴ 985, കൊല്ലം 954, ഇടുക്കി 669, കണ്ണൂർ 646, പത്തനംതിട്ട 623, വയനാട് 502, കാസർഗോഡ് 200 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,484 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 422…

Read More

സ്‌കൂളുകള്‍ക്ക് നാട്ടുകാര്‍ ധനസഹായം നല്‍കണം: അഭ്യർത്ഥനയുമായി മന്ത്രി വി ശിവന്‍കുട്ടി

  തിരുവനന്തപുരം: സ്‌കൂള്‍ബസ് ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ സ്‌കൂളുകള്‍ക്ക് നാട്ടുകാര്‍ ധനസഹായം നല്‍കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്കൂൾ ബസുകൾ മോട്ടോർവാഹന വകുപ്പിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടിയിരിക്കമെന്നും എന്നാൽ ഒന്നര വർഷമായി ഓടാതെ കിടക്കുന്ന ബസുകൾക്ക് അറ്റകുറ്റ പണികൾ തീർത്ത് ഫിറ്റ്നസ് നേടുക എന്ന വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. സ്കൂൾ ബസ് അറ്റകുറ്റപ്പണി നടത്തി ഫിറ്റ്നസ് ഉറപ്പാക്കാൻ നാട്ടുകാർ സഹായിക്കണമെന്നും നാട്ടുകാരുടെ സഹായത്താൽ എല്ലാവരും ഒന്നിച്ച് നിന്നാൽ ബസിന് വരുന്ന സാമ്പത്തിക ബാധ്യത പരിഹരിക്കാനാകുമെന്നും…

Read More

കാക്കനാട് മയക്കുമരുന്ന് കേസിലെ പ്രതികൾക്ക് ശ്രീലങ്കൻ ബന്ധവും

  കാക്കനാട് മയക്കുമരുന്ന് കേസിലെ പ്രതികൾക്ക് ശ്രീലങ്കൻ ബന്ധമുള്ളതായി കണ്ടെത്തി. പ്രതികളുടെ ഫോൺ രേഖകൾ പരിശോധിച്ചതിൽ നിന്നാണ് നിർണായക വിവരങ്ങൾ എക്‌സൈസ് ക്രൈംബ്രാഞ്ചിന് ലഭിച്ചത്. ശ്രീലങ്കൻ നമ്പറുകളിൽ നിന്ന് പ്രതികളുടെ മൊബൈലിലേക്ക് ഫോൺ വിളികൾ എത്തിയിട്ടുണ്ട്. കാക്കനാട് മയക്കുമരുന്ന് കേസിൽ പിടികൂടിയ ലഹരിമരുന്നിന്റെ ഉറവിടം ചെന്നൈ ട്രിപ്ലിക്കെയിനാണ്. ട്രിപ്ലിക്കെയിൻ സംഘത്തെ നിയന്ത്രിക്കുന്നത് മലേഷ്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തമിഴ് വംശജരാണ്. ഇവർക്ക് ശ്രീലങ്കയിലെ എൽടിടിഇ സംഘവുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. അതേസമയം കേസിലെ പ്രതികൾ കൊടൈക്കനാലിൽ റേവ് പാർട്ടികൾ സംഘടിപ്പിച്ച…

Read More

വിദ്യാർഥികൾക്ക് മാത്രമായി കെ എസ് ആർ ടി സി സർവീസ് പരിഗണനയിലെന്ന് മന്ത്രി

  സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികൾക്ക് മാത്രമായി കെ എസ് ആർ ടി സി സർവീസ് നടത്തുന്ന കാര്യം ആലോചനയിലുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നേരത്തെയുണ്ടായിരുന്ന ഈ സംവിധാനം പുനഃസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കും. കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന സ്‌കൂളുകളിലായിരിക്കും സർവീസ് വിദ്യാർഥികളുടെ യാത്രാ സൗകര്യം സുഗമമാക്കാൻ സ്‌കൂൾ ബസുകൾ സജ്ജീകരിക്കുമെന്നും മന്ത്രി അറിയിച്ചു. സ്‌കൂൾ ബസുകളുടെ നിലവിലെ സ്ഥിതി സംബന്ധിച്ച് ഡെപ്യൂട്ടി ഡയറക്ടർമാരോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. ഇത് ലഭിച്ച ശേഷം നേരിട്ട് ഇടപെടും. എംഎൽഎമാരോടും…

Read More

രാജി പിൻവലിക്കാൻ വി എം സുധീരനോട് നേരിട്ട് ആവശ്യപ്പെടുമെന്ന് കെ സുധാകരൻ

  രാജി പിൻവലിക്കാൻ വി എം സുധീരനോട് ആവശ്യപ്പെടുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. വി എം സുധീരനെ നേരിട്ട് കണ്ട് ഇക്കാര്യം ആവശ്യപ്പെടും. അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ കേട്ട ശേഷം പരിഹരിക്കുമെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. സുധീരനെ നേരിട്ട് കാണാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. പുനഃസംഘടനയുമായി ബന്ധപ്പെട്ട് ആരുടെ കയ്യിൽ നിന്നും പട്ടിക വാങ്ങിയിട്ടില്ല. യോഗ്യതക്ക് അനുസരിച്ച് അധ്യക്ഷൻമാരെ നിയമിക്കും. എന്ത് പ്രശ്‌നമുണ്ടെങ്കിലും പരിഹരിച്ച് തീർത്ത് ശക്തമായി മുന്നോട്ടുപോകുമെന്നും കെ സുധാകരൻ പറഞ്ഞു.  അതേസമയം സുധീരൻ ഉന്നയിച്ച…

Read More

വൈക്കത്ത് അയൽവാസികളായ യുവാവും യുവതിയും തൂങ്ങിമരിച്ച നിലയിൽ

  വൈക്കത്ത് അയൽവാസികളായ യുവാവും യുവതിയും തൂങ്ങിമരിച്ച നിലയിൽ. ചെമ്പ് കൊച്ചങ്ങാടിയിലാണ് സംഭവം. കുലശേഖരമംഗലം സ്വദേശികളായ അമർജിത്ത്(23), വടക്കേ ബ്ലായിത്തറ കൃഷ്ണപ്രിയ(21) എന്നിവരാണ് തൂങ്ങിമരിച്ചത്. ആൾതാമസമില്ലാതെ കാടുപിടിച്ച പ്രദേശത്താണ് ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടത്. കൃഷ്ണപ്രിയ എയർ ഹോസ്റ്റസ് വിദ്യാർഥിനിയും അമർജിത്ത് ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സ് പൂർത്തിയാക്കിയ ആളുമാണ്.

Read More

കണ്ണൂർ ഇരിട്ടിയിൽ കാട്ടാന ഒരാളെ കുത്തിക്കൊന്നു; ഒരാൾക്ക് ഗുരുതര പരുക്ക്

  കണ്ണൂർ ഇരിട്ടിയിൽ കാട്ടാന ഒരാളെ കുത്തിക്കൊന്നു. ഇരിട്ടി സ്വദേശി ജസ്റ്റിനാണ് മരിച്ചത്. ഇയാളുടെ ഭാര്യ ജിനി ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. രാവിലെ ആറ് മണിയോടെ പെരിങ്കിരിയിലാണ് സംഭവം. പള്ളിയിൽ പോകുന്നതിനിടെയാണ് കാട്ടാന ആക്രമിച്ചത് ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു ജസ്റ്റിസനും ജിനിയും. സമീപം നിർത്തിയിട്ടിരുന്ന ടിപ്പറും ബൈക്കും ആന മറിച്ചിടുകയും ചെയ്തു. കാടിനോട് ചേർന്ന ജനവാസ മേഖലയാണിത്. മുമ്പും പ്രദേശത്ത് കാട്ടാനയുടെ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. എങ്കിലും ആരും മരിക്കുന്ന സ്ഥിതിയുണ്ടായിട്ടില്ല. പെരിങ്കിരി കവലയിൽ ആന ഇപ്പോഴും നിലയുറപ്പിച്ചിരിക്കുകയാണ്….

Read More

സുധീരനെ കെപിസിസി ചർച്ചയിലൂടെ അനുനയിപ്പിക്കുമെന്ന് രമേശ് ചെന്നിത്തല

  കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും രാജിവെച്ച വി എം സുധീരനെ ചർച്ചയിലൂടെ അനുനയിപ്പിക്കുമെന്ന് രമേശ് ചെന്നിത്തല. കെപിസിസി എല്ലാവരെയും കൂട്ടിയോജിപ്പിച്ച് മുന്നോട്ടു പോകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രാഷ്ട്രീയകാര്യ സമിതിയിൽ സുധീരൻ അനിവാര്യമാണെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു. പ്രശ്‌നപരിഹാരമാണ് ജനങ്ങളും പ്രവർത്തകരും ആഗ്രഹിക്കുന്നത്. അതിനുള്ള സാഹചര്യമൊരുക്കുമെന്ന് കെപിസിസി പ്രസിഡന്റ് അറിയിച്ചിട്ടുണ്ട്. സുധീരൻ സമിതിയിലുണ്ടാകേണ്ടത് അനിവാര്യമാണ്. സുധീരന്റെ അഭിപ്രായങ്ങളും നിലപാടും സമിതിയിൽ വളരെ പ്രയോജനകരമാണ്. അതിലൊരു സംശയവുമില്ല. അഭിപ്രായവ്യത്യാസം കോൺഗ്രസിൽ സ്വാഭാവികമാണ്. അതെല്ലാം പരിഹരിച്ച് മുന്നോട്ടുപോകുമെന്നും ചെന്നിത്തല പറഞ്ഞു. ശനിയാഴ്ച…

Read More

മോശം കാലാവസ്ഥ: മംഗലാപുരത്തും കണ്ണൂരിലുമിറങ്ങേണ്ട വിമാനങ്ങൾ കൊച്ചിയിലിറക്കി

  മോശം കാലാവസ്ഥയെ തുടർന്ന് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലും മംഗലാപുരത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിലും ഇറങ്ങേണ്ട വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് ഇവ ഇറക്കിയത്. മോശം കാലാവസ്ഥയെ തുടർന്നാണ് വിമാനങ്ങൾ വഴി തിരിച്ചുവിട്ടത്. ദുബൈയിൽ കണ്ണൂരിലേക്ക് വന്ന എയർ ഇന്ത്യ വിമാനവും മംഗലാപുരത്തേക്ക് വന്ന എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനവുമാണ് കൊച്ചിയിലിറക്കിയത്. യാത്രക്കാർ വിമാനത്തിൽ തന്നെ തുടരുകയാണ്. കാലാവസ്ഥ അനുകൂലമായാൽ വിമാനങ്ങൾ അതാത് വിമാനത്താവളങ്ങളിലേക്ക് പോകും. കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിലും വിമാനം പുറപ്പെടാൻ വൈകുകയാണ്. പുലർച്ചെ…

Read More

കോഴിക്കോട് നിർമാണത്തിലിരുന്ന കെട്ടിടത്തിൽ സ്ലാബ് തകർന്നുവീണ് ഒരാൾ മരിച്ചു

  കോഴിക്കോട് നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് തമിഴ്‌നാട് സ്വദേശിയായ തൊഴിലാളി മരിച്ചു. കാർത്തിക്(22)ആണ് മരിച്ചത്. അഞ്ച് പേരാണ് അപകടത്തിൽപ്പെട്ടത്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെട്ടിടത്തിൽ സ്ഥാപിക്കാൻ കൊണ്ടുവന്ന സ്ലാബാണ് തകർന്നത്. ക്രെയിനിലെത്തിച്ച സ്ലാബ് സ്ഥലത്ത് സ്ഥാപിക്കുന്നതിനിടയിലായിരുന്നു അപകടം. പോലീസും ഫയർഫോഴ്‌സും അടക്കമുള്ളവരെത്തി സ്ലാബ് മുറിച്ച് ആളെ പുറത്തെടുക്കുകയായിരുന്നു. ജീവാനന്ദ്, ഗണേഷ്, തങ്കരാജ്, സലീം എന്നിവർക്കാണ് പരുക്കേറ്റത്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.

Read More